സൂപ്പർ ഹിറ്റ് ചിത്രം കൈദിക്ക് ശേഷം കാർത്തി നായകനായെത്തുന്നത് ജിത്തു ജോസഫ് ചിത്രത്തിൽ !! ചിത്രത്തെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ പുറത്തുവിട്ട് അണിയറപ്രവർത്തകർ…

മലയാള സിനിമയിലെ ശ്രദ്ധേയനായ ജനപ്രിയ സംവിധായകൻ ജിത്തുജോസഫ് ഇനി തന്റെ സ്ഥാനമുറപ്പിക്കാൻ തയ്യാറാവുകയാണ്.
തമിഴ് സൂപ്പർ താരം കാർത്തിയെ നായകനാക്കി അദ്ദേഹം ഒരുക്കുന്ന ചിത്രത്തിന്റെ അവസാന ഘട്ട ജോലികളാണ് ഇപ്പോൾ പൂർത്തിയായി കൊണ്ടിരിക്കുന്നത്. കാർത്തി നായകനായ പുതിയ ചിത്രമായ “കൈദി” മികച്ച അഭിപ്രായത്തോടെ പ്രദർശനവിജയം തുടരുകയാണ്. തമിഴ്നാട്ടിലേതുപോലെ തന്നെ കേരളത്തിലും ഗംഭീര വിജയമായി മാറിയ ചിത്രം
കാർത്തിയുടെ കരിയറിൽ വച്ച് തന്നെ മികച്ച ചിത്രമായി കരുതപ്പെടുന്നു. ഈ ചിത്രത്തിന് ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കും കാർത്തിയുടെതായി പുറത്തിറങ്ങുക. ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഡിസംബർ 20തോടെ ക്രിസ്മസ് റിലീസായി ചിത്രം തീയേറ്ററുകളിലെത്തും എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അരവിന്ദന്റെ അതിഥികൾ, ഒരു യമണ്ടൻ പ്രേമ കഥ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടി നിഖില വിമൽ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കാർത്തിയുടെ സഹോദരനായ സൂപ്പർസ്റ്റാർ സൂര്യയുടെ ഭാര്യ ജ്യോതികയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ആദ്യമായാണ് ജ്യോതികയും കാർത്തികയും ഒരു സിനിമയിൽ ഒന്നിക്കുന്നത്. ചിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും ഇതുവരെയും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. വരുംദിവസങ്ങൾ ചിത്രത്തിലെ ഗാനങ്ങളും ട്രെയിലറുകളും അനിത പ്രവർത്തകർ പുറത്തുവിടുന്ന ആയിരിക്കും.

അതോടൊപ്പം കാർത്തി നായകനായ പുതിയ ചിത്രം കേരളത്തിൽ വലിയ ഹിറ്റായി മാറിയിരിക്കുകയാണ്. കാർത്തിക്ക് ഒപ്പം നടൻ നരേന്റെ മികച്ച പ്രകടനവും പ്രേക്ഷകർ എടുത്തുപറയുന്നു. കാർത്തിക തുല്യപ്രാധാന്യമുള്ള വേഷം ചിത്രത്തിൽ ചെയ്യുന്നത് മലയാളി നടൻ നരേൻ മാത്രമാണ് പോലീസ് ഓഫീസറുടെ വേഷത്തിലാണ് നരേൻ ചിത്രത്തിലെത്തുന്നത്. ലോകേഷ് കനകരാജ് തിരക്കഥയും സംവിധാനവും ചെയ്ത ചിത്രത്തിന്റെ മേക്കിങ് രീതിയാണ് എല്ലാ പ്രേക്ഷകരെയും കൂടുതൽ ആകർഷിച്ചത്.

ത്രില്ലർ സ്വഭാവമുള്ള ചിത്രം മികച്ച ഒരു തീയേറ്റർ എക്സ്പീരിയൻസ് ആയി തന്നെ ഏവരും സാക്ഷ്യപ്പെടുത്തുന്നു. ഹരീഷ് പേരടിയാണ് ചിത്രത്തിലെ മറ്റൊരു മലയാളിസാന്നിധ്യം. മികച്ച പ്രകടനമാണ് അദ്ദേഹവും കാഴ്ച വെച്ചിരിക്കുന്നത്. കൈദിയുടെ മലയാളി പ്രേക്ഷകരെ വീണ്ടും വിജയിപ്പിച്ച കാർത്തിയുടെ ജിത്തു ജോസഫ് ചിത്രത്തിനും മികച്ച പിന്തുണ ലഭിക്കും എന്ന് തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്.