ആക്ഷൻ കിംഗ് സുരേഷ് ഗോപിയുടെ പുതിയ ചിത്രത്തിലെ ടൈറ്റിൽ പോസ്റ്റർ പുറത്ത് !! ഇടുക്കിയുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ആക്ഷൻ ചിത്രത്തിന്റെ പുതിയ വിവരങ്ങൾ…

ആക്ഷൻ കിംഗ് സുരേഷ് ഗോപിയെ നായകനാക്കി നിഥിൻ രൺജി പണിക്കർ ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. കാവൽ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ഇടുക്കിയുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന സുരേഷ് ഗോപിയുടെ ആക്ഷൻ ചിത്രത്തെക്കുറിച്ച് വാർത്തകൾ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. അപ്പോൾ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഏറെ ശ്രദ്ധേയമാകുന്നു. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ അണിയറ പ്രവർത്തകർ പുറത്തുവിട്ടില്ല. നടൻ ലാൽ മുഖ്യകഥാപാത്രത്തിൽ എത്തുന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. Good will entertainment ആണ് ചിത്രം നിർമ്മിക്കുന്നത്.
രാഷ്ട്രീയവും പൊതുജീവിതവും മൂലം സിനിമാ ലോകത്തുനിന്നും വലിയ ഇടവേള എടുത്തിരുന്ന സുരേഷ് ഗോപി നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്. ദുൽഖർ നിർമാണം നിർവഹിക്കുന്ന ചിത്രത്തിൽ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന സുരേഷ് ഗോപി. മലയാള സിനിമയിലെ ആക്ഷൻ കിംഗിന്റെ തിരിച്ചുവരവിന് മലയാളി പ്രേക്ഷകർ ഒന്നടങ്കം വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.രഞ്ജി പണിക്കരുടെ തിരക്കഥയിൽ മകൻ നിഥിൻ രഞ്ജി പണിക്കറാണ് ലേലം2 സംവിധാനം ചെയ്യുക എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സുരേഷ് ഗോപി ആരാധകർ വലിയ ആഘോഷമാക്കിയത് വാർത്തയായിരുന്നു അത്.

ചിത്രത്തിലെ രണ്ടാം ഭാഗത്തിലൂടെ മികച്ച ഒരു തിരിച്ചുവരവ് സുരേഷ് ഗോപി നടത്തുമെന്ന് ഏവരും പ്രതീക്ഷിച്ചു. എന്നാൽ ലേലം 2 നിഥിൻ രൺജി പണിക്കർ ഉപേക്ഷിച്ചതായി റിപ്പോർട്ടുകൾ വന്നിരിക്കുകയാണ്. കേരളത്തിലെ മദ്യ വ്യാപാരികൾക്കിടയിലും രാഷ്ട്രീയ മേഖലയിലും വന്ന മാറ്റങ്ങളും കണക്കിലെടുക്കുമ്പോൾ സ്പിരിറ്റ് മാഫിയുടെ കുടിപ്പകകളും പോരാട്ടങ്ങളും സിനിമയാകുന്നത് ശ്രദ്ധിക്കപ്പെടില്ല എന്ന വസ്തുത കണക്കിലെടുത്ത് രഞ്ജിപണിക്കർ തിരക്കഥ രചനയിൽ നിന്നും പിന്തിരിയുകയായിരുന്നു എന്നാണ് സൂചന. ലേലം 2 ഉപേക്ഷിച്ചെങ്കിലും ഈ സിനിമയ്ക്ക് പകരം സുരേഷ്ഗോപിയെ നായകനാക്കി നിഥിൻ രൺജി പണിക്കർ തന്നെ മറ്റൊരു മാസ്സ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. സുരേഷ് ഗോപി ആരാധകർക്ക് ഏറെ ആവേശം നൽകുന്ന പോസ്റ്റ് ചെയ്യുമ്പോൾ സമൂഹമാധ്യമങ്ങൾ വലിയ രീതിയിൽ വൈറലായിരിക്കുകയാണ്.