പ്രേക്ഷകർ കാത്തിരുന്ന സുരേഷ് ഗോപിയുടെ ‘ലേലം2’ ഉപേക്ഷിച്ചതായി റിപ്പോർട്ട് !! തിരക്കഥാകൃത്ത് രഞ്ജിപണിക്കർ ചിത്രത്തിൽ നിന്നും പിന്മാറിയതായി സൂചന !!

ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന സുരേഷ് ഗോപിയുടെ ചിത്രമാണ് ലേലം 2. രഞ്ജി പണിക്കരുടെ തിരക്കഥയിൽ മകൻ നിഥിൻ രഞ്ജി പണിക്കറാണ് ലേലം 2 സംവിധാനം ചെയ്യുക എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സുരേഷ് ഗോപി ആരാധകർ വലിയ ആഘോഷമാക്കിയത് വാർത്തയായിരുന്നു അത്. 1092 ജോഷിയുടെ സംവിധാനത്തിൽ രഞ്ജി പണിക്കർ തിരക്കഥയെഴുതിയ ബ്രഹ്മാണ്ഡ വിജയമായി മാറിയ സിനിമയായിരുന്നു ലേലം. കേരളത്തിലെ മദ്യ വ്യാപാരികളുടെ പ്രശ്നങ്ങളും കുടിപ്പകകളും
കാലികമായ രാഷ്ട്രീയ അവസ്ഥയും പ്രതിപാദിച്ച ചിത്രം. പ്രേക്ഷകർക്ക് ഒരിക്കലും മറക്കാനാവാത്ത സുരേഷ് ഗോപി ചിത്രങ്ങളിലൊന്നാണ്. ചിത്രത്തിലെ രണ്ടാം ഭാഗത്തിലൂടെ മികച്ച ഒരു തിരിച്ചുവരവ് സുരേഷ് ഗോപി നടത്തുമെന്ന് ഏവരും പ്രതീക്ഷിച്ചു. എന്നാൽ ലേലം 2 നിഥിൻ രൺജി പണിക്കർ ഉപേക്ഷിച്ചതായി റിപ്പോർട്ടുകൾ വന്നിരിക്കുകയാണ്. കേരളത്തിലെ മദ്യ വ്യാപാരികൾക്കിടയിലും രാഷ്ട്രീയ മേഖലയിലും വന്ന മാറ്റങ്ങളും കണക്കിലെടുക്കുമ്പോൾ സ്പിരിറ്റ് മാഫിയുടെ കുടിപ്പകകളും പോരാട്ടങ്ങളും സിനിമയാകുന്നത് ശ്രദ്ധിക്കപ്പെടില്ല എന്ന വസ്തുത കണക്കിലെടുത്ത് രഞ്ജിപണിക്കർ തിരക്കഥ രചനയിൽ നിന്നും പിന്തിരിയുകയായിരുന്നു എന്നാണ് സൂചന. ലേലം 2 ഉപേക്ഷിച്ചെങ്കിലും ഈ സിനിമയ്ക്ക് പകരം സുരേഷ്ഗോപിയെ നായകനാക്കി നിഥിൻ രൺജി പണിക്കർ തന്നെ മറ്റൊരു മാസ്സ് ചിത്രം ഒരുക്കുന്നുണ്ട്.

ഇടുക്കിയുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന സുരേഷ് ഗോപിയുടെ ആക്ഷൻ ചിത്രത്തെക്കുറിച്ച് വാർത്തകൾ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. നടൻ ലാൽ മുഖ്യകഥാപാത്രത്തിൽ എത്തുന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. Good will entertainment ആണ് ചിത്രം നിർമ്മിക്കുന്നത്. രാഷ്ട്രീയവും പൊതുജീവിതവും മൂലം സിനിമാ ലോകത്തുനിന്നും വലിയ ഇടവേള എടുത്തിരുന്ന സുരേഷ് ഗോപി നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്. ദുൽഖർ നിർമാണം നിർവഹിക്കുന്ന ചിത്രത്തിൽ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന സുരേഷ് ഗോപി.
മലയാള സിനിമയിലെ ആക്ഷൻ കിംഗിന്റെ തിരിച്ചുവരവിന് മലയാളി പ്രേക്ഷകർ ഒന്നടങ്കം വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.