“ചില കമന്റുകളും ട്രോളുകളും മനസ്സിനെ ഏറെ വേദനിപ്പിക്കാറുണ്ട്…ഞാൻ ഒരു ലാഭേച്ഛയും കൂടാതെ നടത്തിയിട്ടുള്ള കാര്യങ്ങളാണത്… “: സുരേഷ് ഗോപി.

തിരശ്ശീലയിലെ നായകൻ ജീവിതത്തിലും നായകനാകുന്ന അപൂർവ്വ താരമാണ് സുരേഷ്ഗോപി. മലയാളികൾ നെഞ്ചേറ്റിയ സൂപ്പർസ്റ്റാർ. അശരണർക്ക് തുണയാകുവാൻ അവശർക്ക് താങ്ങാവാൻ ഈ നായകൻ മുന്നിൽ നിൽക്കുന്നു. സിനിമയിൽ നിന്നും ആൽബം ഇടവേള എടുത്തു വായിൽ നിന്ന് സുരേഷ് ഗോപി ഏഷ്യാനെറ്റ് ചാനലിലെ നിങ്ങൾക്കുമാകാം കോടീശ്വരൻ എന്ന പരിപാടിയിലൂടെ വലിയ തിരിച്ചുവരവാണ് നടത്തിയത്. ആ പ്രോഗ്രാമിലൂടെ മലയാളി സുരേഷ് ഗോപി എന്ന താരത്തിന്റെ ഹൃദയം അടുത്തറിഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അദ്ദേഹം കാണിക്കാറുള്ള ശ്രദ്ധേയം ഇടപെടലും ഏവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. എന്നാൽ സുരേഷ് ഗോപിയുടെ ഈ നല്ല മനസ്സിനെ മലയാളികൾ അടുത്തറിഞ്ഞിട്ട് അധികം നാളുകൾ ആകുന്നില്ല എന്നതാണ് വാസ്തവം.
ആദിവാസി സമൂഹത്തിനും അനാഥർക്കും നിരാലംബർക്കും അദ്ദേഹം നൽകിയിട്ടുള്ള സഹായങ്ങൾ എണ്ണപ്പെട്ടതിലും അധികമാണ്. എന്നാൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ മൂലം അല്പം വെറുക്കപ്പെട്ടവൻ ആയി മലയാളസിനിമയിൽ നിലകൊള്ളുകയാണ് സുരേഷ് ഗോപി. അദ്ദേഹം ചെയ്തു വെച്ച നല്ല കാര്യങ്ങൾ തിരസ്കരിച്ചുകൊണ്ട് ഒരു സമൂഹം അദ്ദേഹത്തെ അതിക്രൂരമായി തന്നെ വേട്ടയാടുകയാണ്. സമൂഹമാധ്യമങ്ങളിൽ അദ്ദേഹത്തിനെതിരെ പ്രത്യക്ഷപ്പെടാറുള്ള ട്രോളുകളും കമന്റ്കളും ഇതിനുദാഹരണങ്ങളാണ്. ഈ പ്രവണത സുരേഷ് ഗോപി തന്നെയാണ് ചൂണ്ടി കാണിച്ചിട്ടുള്ളത്.

അത്തരത്തിലുള്ള സമാനമായ ഒരു സംഭവത്തെക്കുറിച്ച് അദ്ദേഹം തന്നെ തുറന്നു പറഞ്ഞിരിക്കുകയാണ്. കോതമംഗലത്തുള്ള ഒരു ആദിവാസി ഊരിൽ വനനിബിഡമായ പ്രദേശത്ത് 33 ടോയ്‌ലറ്റുകൾ അദ്ദേഹം നൽകുകയുണ്ടായി. എന്നാൽ അതിനെതിരെ അക്കാലത്ത് ഉയർന്നുവന്ന പ്രധാനപ്പെട്ട കമന്റുകൾ ‘ആദ്യം അവർക്ക് കഴിക്കാൻ എന്തെങ്കിലും കൊടുക്കുകടോ എന്നിട്ട് ടോയ്ലറ്റ് പണിതു കൊടുക്ക് ‘ എന്നതാണ്. ഇത്തരത്തിലുള്ള ട്രോളുകളും കമന്റുകളും തന്നെ വേദനിപ്പിക്കാറുണ്ടെന്നും ഒരു ലാഭേച്ഛകൂടാതെ ആണ് താൻ ഇത്തരം പ്രവർത്തികൾ ചെയ്യുന്നത് എന്നും അദ്ദേഹം തുറന്നുപറയുന്നു. ആരോപണങ്ങളെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് മുന്നോട്ടു പോവുക എന്നാണ് സുരേഷ് ഗോപിയെ പിന്തുണയ്ക്കുന്നവർ അദ്ദേഹത്തോട് പറയുന്നത്. വീഴ്ചകളും കുറ്റപ്പെടുത്തലുകളും ശ്രദ്ധിക്കാതെ മുന്നോട്ട് പോകുക എന്ന് തന്നെയാണ് ഏവരും സുരേഷ് ഗോപിയോട് പറയുന്നത്.