“മമ്മൂട്ടി എനിക്ക് ജ്യേഷ്ഠ സഹോദരനെ പോലെയാണ്… ചരിത്ര വേഷങ്ങൾ ചെയ്യാൻ മമ്മൂട്ടിയെപ്പോലെ മറ്റൊരു നടനുമില്ല… ” സുരേഷ് ഗോപി തുറന്നുപറയുന്നു.

ആക്ഷൻ കിംഗ് സുരേഷ് ഗോപിയും മെഗാസ്റ്റാർ മമ്മൂട്ടിയും വലിയ പിണക്കങ്ങൾ വെച്ചുപുലർത്തുന്നവരാണ് എന്ന് മലയാളി പ്രേക്ഷകർക്ക് സുപരിചിതമായ കാര്യമാണ്. സുരേഷ് ഗോപി തന്നെ പല സ്ഥലങ്ങളിലും ഇത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ വർഷങ്ങളിൽ ഇരുവരും തങ്ങളുടെ പിണക്കങ്ങൾ പറഞ്ഞു തീർത്തതായും വീണ്ടും സൗഹൃദം സ്ഥാപിച്ചതായും റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോൾ ഇതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടിയെ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ സുരേഷ്ഗോപിയും തുറന്നു പറഞ്ഞിരിക്കുകയാണ്. മാമാങ്കം എന്ന ചിത്രം സിനിമ മമ്മൂട്ടിയുടെ കയ്യിൽ ഭദ്രമാണെന്നും ചരിത്ര വേഷങ്ങൾ ചെയ്യാൻ മമ്മൂട്ടിയെപ്പോലെ മറ്റൊരു നടന്നില്ലെന്നും സുര അദ്ദേഹം പറഞ്ഞു. കൂടുതൽ തുറന്നു പറച്ചിലിന് ഞാൻ തയ്യാറാണ് എന്ന് പറഞ്ഞു കൊണ്ട് സുരേഷ് ഗോപി മമ്മൂട്ടി എനിക്ക് ഒരു ജേഷ്ഠ സഹോദരനെ പോലെയാണെന്ന് സാക്ഷ്യപ്പെടുത്തി. എന്റെ പ്രതിസന്ധിഘട്ടങ്ങളിൽ അദ്ദേഹം വ്യക്തിപരമായി എന്നെ വിളിക്കുകയും പ്രശ്നങ്ങളിൽ ഇടപെടുകയും ചെയ്യുമെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ സുരേഷ് ഗോപിയും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിച്ചിരുന്നു. ആദ്യ ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെ പറ്റിയും സുരേഷ് ഗോപി എടുത്തുപറയുകയുണ്ടായി.
മമ്മൂട്ടിയുടെ ഗൗരവവും മുൻകോപവും കണക്കിലെടുത്ത് ആളുകൾ വിധിയെഴുതും പോലെയല്ല അദ്ദേഹം വളരെ നല്ല മനുഷ്യനാണ് മലയാളം സിനിമയ്ക്കുള്ളിൽ എല്ലാവരുടെയും ഒരു വല്യേട്ടൻ തന്നെയാണ് മമ്മൂട്ടിയെന്നും അദ്ദേഹം പറഞ്ഞു.

മോഹൻലാലിനോടും ദിലീപിനോടും ചോദിച്ചാൽ ഇതൊക്കെ തന്നെയാവും മമ്മൂട്ടിയെക്കുറിച്ച് പറയുക എന്നും സുരേഷ് ഗോപി പറഞ്ഞു.
മമ്മൂട്ടിയുടെ വ്യക്തിത്വത്തെക്കുറിച്ച് എടുത്തു പറയുമ്പോൾ മറ്റൊരു സാഹചര്യം കൂടി സുരേഷ് ഗോപി ചൂണ്ടിക്കാണിക്കുകയുണ്ടായി. കലാഭവൻ മണി നമ്മളെ വിട്ടുപോയപ്പോൾ മമ്മൂട്ടി നടത്തിയ പ്രസംഗം അദ്ദേഹത്തിന്റെ ഹൃദയത്തിൽ നിന്നും എടുത്തു പറഞ്ഞതാണെന്നും ആരുടെയും മുഖത്തുനോക്കി ധൈര്യമായി കാര്യങ്ങൾ തുറന്നു സംസാരിക്കുന്ന പ്രകൃതമാണ് അദ്ദേഹത്തിനുള്ളതെന്നും സുരേഷ് ഗോപി സാക്ഷ്യപ്പെടുത്തി. മമ്മൂട്ടിയെക്കുറിച്ച് സുരേഷ്ഗോപിയുടെ ഈ തുറന്നുപറച്ചിലുകൾ വലിയ വാർത്തയാണ് സമൂഹമാധ്യമങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ മമ്മൂട്ടി ഈ വിഷയത്തെപ്പറ്റി ഇതുവരെയും പ്രതികരിച്ചിട്ടില്ല.