ദുൽഖറിനെ തോൽപ്പിച്ച് സുരേഷ് ഗോപി !! താരങ്ങൾ കളിക്കളത്തിൽ നേർക്കുനേർ !! പ്രേക്ഷകരിൽ കൗതുകമുണർത്തിക്കൊണ്ട് ഇരുവരുടേയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ !!

സുരേഷ് ഗോപിയും ദുൽഖർ സൽമാനും ചെസ്സ് കളിക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിൽ സുരേഷ് ഗോപി ദുൽഖറിനെ തോൽപ്പിച്ചത് ആയി തോന്നുന്നു. ഇരുവരും തമ്മിലുള്ള ചിത്രങ്ങൾ കൗതുകത്തോടെയാണ് പ്രേക്ഷകർ കാണുന്നത്. ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് വിശേഷങ്ങൾ ഇതുവഴി ആരാധകർ അറിയുന്നു.വലിയ ഇടവേളയ്ക്ക് ശേഷം മലയാളത്തിലെ പ്രിയപ്പെട്ട ആക്ഷൻ കിംഗ് സുരേഷ് ഗോപി തിരിച്ചെത്തുകയാണ്. ലോക്സഭ ഇലക്ഷനിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ച കേരളക്കരയാകെ വലിയ കോളിളക്കം സൃഷ്ടിച്ച സുരേഷ് ഗോപി കുറേയേറെ നാളുകളായി മുഖ്യധാരയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിൽ സുരേഷ് ഗോപിയാണ് നായകനാകുന്നത് എന്ന വിവരം വലിയ വാർത്തയായിരുന്നു. മലയാള സിനിമയിലെ യുവതാരനിരയിൽ ഏറ്റവും ശ്രദ്ധേയനായ താരം ദുൽഖർ സൽമാൻ നിർമ്മിച്ച്‌ ആക്ഷൻ ഹീറോ സുരേഷ് ഗോപി നായകനാകുന്ന ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ മുൻപ് പലതവണ വാർത്തയായിട്ടുള്ളതാണ്. രാഷ്ട്രീയ തിരക്കുകൾക്ക് തല്ക്കാലം അല്പം വിരാമമിട്ടു കൊണ്ടാണ് സിനിമയിൽ സജീവമാകാൻ സുരേഷ് ഗോപി തയ്യാറെടുക്കുന്നത്. വർഷങ്ങൾക്ക് ശേഷം മലയാളികളുടെ പ്രീയ നടി ശോഭന നായികയായി തിരിച്ചുവരുന്നു എന്ന പ്രത്യേകതകൂടിയുണ്ട് ഈ ചിത്രത്തിന്. കൂടാതെ ഒരിടവേളയ്ക്കുശേഷം നസ്രിയയും ഈ സിനിമയുടെ ഭാഗമാകും എന്ന റിപ്പോർട്ടുകൾ നേരത്തെ വാർത്തയായിരുന്നു. സംവിധായകൻ പ്രിയദർശൻ മകൾ കല്യാണി പ്രിയദർശൻ ഈ ചിത്രത്തിന്റെ ഭാഗമായിരിക്കും എന്നാണ് അറിയാൻ കഴിയുന്നത്.

കൂടാതെ മലയാളികളുടെ എക്കാലത്തെയും പ്രിയ നടി ഉർവ്വശിയും ചിത്രത്തിൽ പ്രധാനപ്പെട്ടൊരു കഥാപാത്രമായി എത്തുന്നു. മറ്റ് താരങ്ങൾ കൂടി കടന്നുവരുന്നതോടെ ഈ ചിത്രം വമ്പൻ താരനിര അണിനിരക്കുന്ന ഒരു വലിയ സിനിമയായി മാറുകയാണ്. ഇതുവരെ ചിത്രം പേര് വെളിപ്പെടുത്തിയിട്ടില്ലത്ത സുരേഷ് ഗോപി സിനിമയുടെ ഭൂരിഭാഗം ചിത്രീകരണവും ചെന്നൈയിൽ വെച്ച് നടക്കുമെന്നാണ് റിപ്പോർട്ട്.