ക്രിസ്മസിന് തിയേറ്ററുകളിൽ എത്തുന്നത് വമ്പൻ താര ചിത്രങ്ങൾ !! അവധിക്കാലത്ത് സൂപ്പർതാര ചിത്രങ്ങൾ നേർക്കുനേർ !! മോളിവുഡിൽ ക്രിസ്മസിന് വമ്പൻ താരയുദ്ധം!!

വളരെ മികച്ച ഒരു മത്സരം തന്നെയായിരുന്നു ഓണത്തിന് മലയാള സിനിമയിൽ നടന്നത്. മുൻനിര നായകന്മാരെല്ലാം അവരവരുടെ ചിത്രങ്ങളായി ഓണത്തിന് മികച്ച പ്രകടനം കാഴ്ചവെച്ചു. ഇനി ക്രിസ്മസിന്റെ വരവാണ്
അവധിക്കാലവും ഫെസ്റ്റിവലും ഒരുമിച്ച് എത്തുന്ന നാളുകളിൽ തിയേറ്ററുകളിൽ ആഘോഷമാക്കുവാൻ മലയാളത്തിൽ നിന്നും ബ്രഹ്മാണ്ഡ സിനിമകൾ തന്നെയാണ് എത്തുന്നത്. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, ഫഹദ് ഫാസിൽ, ദിലീപ് തുടങ്ങി മുഖ്യധാര സൂപ്പർ താരങ്ങൾ എല്ലാം നേർക്കുനേർ ഇത്തവണ ക്രിസ്മസിന് ഉണ്ടാകുമെന്ന് തന്നെയാണ് പുതിയ റിപ്പോർട്ട്. എല്ലാ ചിത്രങ്ങളും നൂറു ശതമാനം വിജയസാധ്യത ഉറപ്പിച്ച ചിത്രങ്ങളാണ്. പ്രേക്ഷകർ ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന സൂപ്പർതാരങ്ങളുടെ ചിത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് മമ്മൂട്ടി,മോഹൻലാൽ,ഫഹദ് ഫാസിൽ തുടങ്ങിയവരുടെ ചിത്രങ്ങൾക്കാണ്.
ചിത്രീകരണത്തിന് മുൻപേ വാർത്തകളിൽ ഇടംപിടിച്ച മൂവരുടെയും ചിത്രങ്ങൾ ധാരാളം പ്രത്യേകതകൾ കൊണ്ട് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയതാണ്. അഞ്ചു സിനിമകളുടെയും ബഡ്ജറ്റുകൾ ഏകദേശം കൂട്ടി നോക്കുമ്പോൾ 100 കോടിയോളം എതിർക്കുന്നു എന്നതാണ് വലിയ വസ്തുത. മലയാളസിനിമയിൽ ക്രിസ്മസ് ദിനത്തിൽ മാത്രം സംഭവിക്കാൻ പോകുന്നത് നൂറു കോടി രൂപയുടെ ബിസിനസ് ആണെന്ന് നിസ്സംശയം പറയാൻ കഴിയും.

വാണിജ്യ മേഖലയിൽ മലയാള സിനിമ വളരെ മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. റിലീസിംഗിന് തയ്യാറാകുന്ന ഈ ചിത്രങ്ങളുടെ വിജയ പ്രതീക്ഷകളും കോടി കിലുക്കങ്ങൾ തന്നെയായിരിക്കും. അവധിക്കാലങ്ങൾ ആഘോഷമാക്കുവാൻ സിനിമാ തീയേറ്ററുകൾ കേരളത്തിലെ ജനങ്ങൾക്ക് തിയേറ്ററുകൾ തെരഞ്ഞെടുക്കാവുന്നതാണ്. ക്രിസ്മസ് റിലീസായി തീയേറ്ററുകളിലെത്തു എത്താൻ തയ്യാറെടുക്കുന്ന മലയാളസിനിമകളുടെ വിവരങ്ങൾ ഇതാ…..

ഷൈലോക്ക്.

മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് അജയ് വാസുദേവാണ്. ചിത്രത്തിനുമുമ്പുള്ള പ്രഖ്യാപനം മുതൽ മമ്മൂട്ടി ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ഷൈലോക്ക്. ചിത്രത്തിലെ സ്റ്റില്ലുകളും ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും വളരെ വലിയ രീതിയിൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മെഗാസ്റ്റാറിന്റെ ഒരു ബ്രഹ്മാണ്ഡ ചിത്രം എന്ന പ്രഖ്യാപനവും ഇതുവരെ ചെയ്യാത്ത കഥാപാത്രത്തെ കുറിച്ചുള്ള നിഗൂഢമായ വിവരങ്ങളും കൊണ്ട് ചിത്രത്തിന് വളരെ വലിയൊരു ഹൈപ്പ് ആണ് ലഭിച്ചിരിക്കുന്നത്. മമ്മൂട്ടി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം വളരെ വലിയ രീതിയിൽ കളക്ഷൻ നേടും വിജയിക്കുമെന്നു തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്.

ബിഗ് ബ്രദർ.

നടനവിസ്മയം മോഹൻലാൽ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഹിറ്റ്മേക്കർ സിദ്ദിഖാണ്. സിദ്ദിഖിന്റെ രീതി അനുസരിച്ച് ഒരു മുഴുനീള കോമഡി ചിത്രമാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പോസ്റ്റ് ഏവരെയും ഞെട്ടിച്ചിരുന്നു മോഹൻലാൽ ഒരു ബ്ലാക്ക് കമാൻഡോയായി പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ആരാധകർക്ക് വലിയ ആവേശമാണ് സൃഷ്ടിച്ചത്. കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും അണിയറ പ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എങ്കിലും സംവിധായകൻ സിദ്ദിഖ് എന്റെ ഏറ്റവും വലിയ സ്വപ്ന ചിത്രം എന്ന നിലയിൽ ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷകളാണ് ആരാധകർക്കിടയിൽ ഉള്ളത്.

ട്രാൻസ്.

യുവാക്കൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഫഹദ് ഫാസിൽ ചിത്രമാണ് ട്രാൻസ്. മലയാള സിനിമയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായി കരുതപ്പെടുന്ന അൻവർ റഷീദ് സംവിധാനം നിർവഹിച്ചിട്ടുള്ള ഈ ചിത്രം നിരവധി വർഷങ്ങൾ സമയമെടുത്താണ് ചിത്രീകരണ ജോലികൾ പൂർത്തിയാക്കിയത്. രണ്ടു പോസ്റ്ററുകൾ അല്ലാതെ മറ്റൊരു വിവരങ്ങളും അണിയറപ്രവർത്തകർ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. വളരെ പുതുമ നൽകുന്ന ഒരു സിനിമയായിരിക്കും ട്രാൻസ് എന്ന് ഏവരും പ്രതീക്ഷിക്കുന്നു. തികച്ചും പരീക്ഷണാർഥത്തിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം മലയാള സിനിമയിലെ ഒരു വലിയ മാറ്റത്തിന് സാക്ഷ്യം വഹിക്കുന്ന ചിത്രമായിരിക്കുമെന്നാണ് ചില റിപ്പോർട്ടുകൾ.

ഡ്രൈവിംഗ് ലൈസൻസ്.

പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രം ഒരു ക്രൈം ആക്ഷൻ ഡ്രാമയാണ്. ചിത്രീകരണം ജോലികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം ലാലിന്റെ മകൻ ജീൻ പോൾ ലാൽ ആണ്. യുവതാരനിരയിൽ ഏറെ ശ്രദ്ധേയനായ സംവിധായകരിൽ ഒരാളാണ് ജീൻ പോൾ ലാൽ. പരീക്ഷണാടിസ്ഥാനത്തിൽ സിനിമകളെ സമീപിച്ച് വ്യത്യസ്തമായ സിനിമകൾ മലയാളത്തിൽ സംഭാവന ചെയ്തിട്ടുള്ള ജീൻ പോളിന്റെ ഈ ചിത്രവും വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ക്രിസ്മസ് റിലീസിങ്ങിന് ഒരുങ്ങുന്ന ചിത്രം മികച്ച വിജയമാകുമെന്ന് തന്നെയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മൈസാന്റാ.

ജനപ്രിയ നായകൻ ദിലീപ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് മൈസാന്റാ. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നപോലെ തന്നെ സാങ്കല്പിക കഥാപാത്രം സാന്താക്ലോസിന്റെ നിരവധി റഫറൻസുകൾ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് നായികയുടെ പ്രവർത്തകർ മുൻപ് അറിയിച്ചിരുന്നു. ഓർഡിനറി, മധുരനാരങ്ങ,ശിക്കാരിശംഭു തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ സുഗീത് ആണ് മൈസാന്റാ അണിയിച്ചൊരുക്കുന്നത്. ചിത്രം വളരെ നന്മയുള്ള ഒരു സാധാരണ ചിത്രമായിരിക്കുമെന്നും കുടുംബ പ്രേക്ഷകരും കുട്ടികൾക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് ചിത്രം ഒരുക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ക്രിസ്മസിന് മത്സര ചിത്രങ്ങൾക്കിടയിൽ ജനപ്രിയനായകന്റെ മൈസാന്റാ മികച്ച പ്രകടനം കാഴ്ച വയ്ക്കും എന്ന് തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്.