ഈ പ്രൊജക്ട് ഓണ്‍ ആയില്ലെങ്കിലും സാരമില്ല മമ്മൂട്ടിയ്ക്ക് വേണ്ടി ഇനി തിരക്കഥ എഴുതില്ല !!! മെഗാസ്റ്റാറിന്റെ അഭിനയത്തെ തള്ളിപറഞ്ഞ തിരക്കഥകൃത്ത്

നാടക കൃത്തും തിരക്കഥാ കൃത്തുമായ സുനില്‍ പരമേശ്വരന്‍ ഒരു വാരികയിലെഴുതിയ അനന്തഭന്ദ്രം എന്ന നോവലിന്റെ തിരക്കഥ മമ്മൂട്ടിയെ വായിച്ച് കേള്‍പ്പിക്കാന്‍ വന്ന സമയത്ത് നടന്ന സന്ദര്‍ഭം മമ്മൂട്ടി ടൈംസില്‍ വിവരിക്കുന്നു. ”രണ്ടു മൂന്ന് സീനുകള്‍ വായിച്ച ശേഷം മമ്മൂട്ടി ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചു. സാബു സിറിള്‍ സംവിധാനവും മണിയന്‍ പിള്ള രാജു നിര്‍മ്മാണവും ചെയ്യാനിരുന്ന ചിത്രത്തിന്റെ തിരക്കഥയിലെ മാറ്റങ്ങള്‍ മമ്മൂട്ടി ചൂണ്ടിക്കാട്ടിയത് സുനിലിന് ഇഷ്ടപ്പെട്ടില്ല, അദ്ദേഹത്തിന് അത് തികച്ചും അപമാനമായാണ് തോന്നിയത്. തിരിച്ച് വരും വഴി അദ്ദേഹം മണിയന്‍പിള്ള രാജുവിനോട് പറഞ്ഞു, ”ഈ പ്രൊജക്ട് ഓണ്‍ ആയില്ലെങ്കിലും സാരമില്ല മമ്മൂട്ടിയ്ക്ക് വേണ്ടി താന്‍ ഇനി തിരക്കഥ എഴുതില്ല”. മാസങ്ങള്‍ കടന്നു, ആ ചിത്രം നടന്നില്ല. അതിനിടയ്ക്ക് സുനിലിന് മറ്റൊരു ചിത്രത്തിന് തിരക്കഥ എഴുതാന്‍ അവസരം ലഭിച്ചു.

ജയരാജിന്റെ ഫോര്‍ ദി പീപ്പിളിന്റെ രണ്ടാം ഭാഗമായ ബൈ ദി പീപ്പിളിന് തിരക്കഥയെഴുതാന്‍ അവസരം ലഭിച്ച സുനില്‍ തീര്‍ത്തും സന്തോഷവാനായിരുന്നു. ആ സമയത്ത് അനന്തഭദ്രത്തിന്റെ സംവിധായകനെ മാറ്റുകയും ശേഷം സന്തോഷ് ശിവന്‍ ചിത്രം ഏറ്റെടുക്കുകയും ചെയ്തു. പുതിയ തിരക്കഥകൃത്തിന് ഇതില്‍ പരം ഭാഗ്യം മറ്റൊന്നുമില്ല, ചിത്രം പുറത്ത് വന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു. അഭിമുഖങ്ങളില്‍ സുനില്‍ മമ്മൂക്കയെ തള്ളി പ്പറഞ്ഞ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. ബൈ ദി പീപ്പിള്‍ പക്ഷെ പ്രതീക്ഷിച്ച വിജയം കൈവരിച്ചില്ല. ചിത്രം കണ്ട ജനങ്ങള്‍ അതിശയിച്ചു. മമ്മൂട്ടി എന്ന മഹാ നടനെ വിമര്‍ശിച്ചയാളാണോ ഈ ചിത്രം തിരക്കഥയെഴുതിയതെന്ന് വിചാരിച്ച് ജനങ്ങള്‍ മൂക്കത്ത് കൈവച്ചു. ചിത്രം ബോക്‌സ് ഓഫീസില്‍ കൂപ്പുകുത്തി. മമ്മൂട്ടിയെ മാത്രമല്ല പൃഥ്വിരാജിന്റെ അഭിനയത്തെയും സുനില്‍ ഒരിക്കല്‍ തള്ളിപ്പറഞ്ഞിരുന്നു. ദിലീപും മഞ്ജുവാര്യരും തമ്മില്‍ വേര്‍പിരിയുമെന്ന് താന്‍ നേരത്തെ കണക്കുകൂട്ടിയതാണെന്നും വേര്‍പിരിയല്‍ വാര്‍ത്ത വന്നപ്പോള്‍ സുനില്‍ പ്രഖ്യാപിച്ചിരുന്നു.