“മകൻ വിനീതിനോട് ഞാൻ സിപിഎമ്മിൽ ചേരാൻ ആവശ്യപ്പെട്ടിട്ടില്ല, വിനീതിന് രാഷ്ട്രീയപരമായ ഉപദേശങ്ങളൊന്നും ഞാൻ നൽകിയിട്ടില്ല ” : ശ്രീനിവാസൻ

നടനും എഴുത്തുകാരനും സംവിധായകനുമായ ശ്രീനിവാസൻ തന്റെ പേരിൽ നടക്കുന്ന വ്യാജ വാർത്തകൾക്കെതിരെ പ്രതികരിച്ച രംഗത്തെത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ പേരിൽ ആറോളം വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകൾ നിലവിൽ സജീവമായ പ്രവർത്തിക്കുന്നുണ്ടെന്നും അതുവഴി ഗുരുതരമായ പല പ്രസ്താവനകളും തന്റെ പേരിൽ സമൂഹത്തിലേക്ക് പടച്ചുവിടുന്നുണ്ടെന്നും കഴിഞ്ഞദിവസം ശ്രീനിവാസൻ തന്നെ വെളിപ്പെടുത്തുകയുണ്ടായി. സിനിമാതാരങ്ങളുടെ പേരിൽ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കിയ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലും താരങ്ങളെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള പോസ്റ്റുകളും പ്രസ്താവനകളും നടത്തുന്ന വ്യാജന്മാർ പെരുകിവരുന്ന ഈ സാഹചര്യത്തിൽ താരങ്ങൾ തന്നെ മുഖ്യധാരയിൽ വന്ന് പ്രതികരിക്കേണ്ട അവസ്ഥയാണിപ്പോൾ. കൃത്യമായ നിയമ നിർവഹണം വ്യാജ പ്രൊഫൈലുകൾക്കെതിരെ നിലവിലുണ്ടെങ്കിലും മിക്ക വ്യാജന്മാരും നിയമക്കുരുക്കിൽ പെടാതെ രക്ഷപ്പെടുകയാണ് ഉണ്ടാകുന്നത്. വ്യാജന്മാർ പുറത്തുവിടുന്ന വാർത്തകൾ പലതും താരങ്ങളുടെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചു എന്ന തരത്തിലാണ് കാണപ്പെടുന്നത്. അത്തരം ആരോപണങ്ങൾക്ക് എല്ലാം കൃത്യമായ മറുപടി പറഞ്ഞു കൊണ്ട് രംഗത്തെത്തിയ ശ്രീനിവാസൻ സമൂഹത്തിൽ അദ്ദേഹത്തിന്റെ പേരിൽ നിലനിൽക്കുന്ന പല തെറ്റിദ്ധാരണകളും ചൂണ്ടിക്കാണിക്കുകയുണ്ടായി.നടനും സംവിധായകനുമായ ശ്രീനിവാസന്റെ മകനെ താൻ ചില രാഷ്ട്രീയ ഉപദേശങ്ങൾ കൊടുത്തിട്ടുണ്ടെന്നുള്ള വാർത്തകൾ എല്ലാം അദ്ദേഹം നിഷേധിക്കുകയുണ്ടായി.

വിനീത് ശ്രീനിവാസനോട് താൻ സിപിഎമ്മിൽ ചേരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പിന്നീട് ആ നിർദ്ദേശം തിരുത്തിയിട്ടുണ്ട് എന്നുള്ള പ്രസ്താവനകൾ സമൂഹമാധ്യമങ്ങളിൽ തന്റെ വ്യാജ പ്രൊഫൈൽ വഴി നിലനിൽക്കുന്നുണ്ട്. എന്നാൽ ഇത്തരം വാർത്തകളെല്ലാം വാസ്തവവിരുദ്ധമാണ് രാഷ്ട്രീയപരമായ നിലപാടുകൾ എടുക്കാനുഉള്ള പൂർണസ്വാതന്ത്ര്യം ഞാൻ എന്റെ മകൾക്ക് കൊടുത്തിട്ടുണ്ട് ആയതിനാൽ ഞാൻ അത്തരത്തിലുള്ള പ്രസ്താവനകൾ ഒന്നും തന്നെ നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.കൂടാതെ ആറോളം വ്യാജ പ്രൊഫൈലുകൾ അദ്ദേഹത്തിന്റെ പേരിൽ ഉള്ളതിനാൽ ഔദ്യോഗികമായി തന്റെ പേരിൽ ഒരു ഫേസ്ബുക്ക് പേജ് തുടങ്ങിയിരിക്കുകയാണ് ശ്രീനിവാസൻ. മികച്ച പിന്തുണയാണ് ഔദ്യോഗികമായ ശ്രീനിവാസന്റെ ഫേസ്ബുക്ക് പേജിന് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.