“സിബിഐ അഞ്ചാം ഭാഗം മൂന്നു വർഷത്തിലധികം എടുത്ത കഠിനാധ്വാനത്തിന്റെ ഫലമാണ്… ചിത്രത്തിന്റെ ക്ലൈമാക്സ് മലയാള സിനിമയ്ക്ക് ഒരു ചൂണ്ടുപലകയായിരിക്കും…”: എസ് എൻ സ്വാമി.

മെഗാസ്റ്റാർ മമ്മൂട്ടിയുടെ സിബിഐ അഞ്ചാം ഭാഗത്തിന്റെ പുതിയ റിപ്പോർട്ടുകൾ എല്ലാം സമൂഹമാധ്യമങ്ങളിൽ വലിയ വാർത്തയായി നിറഞ്ഞുനിൽക്കുകയാണ്. ചിത്രത്തിന്റെ അണിയറപ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മലയാളികളുടെ എക്കാലത്തെയും അഭിമാനമായ സംവിധായകനും തിരക്കഥാകൃത്തുമായ എസ് എൻ സ്വാമിയുടെ സിബിഐ അഞ്ചാം ഭാഗത്തെക്കുറിച്ച് നടത്തിയ പരാമർശമാണ് വലിയ വാർത്തയായിരിക്കുന്നത്. അദ്ദേഹം രമയുടെ തിരക്കഥയ്ക്ക് വേണ്ടി എടുത്ത ത്യാഗത്തിൻ അധ്വാനത്തെക്കുറിച്ച് വെളിപ്പെടുത്തുന്നതിനോടപ്പം ആ ചിത്രത്തിലെ സാധ്യതകളെക്കുറിച്ചും ഭാവിയെക്കുറിച്ചും വിലയിരുത്തുകയും ചെയ്ത. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: “എന്റെ മുടി നരച്ചതിന് കാരണമുണ്ട്, കഴിഞ്ഞ മൂന്നു വർഷവും നാലു മാസവും ആയിട്ട് ഞാൻ എഴുതി എഴുതി തളർന്ന സിബിഐ അഞ്ചാം ഭാഗം ആണ് കാരണം. അത് ഞാൻ എഴുതി തീർന്നു താമസിക്കാതെ തന്നെ അത് തുടങ്ങും. എനിക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ പറയാൻ കഴിയും നിങ്ങൾക്ക് ഒരു അനുഭവമായിരിക്കും ആ സിനിമ. കാരണം അത്രയും മാനസികമായ എന്റെ അധ്വാനം അതിലുണ്ട്. അതിന്റെ റിസൾട്ട് ആ സിനിമയിലുണ്ട്. ഒരുപക്ഷേ ആ സിനിമയുടെ ക്ലൈമാക്സ് മലയാളം ത്രില്ലർ സിനിമകൾക്ക് ഒരു ചൂണ്ടുപലകയായിരിക്കും. ഒരു വലിയ മാറ്റത്തിലേക്ക് ഉള്ള ചുവടുവെപ്പ് തന്നെയായിരിക്കും ആ സിനിമയുടെ അവസാനം. എങ്ങനെയായിരിക്കും ഭാവി ത്രില്ലർ സിനിമകൾ എന്ന് അതിൽ നിന്ന് നിങ്ങൾക്ക് മനസിലാക്കാം. ഞാൻ സിബിഐ ആദ്യം എഴുതി കഴിഞ്ഞപ്പോൾ അത്തരത്തിലുള്ള ഒരുപാട് സിനിമകൾ ഉണ്ടായി. അതുപോലെ തന്നെയാണ് സിബിഐ അവസാനഭാഗത്തിന്റെ മെസ്സേജ് ഓഡിയൻസിൽ എത്തുമ്പോൾ. അതിനുവേണ്ടി കാത്തിരിക്കുക.”