സൈമ അവാർഡ് 2019ൽ താരമായി നടനവിസ്മയം മോഹൻലാൽ !! മോഹൻലാൽ അവാർഡ് തന്നപ്പോൾ ജാക്ക്പോട്ട് അടിച്ച് ഫീൽ ആയിരുന്നുവെന്ന് ധനുഷ് !! വർണാഭമായ ചടങ്ങിന്റെ വീഡിയോ പുറത്തുവിട്ടു അണിയറപ്രവർത്തകർ !!

സൗത്ത് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട അവാർഡ് ചടങ്ങുകളിൽ ഒന്നായ സൈമ അവാർഡ് നൈറ്റ് 2019ന്റെ വീഡിയോ അണിയറപ്രവർത്തകർ റിലീസ് ചെയ്തിരിക്കുകയാണ്. തമിഴിലെ മലയാളത്തിലെ സൂപ്പർ താരങ്ങൾ അണിനിരന്ന ചടങ്ങിൽ വർണാഭമായ ചടങ്ങിൽ മുഖ്യ ആകർഷണമായി നടനവിസ്മയം മോഹൻലാൽ മാറി. തമിഴ് താരങ്ങളായ ധനുഷും തൃഷയും ഇക്കാര്യം തുറന്നു പറയുകയുണ്ടായി. മോഹൻലാൽ സാറിനെ നേരിൽ കാണാനുള്ള എക്സൈറ്റ്മെന്റിലാണ് താൻ എന്ന് തൃഷ അവാർഡ് ചടങ്ങിന് എത്തിയപ്പോഴേക്കും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കാസിനോയിൽ നിന്നും ജാക്ക്പോട്ട് അടിച്ച ഫീൽ ആയിരുന്നു മോഹൻലാൽ തനിക്ക് പുരസ്കാരം തന്നപ്പോൾ തോന്നിയതെന്ന് നടൻ ധനുഷ് തുറന്നു പറഞ്ഞത് സദസ്സിൽ ചിരി പടർത്തി. ധനുഷിന് പുരസ്കാരം നൽകിയത് മോഹൻലാൽ ആയിരുന്നു. മലയാള സിനിമയ്ക്ക് അഭിമാനമായി വർണാഭമായ ചടങ്ങിൽ മോഹൻലാലിന്റെ പ്രഭ മാറ്റുകൂട്ടി. മലയാള സിനിമയ്ക്ക് അഭിമാനകരമായ വലിയ നിമിഷങ്ങളാണ് ചടങ്ങിൽ ഉണ്ടായത്.
മലയാളത്തില്‍ സുഡാനി ഫ്രം നൈജീരിയയാണ് മികച്ച സിനിമ. ചിത്രം സംവിധാനം ചെയ്ത സക്കരിയയെ മികച്ച നവാഗത സംവിധായകനായും തിരഞ്ഞെടുത്തു. ടൊവിനോയാണ് മികച്ച നടന്‍(തീവണ്ടി), വരത്തനിലെ പ്രകടനത്തിന് ഐശ്വര്യ ലക്ഷ്മിയെ മികച്ച നടിയായി. പോപ്പുലര്‍ സ്റ്റാര്‍ ഇന്‍ ദ് മിഡില്‍ ഈസ്റ്റ് പുരസ്കാരം മോഹന്‍ലാലിനു ലഭിച്ചു. തമിഴില്‍ മാരി സെല്‍വരാജ് സംവിധാനം ചെയ്ത പരിയേറും പെരുമാള്‍ മികച്ച ചിത്രമായി തെരഞ്ഞെടുത്തു. പാണ്ടിരാജാണ് മികച്ച സംവിധായകന്‍ (കടൈകുട്ടി സിങ്കം). വട ചെന്നെയിലെ പ്രകടനത്തിന് ധനുഷ് മികച്ച നടനായും 96ലെ അഭിനയത്തിന് തൃഷ മികച്ച നടിയായും തിരഞ്ഞെടുത്തു.