“ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ ഇത്… പ്രശ്നങ്ങൾ എല്ലാം പൂർണമായും പരിഹരിക്കും.. ” വിവാദം ഒത്തുതീർപ്പാക്കുമെന്ന് ഇടവേള ബാബു !!

“ഈ സംഭവം ഉണ്ടായപ്പോൾ തന്നെ ഷെയിൻ എന്നെ വിളിച്ചിരുന്നു. അവൻ വോയിസ് ക്ലിപ്പ് ഒക്കെ അയച്ചു തന്നിരുന്നു. ഈ സിനിമ തുടങ്ങിയത് തന്നെ പ്രശ്നങ്ങളിലാണ്. കാരണം ഒരേ സമയം രണ്ട് പടത്തിന് ഡേറ്റ് കൊടുക്കുകയും ഷൂട്ടിംഗ് മാറിമാറി ചെയ്യുകയും ചെയ്യേണ്ടിവന്നു, ഒരു മുടിയാണ് മലയാളസിനിമയുടെ പ്രശ്നമെന്ന് ഇന്നലെയാണ് എനിക്ക് മനസ്സിലായത്. ഞാൻ ദുബായിലേക്ക് പോകേണ്ടിവന്നു അതിനാൽ അവരുമായി സംസാരിക്കാൻ കഴിഞ്ഞില്ല, പ്രൊഡ്യൂസർ അസോസിയേഷൻ ജനറൽ സെക്രട്ടറി ആന്റോ ജോസഫ് മസ്കറ്റിലേക്ക് പോയിരിക്കുകയാണ് ഞങ്ങൾ രണ്ടുപേരും രണ്ടുദിവസം കഴിഞ്ഞു മാത്രമേ കേരളത്തിലെത്തു ഞങ്ങൾ വന്നതിനുശേഷം തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ രണ്ടുപേരെയും വിളിച്ചു കൂട്ടും.ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ ഇത്. ഷെയിൻ മലയാള സിനിമയിലെ ഏറ്റവും കൂടുതൽ ചിത്രങ്ങളുള്ള നടനാണ് ഷെയ്ൻ അദ്ദേഹത്തെ ആർക്കും ഒതുക്കാൻ ഒന്നും സാധിക്കുകയില്ല. അങ്ങനെ ആരെങ്കിലും ചെയ്യുന്നുണ്ടോ എന്ന് എനിക്ക് അറിയുകയുമില്ല. ആർക്കും ക്ഷമ ഇല്ലാത്തതാണ് ഈ പ്രശ്നങ്ങൾക്ക് കാരണം മുൻപും ഇത്തരം ഇപ്പോഴും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട് അവരുടെ പ്രശ്നം വെറും 15 മിനിറ്റ് കൊണ്ട് തീർക്കാവുന്നതേ ഉള്ളൂ. ” നടൻ ഇടവേള ബാബുവിന്റെ വാക്കുകളാണിത്.യുവനടൻ ഷെയിൻ നിഗവും ജോബി ജോർജും തമ്മിലുള്ള എല്ലാ പ്രശ്നങ്ങളും പൂർണമായും പരിഹരിക്കും എന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞിരിക്കുകയാണ് ഇടവേള ബാബു.

തനിക്കെതിരെ വധഭീഷണി ഉണ്ട് എന്ന് ആരോപിച്ച് കഴിഞ്ഞദിവസം യുവനടൻ രംഗത്തെത്തിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ആണ് താരം ഈ വിവരം പുറത്തുവിട്ടത്. താരങ്ങളുടെ സംഘടനയായ അമ്മയിലും ഷെയിൻ പരാതി നൽകിയിരുന്നു. നിർമ്മാതാവ് ജോബി ജോർജ് ഷെയിനെ അസഭ്യം പറയുന്നതും ഭീഷണിപ്പെടുത്തുന്നതുമായ വോയിസ് ക്ലിപ്പുകൾ തെളിവുകളായി ഷെയിൻ ചൂണ്ടിക്കാണിച്ചിരുന്നു.മാധ്യമങ്ങൾ വാർത്ത ഏറ്റുപിടിച്ചതോടെ ലോക മലയാളികൾക്കിടയിൽ തന്നെ ഈ വാർത്ത ശ്രദ്ധിക്കപ്പെട്ടു. എന്നാൽ പ്രശ്നം വളരെ സൗഹാർദ്ദപരമായി ചർച്ച ചെയ്തു തീർക്കാം എന്ന് തന്നെയാണ് എല്ലാ സംഘടനയുടെയും തീരുമാനം.