“ട്രോളുകളുടെ ആഘോഷം എന്റെ പെൺമക്കളെ വല്ലാതെ വേദനിപ്പിച്ചു…മക്കളടക്കം എല്ലാ കുടുംബാംഗങ്ങളെയും വലിയ സങ്കടത്തിലായി”:ശരത് ദാസ് പ്രതികരിക്കുന്നു !!

ആധുനിക ലോകത്തിന്റെ പുതിയൊരു കലാരൂപമാണ് ട്രോളുകൾ ആക്ഷേപ ഹാസ്യത്തിന്റെ മറ്റൊരു മറുപുറം. ആക്ഷേപ ഹാസ്യത്തിന് വലിയ ഒരു ചരിത്രം തന്നെ ഉണ്ട്. അതിന് സാമൂഹ്യ പ്രശസ്തമായ ഒരു വലിയ വശം കൂടി ഉണ്ടായിരുന്നു. രാഷ്ട്രീയം, മതം, സമൂഹം ഈ മേഖലകളിൽ നടമാടുന്ന അനീതിക്കും മോശം കാര്യങ്ങൾക്കും എതിരെ മനുഷ്യൻ പ്രതികരിക്കാൻ ഉപയോഗിച്ച ഒരു മാർഗ്ഗം എന്ന നിലയിൽ ആക്ഷേപഹാസ്യ തന്നെ നമ്മളോട് സമൂഹത്തിനിടയിൽ വളരെ വലിയ പ്രസക്തിയുണ്ട്. എന്നാൽ ആധുനിക കാലത്ത് യാതൊരു ധാര്മിക അടിത്തറയും ഇല്ലാതെ വ്യക്തിപരമായ അധിക്ഷേപങ്ങൾക്കും അക്രമങ്ങൾക്കും ഉള്ള ഒരു മാർഗമായി ആക്ഷേപഹാസ്യം മാറിക്കഴിഞ്ഞിരിക്കുന്നു. ട്രോളുകൾ എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന ഇത്തരം പ്രവർത്തികളിൽ ഇരയാവുന്നത് സാധാരണക്കാർ മുതൽ സമൂഹത്തിലെ ഉന്നതശ്രേണിയിൽ നിൽക്കുന്നവർ വരെയാണ്. മലയാളം മിനി സ്ക്രീനിൽ രണ്ടു പതിറ്റാണ്ടുകൾക്കു മുകളിൽ സജീവമായി അഭിനയരംഗത്ത് തുടരുന്ന നടൻ ശരത് ദാസ് കഴിഞ്ഞദിവസങ്ങളിൽ വലിയ ട്രോളുകൾക്ക് ഇരയാവുകയും ഉണ്ടായി. ഭ്രമണം എന്ന ജനപ്രിയ സീരിയലിലെ ഒരു രംഗത്തെ ആസ്പദമാക്കിയാണ് ട്രോളുകൾ വന്നു തുടങ്ങിയത്. സീരിയലിൽ ശരത്തിന്റെ കഥാപാത്രം വെടികൊണ്ട് മരിക്കുന്ന രംഗമാണ് യുവതലമുറയിലെ ബുദ്ധിജീവികൾക്ക് അത്ര രസിക്കാതെ പോയത്. ആദ്യമൊക്കെ ട്രോളുകൾ വളരെ ചെറിയ രീതിയിലാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത് എങ്കിലും പിന്നീട് അതിനെ തോത് വളരെ വലിയ രീതിയിൽ കൂടി വരികയായിരുന്നു. ഈ സംഭവത്തെക്കുറിച്ച് ശരത് തന്നെ പ്രതികരിച്ച് രംഗത്തുവന്നിരിക്കുകയാണ് ഇപ്പോൾ.

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ മനസ്സ് തുറന്നത്. തുടക്കത്തിൽ തമാശയായി തോന്നിയെങ്കിലും വ്യാപകമായ ട്രോളുകൾ വന്നതോടെ കുടുംബസമേതം എല്ലാവരും സങ്കടത്തിലായിരുന്നു എന്നും വലിയ ടെൻഷനാണ് ട്രോളുകളിലൂടെ കുടുംബാംഗങ്ങൾക്ക് ഉണ്ടായതെന്നും അദ്ദേഹം തുറന്നു പറഞ്ഞു. 26 വർഷത്തോളമായി അഭിനയരംഗത്തെത്തുന്നത് എനിക്ക് ആദ്യമായാണ് എന്റെ അഭിനയം അത്ര മോശമാണോ എന്ന് തോന്നിയതെന്നും സൈബർ ആക്രമണം ഒരു വ്യക്തിപരമായ ആക്ഷേപമായി തനിക്ക് തോന്നിയെന്നും അദ്ദേഹം വ്യക്തമാക്കി. അദ്ദേഹത്തിന്റെ മക്കളെയും കുടുംബാംഗങ്ങളെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തിയ സംഭവമായിരുന്നു ഇത്. അദ്ദേഹം ഈ സൈബർ ആക്രമണത്തെ അത്ര കാര്യമാക്കിയില്ലെങ്കിലും അദ്ദേഹത്തിന്റെ മക്കൾക്ക് അത് താങ്ങാനായില്ല. വലിയ ഒരു അപമാനഭാരം അവരിൽ ഉണ്ടായി. ട്രോളുകളെ കുറിച്ചൊക്കെ ആളുകൾ ചോദിക്കുമ്പോൾ അത് അച്ഛന്റെ വ്യക്തിപരമായ കാര്യങ്ങളാണ് അതിൽ ഞങ്ങൾ തലയിടാറില്ല എന്ന് പറയണമെന്ന് ശരത് തന്റെ മക്കൾക്കും കുടുംബാംഗങ്ങൾക്കും പറഞ്ഞുകൊടുത്തു.