“മലയാളത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിയോട് കൂടെ അഭിനയിക്കാൻ ആണ് താല്പര്യം” ആഗ്രഹം തുറന്നു പറഞ്ഞു ബോളിവുഡ് താരങ്ങളായ സൽമാൻ ഖാനും, തബുവും !! #video

ഫേസ് ഓഫ് ഇന്ത്യൻ സിനിമ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഉള്ള ആ വിശേഷണം വീണ്ടും അന്വർത്ഥമായി കൊണ്ടിരിക്കുകയാണ്. ബോളിവുഡിന്റെ ഇതിഹാസ താരങ്ങൾക്ക് മലയാളത്തിലെ സ്വന്തം മമ്മൂക്കയുടെ ഒപ്പം അഭിനയിക്കാനാണ് താല്പര്യം എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്. ബോളിവുഡിൽ നിന്നും മുൻപ് പല തവണ പല താരങ്ങളും മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാൻ ആഗ്രഹം ഉണ്ടെന്ന് തുറന്നു പറഞ്ഞിട്ടുള്ളതാണ് സാക്ഷാൽ സൽമാൻ ഖാൻ താൻ മലയാളത്തിൽ ഒരു ചിത്രം അഭിനയിക്കുന്നു ഉണ്ടെങ്കിൽ അത് മമ്മൂട്ടിയോടൊപ്പം ആയിരിക്കണമെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാണ് മലയാളത്തിൽ ഒരു സിനിമയിൽ അഭിനയിക്കാൻ എന്ന ചോദ്യത്തിനാണ് അദ്ദേഹം മമ്മൂട്ടിയോടൊപ്പം ആണെങ്കിൽ ഒരു മലയാളം സിനിമയിൽ തീർച്ചയായും അഭിനയിക്കും എന്ന് പറഞ്ഞത്. ഇപ്പോഴിതാ ഇന്ത്യയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായ തബു മമ്മൂട്ടിയോടൊപ്പം ഒരു സിനിമ അഭിനയിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്. പിങ്ക് വില്ല എന്നാൽ ഹിന്ദി പരിപാടിയിൽ മാമാങ്കം സിനിമയുടെ പ്രചരണാർത്ഥം മമ്മൂട്ടി നൽകിയ അഭിമുഖത്തിലാണ് സംഭവം അരങ്ങേറിയത്. അഭിമുഖ വേളയിലാണ് മലയാളത്തിന്റെ മെഗാസ്റ്റാർ ഒപ്പം ഒരു ചിത്രം അഭിനയിക്കണമെന്ന തബുവിന്റെ ആഗ്രഹം മമ്മൂട്ടിയെ അറിയിച്ചത്. മമ്മൂട്ടിയോടൊപ്പം അഭിനയിക്കാൻ തബുവിന്‌ രണ്ടു ചിത്രങ്ങളിൽ അവസരം ലഭിച്ചതാണ് എന്നാൽ ഡേറ്റ്കളുടെ പ്രശ്നങ്ങൾ മൂലം ആ പ്രോജക്ടുകൾ നടക്കാതെ പോയി. താൻ തീർച്ചയായും ശ്രമിക്കാമെന്ന് മമ്മൂട്ടി പരിപാടിക്കിടയിൽ ഉറപ്പ് കൊടുക്കുകയും ചെയ്തു.

സൽമാൻ ഖാനുമായി എന്നാണ് ഒരു ചിത്രം എന്ന ചോദ്യത്തിന് അദ്ദേഹം എന്നെ ഒരു ഹിന്ദി സിനിമയിൽ വിളിക്കൂ എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. അദ്ദേഹത്തെ പോലുള്ള ഒരു വലിയ നടൻ മലയാള സിനിമയിൽ അഭിനയിക്കുന്നത് പറ്റുന്ന കാര്യമല്ല അതുകൊണ്ട് എന്നെ ഒരു ബോളിവുഡ് ചിത്രത്തിലേക്ക് ക്ഷണിക്കൂ ഞാൻ വരാം എന്നാണ് മമ്മൂട്ടി നൽകിയ മറുപടി.