“എനിക്കിനി മക്കൾ ഉണ്ടാകരുതേയെന്നു ഞാൻ ആഗ്രഹിക്കുന്നു” വാളയാർ വിഷയത്തിൽ വികാരാധീനനായി പ്രതികരിച്ചുകൊണ്ട് സാജു നവോദയ… #video

കേരള മനസാക്ഷിയെ ഞെട്ടിച്ചു കൊണ്ട് പുറത്ത് വന്ന വാർത്തയാണ് വാളയാർ പെൺകുട്ടികൾക്ക് എതിരെയുള്ള അതിക്രമങ്ങളും നീതിനിഷേധവും.
സംഭവത്തിനെതിരെ പ്രതികരിച്ചുകൊണ്ട് നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്.
ചലച്ചിത്ര പ്രവർത്തകരായ ടോവിനോ, ഉണ്ണി മുകുന്ദൻ, പ്രിഥ്വിരാജ് തുടങ്ങിയ മുഖ്യധാരാ പ്രവർത്തകരെല്ലാം സംഭവത്തെ അവലംബിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. സ്ത്രീകളും കുട്ടികളും നിരവധിയായി നേരിടുന്ന പ്രശ്നങ്ങൾക്കെതിരെയുള്ള ഭരണകൂടത്തിന്റെയും നീതിന്യായ വ്യവസ്ഥയുടെയും പോരായ്മകളെ ചൂണ്ടിക്കാണിച്ചുകൊണ്ട് സാംസ്കാരിക തലത്തിൽ വലിയ ചർച്ചകളും പ്രതിഷേധങ്ങളും ആണ് ഇപ്പോൾ ഉയർന്നുവരുന്നത്. ഈ സാഹചര്യത്തിൽ നടൻ സാജു നവോദയ പ്രതികരിച്ചു. വാളയാർ പെൺകുട്ടികൾക്കായുള്ള പ്രതിഷേധ കൂട്ടായ്മയിൽ മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം വളരെ വികാരാധീനനായി കാണപ്പെട്ടു. വിവാഹം കഴിഞ്ഞിട്ട് പത്തു വർഷത്തിലേറെയായ തനിക്ക് ഇതുവരെയും മക്കളില്ലാത്ത വിഷമം ഉണ്ടായിരുന്നു എന്നും എന്നാൽ ഇനി എനിക്ക് മക്കൾ ഉണ്ടാകാതിരിക്കട്ടെ എന്നാണ് ആഗ്രഹം കാരണം കുട്ടികൾ ഉണ്ടായിക്കഴിഞ്ഞാൽ സ്വസ്ഥമായി കിടന്ന് ഉറങ്ങാൻ കഴിയില്ല എന്നും അദ്ദേഹം തുറന്നു പറഞ്ഞു. വ്യക്തമായ രാഷ്ട്രീയ നിലപാടുകളുള്ള താൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും ഇത്തരത്തിലുള്ള പ്രതികരണങ്ങൾ സമൂഹത്തിൽ നിന്നും ഉണ്ടാകുമ്പോൾ തെറ്റ് ചെയ്യാൻ പോകുന്ന ഒരാളെങ്കിലും തിരിച്ചു ചിന്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽ ദുഃഖം പങ്കുവെച്ച സാജു നവോദയെ നിരവധിപേരാണ് പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.