My Storyക്ക് ശേഷം രോഷ്നി ദിനകർ ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ട് ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ !! അണിയറയിൽ ഒരുങ്ങുന്നത് ഒരു കംപ്ലീറ്റ് ബൈക്ക് റേസിംഗ് മൂവി…

മൈ സ്റ്റോറി എന്ന ചിത്രത്തിന് ശേഷം രോഷ്നി ദിനകർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘2 സ്ട്രോക്ക്’. ചിത്രത്തിലെ ടൈറ്റിൽ പുറത്തുവിട്ടത് ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ ആണ്. താരം തന്നെ ഫേസ്ബുക്ക് പേജിലൂടെയാണ് ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ടത്. ഒരു യുവത്വം തുടങ്ങുന്ന പേര്, ഒരു മോഡേൺ സിനിമ പേര് അങ്ങനെ വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള ഒരു പേരാണ് ചിത്രത്തിന് രോഷ്നി ദിനകർ നൽകിയിരിക്കുന്നത്. യുവാക്കളുടെ ഹരമായ 2സ്ട്രോക്ക് എന്ന ബൈക്കിനെയാണ് ചിത്രത്തിന്റെ ടൈറ്റിൽ കൊണ്ട് ഉദ്ദേശിച്ചിരുന്നത്.രോഷ്നി ദിനകർ പ്രൊഡക്ഷസിന്റെ ബാനറിൽ തന്നെയാണ് ചിത്രം ഒരുക്കുന്നത്. മലയാളസിനിമയിൽ അപൂർവ്വമായി ഉള്ള സ്ത്രീ സംവിധായകരിൽ ഒരാളാണ് രോഷ്നി ദിനകർ.വളരെ നാമമാത്രമായ സ്ത്രീ സംവിധായകരിൽ ഒരാൾ എന്ന നിലയിൽ രോഷ്നിയുടെ പുതിയ ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ സമൂഹം ഉറ്റുനോക്കുന്നത്.ഒരു ബൈക്ക് റൈസ് മൂവിയാണ് 2സ്ട്രോക്ക്. ഒരു മുഴുനീള ബൈക്ക് റൈസ് മൂവി മലയാള സിനിമയിൽ തന്നെ ഇത് ആദ്യമായിരിക്കും. ബൈക്ക് റൈസിംഗ് കൊറിയോഗ്രാഫി ചെയ്യുന്നത് സിഡി ജിനൻ ആണ്.


ചിത്രത്തിൽ അണിനിരക്കുന്നത് താരനിരയാണ് ഏറ്റവും മുഖ്യ ആകർഷണ ഘടകം. യുവതാര നിരയിലെ ഏറ്റവും ശ്രദ്ധേയരായ ശ്രീനാഥ് ഭാസി,
അമിത്ത് ചക്കാലക്കൽ, ഷിബിൻ ബെൻസൻ
തുടങ്ങിയവരാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളായി എത്തുക. ശ്രീനാഥ് ഭാസി യുവാക്കൾക്കിടയിൽ വളരെ സ്വാധീനം ഉള്ള ഒരു വ്യക്തിയാണ്.അദ്ദേഹത്തിന്റെ കഥാപാത്രങ്ങളും
വളരെ പ്രത്യേകതയുള്ള അഭിനയവും കേരളത്തിലെ യുവാക്കൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.

നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും വാരിക്കുഴിയിലെ കൊലപാതകം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ അമിത്ത് ചക്കാലക്കൽ പ്രേക്ഷകർക്ക് പ്രിയനായ് താരമാണ്.
കളി,വർഷം,ഇയോബിന്റ പുസ്തകം, തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ ഷെബിൻ ബെൻസൺ ഈ ചിത്രത്തിലൂടെ മികച്ച ഒരു സ്ഥാനം മലയാള സിനിമയിൽ ലഭിക്കുമെന്നാണ് ഇവരും പ്രതീക്ഷിക്കുന്നത്. ബാബു വല്ലാർപാടം തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് പെരുമാൾ ആണ്. പ്രശസ്ത സംഗീത സംവിധായകൻ സാം ണ് ഒരുക്കുന്നത്. വിക്രം വേദ,ഒടിയൻ,ലക്ഷ്മി,നോട്ട, ദേവി 2 തുടങ്ങി തമിഴിലും മലയാളത്തിലും പ്രശസ്ത നേടിയിട്ടുള്ള സംഗീത സംവിധായകരുടെ സാന്നിധ്യം കേരളത്തിലെ നല്ല ഗാനങ്ങൾക്ക് ഗ്യാരണ്ടി നൽകുന്നു.

നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും വാരിക്കുഴിയിലെ കൊലപാതകം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ അമിത്ത് ചക്കാലക്കൽ പ്രേക്ഷകർക്ക് പ്രിയനായ് താരമാണ്.
കളി,വർഷം,ഇയോബിന്റ പുസ്തകം, തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ ഷെബിൻ ബെൻസൺ ഈ ചിത്രത്തിലൂടെ മികച്ച ഒരു സ്ഥാനം മലയാള സിനിമയിൽ ലഭിക്കുമെന്നാണ് ഇവരും പ്രതീക്ഷിക്കുന്നത്. ബാബു വല്ലാർപാടം തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് പെരുമാൾ ആണ്. പ്രശസ്ത സംഗീത സംവിധായകൻ സാം സി. എസ്. ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത്. വിക്രം വേദ,ഒടിയൻ,ലക്ഷ്മി,നോട്ട, ദേവി 2 തുടങ്ങി തമിഴിലും മലയാളത്തിലും പ്രശസ്ത നേടിയിട്ടുള്ള സംഗീത സംവിധായകരുടെ സാന്നിധ്യം കേരളത്തിലെ നല്ല ഗാനങ്ങൾക്ക് ഗ്യാരണ്ടി നൽകുന്നു.

രശ്മി ദിനകർ