“മോഹൻലാലിന്റെ ആ ചിത്രം എല്ലാം മാറ്റി മറിച്ചു, ചേട്ടാ ലാലേട്ടൻ വന്നാൽ അദ്ദേഹം ആവും ഏറ്റവും കൂടുതൽ സ്കോർ ചെയ്യുക എന്ന് നിവിൻ പോളി പറഞ്ഞു…” സംവിധായകൻ റോഷൻ ആൻഡ്രൂസ്

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ നിവിൻ പോളി ചിത്രമാണ് കായംകുളം കൊച്ചുണ്ണി. വളരെ വലിയ ബഡ്ജറ്റിൽ എത്തിയ ചിത്രം കായംകുളം കൊച്ചുണ്ണി എന്ന ചരിത്ര പുരുഷന്റെ ജീവിത കഥയാണ് പറയുന്നത് ചിത്രത്തിലെ ഏറ്റവും ആകർഷണീയമായ ഘടകം നടനവിസ്മയം മോഹൻലാലിന്റെ അതിഥി വേഷമാണ്. തീയേറ്ററുകളിൽ പൂരപ്പറമ്പിന്റെ സമാനമായ അന്തരീക്ഷം തീർന്നത് മോഹൻലാലിന്റെ രംഗങ്ങളായിരുന്നു എന്ന് ഏവർക്കും സാക്ഷ്യപ്പെടുത്തുന്നതാണ്. ചിത്രത്തിലെ ഏറ്റവും വലിയ പ്രത്യേകതയും വിജയത്തിന് ഏറ്റവും സ്വാധീനിച്ച ഘടകവും മോഹൻലാലിന്റെ സാന്നിധ്യമാണ്. നിവിൻ പോളി നായകനായി എത്തിയ ചിത്രം പക്ഷേ മോഹൻലാലിന്റെ ചിത്രം എന്ന പേരിലാണ് കേരളക്കരയാകെ ആഘോഷിക്കപ്പെട്ടത്. ചിത്രത്തെക്കുറിച്ച് സംവിധായകൻ റോഷൻ ആൻഡ്രൂസ് പറഞ്ഞത് ഇങ്ങനെ: “പടത്തിന് സത്യത്തിൽ ഒരു ഹൈപ്പുമില്ലായിരുന്നു. അപ്പോഴാണ് മോഹൻലാൽ കാലുയർത്തി നിൽക്കുന്ന ചിത്രം ഞാൻ പുറത്തു വിടുന്നത് ആറുമണിക്കാണ് ചിത്രം പുറത്തു വിടുന്നത് ഒൻപതു മണി ആയപ്പോഴേക്കും ആ ചിത്രം ഭീകരമായ രീതിയിൽ തന്നെ വൈറലായി ബോളിവുഡിൽ നിന്ന് ദീപിക പദുകോൺ അടക്കമുള്ളവർ ട്വീറ്റ് ചെയ്തു. നിവിൻപോളിയുടെ ആണ് ആദ്യം നന്ദി പറയാൻ ഉള്ളത് കാരണം മോഹൻലാലിന്റെ അതിഥി വിഷയത്തെപ്പറ്റി സംസാരിച്ചപ്പോൾ ഏറ്റവും കൂടുതൽ എക്സൈറ്റഡ് ആയത് നിവിൻ പോളിയാണ് ഇത് എന്തൊരു എടുത്ത് നമുക്ക് ചെയ്യണം അതിനു വേണ്ടി എന്ത് ത്യാഗവും സഹിക്കാൻ ഞാൻ തയ്യാറാണ് നിവിൻപോളി പറയുകയുണ്ടായി. ലാലേട്ടൻ വന്നാൽ ഏറ്റവും കൂടുതൽ സ്കോർ ചെയ്യുന്നത് ലാലേട്ടൻ ആയിരിക്കും എന്ന് പറഞ്ഞു നിവിൻ പോളിയുടെ വാക്കുകൾ സത്യം ആകുന്നതാണ് പിന്നീട് കണ്ടത്”.

മോഹൻലാൽ എന്ന നടനെ സ്റ്റാർഡം അത് എത്ര വലുതാണ് അത് ജനങ്ങൾക്ക് എത്ര പ്രിയപ്പെട്ടതാണ് എന്ന് തെളിഞ്ഞു വരുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ഇത്തിക്കരപ്പക്കി ആയി ചിത്രത്തിൽ നിറഞ്ഞാടിയ മോഹൻലാൽ നിവിൻ പോളിയെ രക്ഷിക്കുന്നതും, പരിശീലിപ്പിക്കുന്നതും, പിന്നീട് ഒരുമിച്ച് മോഷണം നടത്തുന്നതും പ്രേക്ഷകരെ ഏറെ ആവേശത്തിലാക്കി നിമിഷങ്ങളായിരുന്നു.
ഒരു അതിഥി താരത്തിന് ആദ്യമായിട്ടായിരിക്കും ഒരു ചിത്രത്തെ ഇത്ര ബ്രഹ്മാണ്ട വിജയത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞിട്ടുള്ളത്. മോഹൻലാൽ എന്ന നടന്റെ സാന്നിധ്യം കൊണ്ട് മാത്രമാണ് ചിത്രത്തിന് വലിയൊരു ഹൈപ്പ് കിട്ടിയത് എന്ന് സംവിധാനം തന്നെ സാക്ഷ്യപ്പെടുത്തുന്നു.