“കേരളത്തിൽ ന്യൂനപക്ഷവും ബിജെപിയും ഒന്നിച്ചു ഭരിക്കുന്ന ഒരു സമയം ഉണ്ടാവും വളരെ അടുത്ത കാലത്ത് തന്നെ അത് സംഭവിക്കും.” സംവിധായകൻ രാജസേനന്റെ ഫേസ്ബുക്ക് വീഡിയോ വൈറൽ…

കേരളത്തിൽ കഴിഞ്ഞ ദിവസം നടന്ന 5 മണ്ഡലങ്ങളിലെ ഉപകരണങ്ങളുടെ റിസൾട്ടിനെ കണക്കിലെടുത്ത് സംവിധായകൻ രാജസേനൻ പ്രതികരിക്കുകയാണ്. കേരളത്തിൽ ബിജെപി ഭരിക്കുന്ന ഒരു കാലം വരും എന്നും അത് അധികം വിദൂരമല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: “അഞ്ച് ഉപതെരഞ്ഞെടുപ്പ് നടന്ന മണ്ഡലത്തിലെയും റിസൾട്ട് വന്നിരിക്കുകയാണ്. പതിവുപോലെ കുറെ കമ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും ന്യൂനപക്ഷങ്ങളും കൂടിച്ചേർന്ന് ബിജെപിയെ തോൽപ്പിച്ചിരിക്കുകയാണ്. പക്ഷേ ബിജെപി തോറ്റിട്ടില്ല എന്നും എങ്ങും തോൽക്കില്ല എന്നും ഹരിയാനയിലെ മഹാരാഷ്ട്രയിലെയും റിസൾട്ടുകൾ കാണുമ്പോൾ ഏത് മലയാളികൾക്കും മനസ്സിലാകും. മനസ്സിലാകാതെ അല്ലെങ്കിൽ മനസ്സിലാകാത്തത് കൊണ്ട് വീണ്ടും ചെയ്ത ഒരു കയ്യബദ്ധമായി ഇതിനെ കണ്ടാൽ മതി ഇപ്പോഴത്തെ മൂന്ന് സീറ്റുകളിലെ യുഡിഎഫിലെ വിജയവും രണ്ട് സീറ്റുകളിൽ എൽഡിഎഫ്ന്റെ വിജയവും. സുരേന്ദ്രനെയും അഡ്വക്കേറ്റ് സുരേഷിനെയും പ്രകാശ് ബാബുവിനെയും ഒക്കെ തോൽപിച്ചപ്പോൾ ആർക്കൊക്കെയോ വളരെയധികം ഉള്ളിൽ സന്തോഷം തോന്നിക്കാണും. പക്ഷേ എന്റെ ന്യൂനപക്ഷ സുഹൃത്തുക്കളോട് ഞാൻ പറയാം തീർച്ചയായിട്ടും ഒട്ടും വിദൂരമല്ലാത്ത കാലത്തിൽ തന്നെ കേരളത്തിൽ ന്യൂനപക്ഷവും ബിജെപിയും ഒന്നിച്ചു ഭരിക്കുന്ന ഒരു സമയം ഉണ്ടാവും വളരെ അടുത്ത കാലത്ത് തന്നെ അത് സംഭവിക്കും.”

“രാജ്യം മുഴുവൻ ബിജെപിയും ആർഎസ്എസും പടർന്ന് പന്തലിക്കുമ്പോൾ കേരളത്തിലെ ന്യൂനപക്ഷങ്ങൾക്ക് മാറിനിൽക്കാനോ വെറുതെ നോക്കി നിൽക്കാനോ സാധിക്കാതെ അവരുടെ സ്വന്തം ഇഷ്ടത്തിൽ തന്നെ ബിജെപിക്ക് വേണ്ടി സപ്പോർട്ട് ചെയ്തു ഇവിടെ ബിജെപി പരിചരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇത് ഒരു ബിജെപിക്കാരൻ മാത്രം വാക്കുകളല്ല ഒരു കലാകാരന്റെ ദീർഘവീക്ഷണം കൂടിയാണ്. ഇത് സംഭവിക്കും ഇത് സംഭവിച്ചേ പറ്റൂ അതിനു വേണ്ടി നമുക്ക് കാത്തിരിക്കാം. “. അദ്ദേഹത്തിന്റെ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.
മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള രാജസേനൻ ഇപ്പോൾ മലയാള സിനിമയിൽ സജീവമല്ല.