“ദുൽഖർ സൽമാനാണ് മലയാളത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട താരം…”. ഇന്ത്യയുടെ അഭിമാനതാരം പി.വി. സിന്ധു മനസു തുറക്കുന്നു !!

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം പൊരുതി നേടിയ ആദ്യത്തെ ഇന്ത്യൻ താരം എന്ന നേട്ടം സ്വന്തമാക്കിയ സിന്ധു കേരളത്തിലെ സ്നേഹാദരങ്ങൾ ഏറ്റു വാങ്ങാൻ ചൊവ്വാഴ്ച രാത്രിയിലാണ് കേരളത്തിലെത്തിയത്. ക്ഷേത്രദർശനം നടത്തിയും സാരിയുടുത്തും കേരള ജനതയുടെ പ്രീതി പിടിച്ചു പറ്റിയ സിന്ധുവിനെ  കേരളത്തിന്റെ ആദരങ്ങൾ ഏറ്റുവാങ്ങിയ സിന്ധു നിരവധി പൊതു പരിപാടികളിൽ പങ്കെടുത്തു കൊണ്ടിരിക്കുകയാണ്. വിദ്യാർഥികളും യുവതാരങ്ങളും അടക്കമുള്ളവർ നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. കേരളത്തിന്റെ ആദരവ് ഔദ്യോഗികമായി നൽകിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ സർക്കാർ സിന്ധുവിന് നൽകാമെന്ന് പ്രഖ്യാപിച്ച 10 ലക്ഷം രൂപ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് രാവിലെ മുഖ്യമന്ത്രി കൈമാറുകയായിരുന്നു. വിമർശനങ്ങളെ ഇന്ധനമാക്കി മുന്നേറി വിജയം കരസ്ഥമാക്കിയ സിന്ധു ഒരു പോരാളി ആണെന്ന് തെളിയിച്ചതായി മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഇപ്പോൾ ഇന്ത്യയിലെ വലിയ സ്പോർട്സ് താരം തന്നെയാണ് സിന്ധു. കേരളത്തിൽ വന്നതിന്റെ ഭാഗമായി club fmന്  നൽകിയ ഒരു അഭിമുഖത്തിൽ നിരവധി ചോദ്യങ്ങൾക്ക് നിറഞ്ഞ പുഞ്ചിരിയോടെ ഉത്തരങ്ങൾ നൽകിയ സിന്ധുവിന്റെ ഒരു പ്രസ്താവന ഇപ്പോൾ വാർത്തകളിൽ ഇടം പിടിക്കുകയാണ്. മലയാളത്തിൽ ഏത് നടനാണ് ഏറ്റവും കൂടുതൽ ഇഷ്ടം ചോദ്യത്തിന് സിന്ധു നൽകിയ മറുപടി കേരളത്തിലെ യുവപ്രേക്ഷകരെ ആവേശത്തിൽ ആക്കുന്നതാണ്.

മലയാളത്തിന്റെ സ്വന്തം കുഞ്ഞിക്കാ ദുൽഖർ സൽമാനാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മലയാളി നടനെന്ന് പി വി സിന്ധു വ്യക്തമായ മറുപടി പറഞ്ഞിരിക്കുകയാണ്. ദുൽഖർ സൽമാൻ നായകനായി അഭിനയിച്ച ഒകെ കൺമണി എന്ന മണിരത്നം ചിത്രം ആണ് ഞാൻ അദ്ദേഹത്തിന്റെ കണ്ടിട്ടുള്ളത് എന്നും ബാംഗ്ലൂർ ഡെയ്സ് എന്ന മലയാള ചിത്രമാണ് ഏറ്റവും പ്രിയപ്പെട്ട മലയാള ചിത്രം എന്നും സിന്ധു വെളിപ്പെടുത്തി. ദുൽഖർ ആരാധകർക്കും മലയാളി പ്രേക്ഷകർക്കും ഒന്നടങ്കം അഭിമാനിക്കാവുന്ന നിമിഷം ആണിത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഒരു കായിക താരം യുവ നടന്മാരെയും കുറിച്ച് ഇത്രയും മികച്ച ഒരു അഭിപ്രായം പറയുമ്പോൾ നമ്മുടെ സിനിമ നടൻമാർ എത്രത്തോളം വലിയ താരങ്ങൾ ആണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. ഉടൻ നടക്കാൻ പോകുന്ന ഒളിമ്പിക്സിൽ ഒരു സ്വർണമെഡൽ ഇതിനുവേണ്ടി കഠിന പരിശ്രമത്തിലാണ് സിന്ധു ഇപ്പോൾ. കോടിക്കണക്കിന് വരുന്ന ഇന്ത്യക്കാരുടെ വലിയ പ്രതീക്ഷയാണ് സിന്ധുവിൽ ഉള്ളത്.