“അയാൾ എന്നെ ഇല്ലാതാക്കുമെന്ന് പറയുന്നു.. നീ കേരളത്തിൽ ജീവിക്കുകയില്ലയെന്ന് ഭീഷണിപ്പെടുത്തുന്നു”. പ്രമുഖ നിർമ്മാതാവ് ജോബി ജോർജിനെതിരെ ആരോപണവുമായി ഷെയിൻ നിഗം !!

യുവ നടന്മാരിൽ ഏറ്റവും ശ്രദ്ധേയ താരമായ ഷെയിൻ നിഗം നിർമ്മാതാവ് ജോബി ജോർജിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത്. തന്നെ ഇല്ലാതാകുമെന്നും കേരളത്തിൽ സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കില്ല എന്നും ജോബി ജോർജ് ഭീഷണിപ്പെടുത്തിയതായി പരാതിയുമായി ആണ് ഷെയിൻ മാധ്യമങ്ങളെയും സംഘടനയെയും സമീപിച്ചത്. ഓൺലൈൻ പീപ്സിനോട് ഷൈൻ പറഞ്ഞത് ഇങ്ങനെ: “ജോബി ജോർജ് നിർമ്മിക്കുന്ന വേയിൽ എന്ന ചിത്രത്തിൽ ഞാൻ അഭിനയിക്കുന്നുണ്ട്. ചിത്രത്തിലെ ആദ്യ ഷെഡ്യൂൾ 20 ദിവസം ആണ് നിശ്ചയിച്ചത്. എന്നാൽ 16 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കുകയായിരുന്നു. ആ ചിത്രത്തിലെ സെറ്റിൽ നിന്നും ഞാൻ അഭിനയിക്കുന്ന മറ്റൊരു ചിത്രമായ കുർബാനിയുടെ ചിത്രീകരണ സ്ഥലത്തിലേയ്ക്കാണ് പോയത്.കുർബാനി എന്ന ചിത്രത്തിൽ എന്റെ കഥാപാത്രത്തിന്റെ ലുക്കിൽ അല്പം മാറ്റം വരുത്തണമായിരുന്നു. അതിനാൽ hair styleൽ ചിത്രത്തിന്റെ അണിയറപ്രവർത്തകരുടെ നിർദ്ദേശപ്രകാരം അല്പം മാറ്റം വരുത്തി. ഈ സംഭവത്തിൽ വലിയ തെറ്റിധാരണയുണ്ടായ ജോബി ജോർജ് ഞാൻ വേയിൽ സിനിമയുടെ ഷൂട്ടിങ് മുടക്കാനായി മനപൂർവ്വം മുടിക്ക് രൂപം മാറ്റം വരുത്തിയതാണ് എന്ന് ആരോപിച്ച് എനിക്കെതിരെ ഭീഷണിയുമായി വരികയായിരുന്നു.കുർബാനി എന്ന ചിത്രത്തിലെ നിർമ്മാതാവിനും വളരെ മോശമായ രീതിയിലും ഭാഷയിലും ആണ് ജോബി ജോർജ് പെരുമാറിയത്.നവംബർ 15നാണ് ജോബി ജോർജ് നിർമ്മിക്കുന്ന വേയിൽ എന്ന ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ തുടങ്ങുകയുള്ള.ഏകദേശം 30 ദിവസങ്ങൾ കൂടി ഇനി മുൻപിലുണ്ട് അപ്പോഴേക്കും പരിഹരിക്കാവുന്ന പ്രശ്നമേ ജോബി ജോർജ് എന്റെ മേൽ ഉന്നയിക്കുന്നുള്ളു”

ആൻ മരിയ കലിപ്പിലാണ്, അബ്രഹാമിന്റെ സന്തതികൾ എന്ന ചിത്രത്തിന്റെ നിർമ്മാതാവാണ് ജോബി ജോർജ്. Good will entertainmentന്റെ അമരക്കാരൻ കൂടിയായ ജോബി ജോർജ് മെഗാസ്റ്റാർ മമ്മൂട്ടി നായകനായി അഭിനയിക്കുന്ന ഷൈലോക്ക് എന്ന ചിത്രത്തിന്റെ നിർമ്മാണവും നിർവഹിക്കുന്നുണ്ട്. നിസാരമായി പരിഹരിക്കാവുന്ന ഒരു ഗെറ്റപ്പ് ചേഞ്ചിന്റെ പേരിലാണ് ജോബി ജോർജ് എന്ന നിർമാതാവ് ഷൈൻ നിഗത്തോട് വളരെ മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. സംഭവത്തെതുടർന്ന് താരസംഘടനയായ അമ്മയിൽ ഷെയിൻ പരാതി കൊടുത്തിട്ടുണ്ട്. തുടർന്ന് നിയമനടപടിയുമായി മുന്നോട്ടു പോകാൻ തന്നെയാണ് ഷൈനിന്റെ തീരുമാനം.വസ്തുതകളെ ചേർത്തു നോക്കുമ്പോൾ വേയിൽ എന്ന ചിത്രത്തിന്റെ സംവിധായകൻ ഷൈനിന്റെ ഈ ഗെറ്റപ്പ് ചേഞ്ചിൽ ഇതുവരെയും പരാതിപ്പെട്ടിട്ടില്ല. സംഭവം വലിയ വാർത്തയായതോടെ കൂടുതൽ വിശദീകരണങ്ങൾക്കായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ.