“മോഹൻലാൽ അല്ലാതെ ലോകത്തിലെ മറ്റൊരു നടനും ആ രംഗം അഭിനയിക്കുകയല്ല.., ഷോട്ട് പൂർത്തിയാക്കിയശേഷം അമിരീഷ് പുരി മോഹൻലാലിനെ കെട്ടിപിടിച്ചു കരഞ്ഞു” പ്രിയദർശൻ മനസ്സുതുറക്കുന്നു.

” ലോകത്തിലെ ഒരു നടനും ആ രംഗം അഭിനയിക്കില്ല ഷോട്ട് എടുത്തതിനുശേഷം അമിരീഷ് പുരി മോഹൻലാലിനെ കെട്ടിപ്പിടിച്ചു കരഞ്ഞു” മലയാള സിനിമയിലെ അഭിമാന ചിത്രമായ കാലാപാനിയിൽ ഉണ്ടായ ഒരു സംഭവത്തെക്കുറിച്ച് വിശദീകരിച്ച് സംവിധായകൻ പ്രിയദർശൻ മോഹൻലാൽ എന്ന നടന്റെ ആത്മസമർപ്പണം അതിനെപ്പറ്റി വാചാലനായിരിക്കുകയാണ്. ചിത്രത്തിൽ വില്ലനായി അഭിനയിച്ച അമരീഷ് പുരിയുടെ മോഹൻലാലിന്റെ കഥാപാത്രം ഷൂ നക്കുന്ന ഒരു രംഗമുണ്ട് ആ രംഗം ചിത്രീകരിക്കുന്നത് മുമ്പ് അമരീഷ് പുരിക്ക് അല്പം ആശങ്ക ഉണ്ടായിരുന്നു.
എന്നാൽ ഒരു മടിയും കൂടാതെ മോഹൻലാൽ ആ രംഗം അഭിനയിച്ചു. അദ്ദേഹം യഥാർത്ഥത്തിൽ ഷൂ നാക്കുക തന്നെയായിരുന്നു. ഷോട്ട് പൂർത്തിയായപ്പോൾ അമിരീഷ് പുരി മോഹൻലാലിനെ കെട്ടിപ്പിടിച്ചു
ലോകത്തിൽ മോഹൻലാൽ അല്ലാതെ മറ്റൊരു നടനും ഇങ്ങനെ ചെയ്യില്ലെന്ന അദ്ദേഹം പറയുകയുണ്ടായി. മോഹൻലാൽ എന്ന നടന്റെ എളിമയും സഹകരണ മനോഭാവവുമാണ് പ്രിയദർശൻ വെളിപ്പെടുത്തിയത്. ആ നടൻ ഇത്രയും വലിയ ഉയരങ്ങളിലെത്താൻ കാരണം ഈ മനോഭാവം തന്നെയാണെന്നും പ്രിയദർശൻ അഭിപ്രായപ്പെടുന്നു. ദാമോദരൻ രചന നിർവഹിച്ച പ്രിയദർശൻ സംവിധാനം നിർവഹിച്ച പീരിയഡ് സ്റ്റോറി കൂടിയായ കാലാപാനി എന്ന ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച സിനിമകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ചിത്രം നിരവധി ബഹുമതികൾ കരസ്ഥമാക്കുകയും ചെയ്തിരുന്നു.

കാലാപാനി എന്ന ചിത്രത്തിൽ നിന്ന്.

ചിത്രത്തിലെ ഗാനങ്ങളും ഇന്നും ഹിറ്റ് ചാർട്ടുകളിൽ നിൽക്കുന്നവയാണ്. സിനിമയ്ക്ക് വേണ്ട  ശാരീരികമായ ധാരാളം കഷ്ടപ്പാടുകളും നടത്തിയിട്ടുള്ള മോഹൻലാലിന്റെ കരിയറിലെ തന്നെ മികച്ച ഒരു സിനിമ തന്നെയാണ് കാലാപാനി. ചിത്രത്തിലെ മോഹൻലാൽ ഷൂ നക്കുന്ന ഈ രംഗം ചിത്രീകരിക്കുന്നതിൽ ഒരു അഡ്ജസ്റ്റ്മെന്റും വേണ്ടാ എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ടെന്നും പ്രിയദർശൻ വെളിപ്പെടുത്തി. ഇരുവരുമൊന്നിക്കുന്ന മരയ്ക്കാർ അറബിക്കടലിലെ സിംഹം എന്ന ചിത്രമാണ് പുതിയതായി പുറത്തിറങ്ങാനിരിക്കുന്നത്.