ബിഗിലിന്റെ റിലീസിംഗ് തിയറ്ററുകൾ വെട്ടിച്ചുരുക്കിതിൽ പ്രതിഷേധിച്ച് പ്രിത്വിരാജിന്റെ ഫേസ്ബുക്ക് ആരാധകരുടെ തമ്മിൽ തല്ല് രൂക്ഷം !! വിജയ് ചിത്രത്തെക്കുറിച്ചുള്ള പൃഥ്വിരാജിന്റെ ഫേസ്ബുക് പോസ്റ്റ് വൈറൽ..

ഇളയദളപതി വിജയുടെ ഏറ്റവും പുതിയ ചിത്രമായ ബിഗിൽ ദീപാവലിയോടനുബന്ധിച്ച് റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിലെ കേരളത്തിലുള്ള വിതരണാവകാശം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ്. ഈ വിവരം പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രേക്ഷകരെ അറിയിച്ചത്. പോസ്റ്റിനു താഴെ നിരവധി കമന്റുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്. ബിഗിലിന്റെ റിലീസിംഗ് തിയേറ്ററുകളുടെ എണ്ണത്തെ സംബന്ധിച്ച് ആരാധകർക്കിടയിൽ വലിയ ആശങ്കയും പ്രതിഷേധവും നിലനിൽക്കുന്ന ഒരു സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. 400 തിയേറ്ററുകളിൽ എങ്കിലും റിലീസ് ചെയ്യേണ്ടിയിരുന്ന ബിഗിലിനെ വെട്ടിച്ചുരുക്കി ഏകദേശ 125 തിയേറ്ററുകളിലേക്ക് റിലീസ് മാറ്റിയ നടപടിയാണ് ചിത്രത്തിനുവേണ്ടി ഏറെ നാളുകളായി കാത്തിരിക്കുന്ന വിജയ് ആരാധകരെ പ്രകോപിപ്പിച്ചത്. കേരള പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനപ്രകാരം പൃഥ്വിരാജും സംഘവും നടപ്പിലാക്കിയ ഈ നടപടി തീർത്തും മലയാളസിനിമയുടെ വളർച്ചയ്ക്ക് ഒരു മുതൽക്കൂട്ട് ആവുകയുള്ളൂ എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സൂപ്പർസ്റ്റാർ രജനീകാന്തിന്റെ ബ്രഹ്മാണ്ഡചിത്രം പേട്ടയുടെ വിതരണാവകാശം നേടിയ പൃഥ്വിരാജ് വെറും 135 തീയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. നിലവിലെ സാഹചര്യമനുസരിച്ച് പൃഥ്വിരാജിന് മുന്നൂറോളം തിയേറ്ററുകളിലെങ്കിലും ചിത്രം റിലീസ് ചെയ്യാൻ കഴിയുമായിരുന്നു. എന്നാൽ അന്യഭാഷ സിനിമകളുടെ വലിയ കടന്നുവരവോടെ മലയാള സിനിമയ്ക്ക് റിലീസിംഗ് നിഷേധിക്കപ്പെടാൻ പാടില്ല എന്ന തീരുമാനത്തിൽ നിന്ന് എടുത്ത നടപടി പേട്ട എന്ന വലിയ ചിത്രത്തിന് വളരെ കുറച്ചു തീയറ്ററുകൾ മാത്രമേ ലഭിച്ചുള്ളൂ.

മലയാള സിനിമയുടെ വളർച്ചയും മാത്രം രക്ഷിക്കാനുള്ള ഈ നടപടിയെ തികച്ചും സ്വാഗതാർഹമാണ്. ഇത്തരം വിഷയങ്ങളെ പൂർണമായും ഉൾക്കൊള്ളാതെ ആരാധകർ തമ്മിൽ കൊമ്പുകോർക്കുബോൾ നഷ്ട്ടമാകുന്നത് കൊച്ചു മലയാള ചിത്രങ്ങളുടെ ഭാവിയാണ്. ഒടിയൻ എന്ന ചിത്രത്തിലെ സംവിധായകൻ ശ്രീകുമാർ മേനോൻ ഇത്തരത്തിലുള്ള അഭിപ്രായം രേഖപ്പെടുത്തുന്നു. മലയാളത്തിലെ ആദ്യദിന കളക്ഷൻ റെക്കോർഡ് നിലനിന്നിരുന്നത് ഒരു വിജയ ചിത്രത്തിന് ആയിരുന്നു എന്നും ആറുകോടിയോളം ആണ് ആ ചിത്രം ആദ്യദിനത്തിൽ നേടിയതെന്നും ശ്രീധരമേനോൻ വെളിപ്പെടുത്തിയിരുന്നു. അന്യഭാഷാ ചിത്രങ്ങൾക്ക് പ്രത്യേകിച്ച് വിജയ് ചിത്രങ്ങൾക്ക് കേരളത്തിൽ ലഭിക്കുന്ന വലിയ സ്വീകാര്യതയെ മലയാള സിനിമയ്ക്ക് സംഭവിച്ച വലിയൊരു അപചയം ആയിട്ടാണ് പലരും വിലയിരുത്തിയിട്ടുള്ളത്. എന്നാൽ ദേശങ്ങൾ കടന്ന് കലയും കലാകാരനും മാനവികതയും പങ്കെടുത്തു എന്നാണ് ഇതിലൂടെ തെളിയിക്കപ്പെടുന്നത് എന്ന് ആരും മനസ്സിലാകാതെ പോകുന്നു. കേരളത്തിൽ മമ്മൂട്ടിയെയും മോഹൻലാലിനെയുംകാൾ ഏറ്റവും കൂടുതൽ ആരാധകരുള്ളത് വിജയിച്ചാണ് എന്ന രാഷ്ട്രീയപ്രവർത്തകൻ പിസി ജോർജ് ഒരു വേളയിൽ അഭിപ്രായപ്പെട്ടിരുന്നു.

This site is protected by wp-copyrightpro.com