പിറന്നാൾ ആശംസകൾ നൽകിയ മോഹൻലാലിന് പൃഥ്വിരാജിന്റെ മാസ് മറുപടി !! ആരാധകർക്ക് ആവേശം നൽകുന്ന പൃഥ്വിരാജിന്റെ മറുപടി ശ്രദ്ധേയമായിരുന്നു…

യൂത്ത് സൂപ്പർസ്റ്റാർ പൃഥ്വിരാജിനെ ഇന്ന് ജന്മദിനം. സഹപ്രവർത്തകരും ആരാധകരും ഉൾപ്പെടെ നിരവധി പേരാണ് അദ്ദേഹത്തിന് ജന്മദിനം ആശംസകളുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. അതിൽ ഏറ്റവും പ്രധാനമായി വാർത്താപ്രാധാന്യം നേടുന്നത് നടനവിസ്മയം മോഹൻലാലിന്റെ ആശംസയാണ്. ലൂസിഫർ എന്ന ചിത്രത്തിലെ പൃഥ്വിരാജിനെ ഒരു ലൊക്കേഷൻ ചിത്രം തന്നെ ഫേസ്ബുക്ക് പേജിലൂടെ പങ്കു വച്ചു കൊണ്ടാണ് മോഹൻലാൽ പൃഥ്വിരാജ് ആശംസകൾ നേർന്നത്. രാജുവിന് ജന്മദിന ആശംസകൾ എന്ന തലക്കെട്ടോടെ കൂടി ഉള്ള ചിത്രം ഇതോടെ വൈറലായിരിക്കുകയാണ്. എന്നാൽ മോഹൻലാലിന് നല്ല ഒരു മറുപടി നൽകി പൃഥ്വിരാജ് വലിയ കൈയടി നേടിയിരിക്കുകയാണ് ഇപ്പോൾ. നന്ദി ചേട്ടാ, മേഘങ്ങൾ രൂപം കൊള്ളുന്നു എന്ന മറുപടിയാണ് പൃഥ്വിരാജ് മോഹൻലാലിന് നൽകിയത്. എന്നാൽ മോഹൻലാൽ ആരാധകർക്ക് ഏറെ ആവേശം നൽകുന്ന ഒരു ചെറിയ കുറിപ്പും പൃഥ്വിരാജ് തന്റെ മറുപടിയിൽ ഒളിപ്പിച്ചു വച്ചിട്ടുണ്ട്. ലൂസിഫറിലെ മോഹൻലാലിന്റെ കഥാപാത്രം കഥാപാത്രങ്ങളെയും രണ്ടുദിവസത്തെ രണ്ടാംഭാഗത്തിന് ചിത്രത്തിന്റെ പേര് സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം രണ്ടു ഹാഷ്ടാഗുകൾ ഉപയോഗിച്ചിട്ടുണ്ട്. എമ്പുരാൻ എന്ന ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എന്ന് ഏവർക്കും അറിയാവുന്ന വിവരമാണ്. അതോടൊപ്പം തന്നെ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന ഖുറേഷി എബ്രഹാം എന്നാൽ ശക്തമായ കഥാപാത്രത്തെ പേരും കൂടി ഓർമ്മപ്പെടുത്തിക്കൊണ്ട് പൃഥ്വിരാജ് തന്റെ മറുപടിയിൽ ചേർത്തിരിക്കുന്നത് ലൂസിഫർ സിനിമയുടെ ആരാധകർക്ക് വളരെ വലിയ ആവേശമാണ് നൽകിയിരിക്കുന്നത്.

വളരെ മാസ് ആയുള്ള അദ്ദേഹത്തിന്റെ #KA പരാമർശം ഇപ്പോൾ വലിയ ആകർഷക വഴിവെച്ചിരിക്കുകയാണ്. “നന്ദി ചേട്ടാ… കാർമേഘങ്ങൾ രൂപം കൊള്ളുന്നു.. ഖുറേഷി അബ്രഹാം, എമ്പുരാൻ” എന്നാണ് അദ്ദേഹം മോഹൻലാലിന് നൽകിയ മറുപടിയായി വ്യാഖ്യാനിക്കാൻ കഴിയുന്നത്.പുതിയ ചിത്രങ്ങളുടെ തിരക്കിലായിരിക്കുന്ന പൃഥ്വിരാജ് അടുത്ത വർഷം അവസാനം ലൂസിഫർ രണ്ടാം ഭാഗത്തിന് പണിപ്പുരയിലേക്ക് പ്രവേശിക്കും എന്നാണ് റിപ്പോർട്ടുകൾ. മോഹൻലാൽ പൃഥ്വിരാജ് കൂട്ടുകെട്ട് സിനിമയ്ക്ക് പുറത്തും വളരെ ദൃഢവും അഗാധമായ ഒരു ബന്ധമായി തന്നെ നിലനിൽക്കുന്നു എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. കേരളത്തിലെ എല്ലാ പൃഥ്വിരാജ് ആരാധകരും താരത്തിനെ ജന്മദിനം വളരെ വലിയ രീതിയിൽ ആഘോഷിക്കുകയാണ് ഇന്ന്.