“എനിക്ക് ഭയങ്കര കരച്ചിൽ വന്നു… സഹിക്കാൻ പറ്റിയില്ല…” ടൊവിനോയുടെ എടക്കാട് ബറ്റാലിയൻ06 കണ്ട് വികാരനിർഭയായി പ്രതികരിച്ച് നടി പൊന്നമ്മ ബാബു !! #Video

“എനിക്ക് ഒരുപാട് ഫീൽ ചെയ്തു, ടോവിനോയൊക്കെ അസാധ്യമായി അഭിനയിച്ചിട്ടുണ്ട്. പട്ടാളക്കാരുടെ ചില സംഭവങ്ങളൊക്കെ സിനിമയിൽ കണ്ടപ്പോൾ ഭയങ്കരമായി കരച്ചിൽ വന്നു. സഹിക്കാൻ പറ്റുന്നില്ല. എല്ലാവരും ഈ ചിത്രം കാണണം എന്നാണ് എനിക്ക് പറയാനുള്ളത് അത്രയ്ക്കും നന്മയുള്ള ഒരു ചിത്രം” എടക്കാട് ബറ്റാലിയൻ06 എന്ന ചിത്രം കണ്ടിറങ്ങുന്ന ഏതൊരു പ്രേക്ഷകനും പറയുന്ന അഭിപ്രായമാണ് പൊന്നമ്മ ബാബു പറഞ്ഞത്. ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ മാധ്യമങ്ങളോട് സംസാരിക്കുന്ന വേളയിലാണ് പൊന്നമ്മ ബാബു ആരെയും വികാരനിർഭരമായി പ്രതികരിച്ചത്. ചിത്രം അത്രത്തോളം ഹൃദയത്തെ അഗാധമായി സ്പർശിക്കുന്നു. ചിത്രം കണ്ടിറങ്ങുന്ന എല്ലാ പ്രേക്ഷകരുടെയും കണ്ണുകൾ കലങ്ങിയിരുന്നു. “സിനിമ കണ്ട് ഞങ്ങൾ കരഞ്ഞുപോയി” മിക്ക പ്രേക്ഷകർക്കും ഇതാണ് പറയാനുള്ളത്. രാജ്യസ്നേഹം അത് ബന്ധങ്ങളിലൂടെയും കുടുംബത്തിലൂടെയും പറയുന്ന സിനിമ പ്രേക്ഷകന് വലിയൊരു അനുഭവം തന്നെയാണ് നൽകുന്നത്. യൂത്ത് സൂപ്പർസ്റ്റാർ ടോവിനോ തോമസ് നായകനായി അഭിനയിക്കുന്ന പുതിയ ചിത്രമായ എടക്കാട് ബറ്റാലിയൻ 06 തീയറ്ററുകളിൽ പ്രദർശനത്തിനെത്തിയിരിക്കുന്നു.

ഒരു ആർമി ഉദ്യോഗസ്ഥനായി ചിത്രത്തിൽ ടോവിനോ തോമസ് തന്റെ കരിയറിലെ തന്നെ മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. നവാഗതനായ സ്വപ്‌നേഷ് കെ നായർ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനും പ്രശസ്ത എഴുത്തുകാരനുമായ പി ബാലചന്ദ്രൻ ആണ്.ശ്രീകാന്ത് ഭാസി, ജോസെഫ് പട്ടത്താനം, ജയന്ത് മാമ്മൻ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിൽ ടോവിനോയുടെ നായികയായെത്തുന്നത് മലയാളികളുടെ പ്രിയതാരം സംയുക്തയാണ്. ആദ്യ പ്രദർശനം പൂർത്തിയായി കഴിഞ്ഞപ്പോൾ മുതൽ ചിത്രത്തിന് മികച്ച പ്രതികരണമാണ് വിവിധ മേഖലകളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.

ചിത്രത്തിൽ പട്ടാളക്കാരനായി എത്തി കയ്യടി നേടിയിരിക്കുകയാണ് ടോവിനോ തോമസ്.
ഇത്രയും സ്റ്റൈലിഷായ ഒരു പട്ടാളക്കാരനെ മലയാളത്തിൽ ഇതിനു മുമ്പ് കണ്ടിട്ടില്ല ചിത്രത്തിലെ ടൊവിനോയുടെ ഗെറ്റ്പ്പ് കണ്ട് പ്രേക്ഷകർ പറയുന്നത്. മിക്ക തീയറ്ററുകളിൽ നിന്നും ചിത്രത്തിനെ വളരെ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ആദ്യമായിട്ടാണ് ടോവിനോ തോമസ് ഒരു പട്ടാളക്കാരൻ ആയി അഭിനയിക്കുന്നത്. അദ്ദേഹത്തിന്റെ അഭിനയ മികവാണ് ചിത്രത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ്. കുടുംബ പ്രേക്ഷകർക്കും യുവജനങ്ങൾക്കും ഒരുപോലെ ഇഷ്ടപ്പെട്ടിരിക്കുകയാണ് എടക്കാട് ബറ്റാലിയൻ06.