മികച്ച ത്രില്ലർ അനുഭവമായി “ഒരു കടത്ത് നാടൻ കഥ” !! മികച്ച പ്രേക്ഷക പ്രശംസ നേടി നായകനായ ഷഹീൻ സിദ്ദിഖ് !! ചിത്രത്തിന്റെ റിവ്യൂ വായിക്കാം. #OruKadathuNadanKadha #Review.

മലയാള സിനിമയിലെ ഒരു പുത്തൻ താരോദയംമലയാള സിനിമയിലെ ഒരു പുത്തൻ താരോദയം കൂടി കടന്നു വന്നിരിക്കുകയാണ്. നടൻ സിദ്ദിഖിന്റെ മകൻ ഷഹീൻ സിദ്ദിഖ് നായകനാ ‘ഒരു കടത്ത് നാടൻ കഥ’ ആദ്യ പ്രദർശനങ്ങൾ കഴിയുമ്പോൾ മികച്ച പ്രേക്ഷക പ്രശംസ നേടിയിരിക്കുകയാണ്.നീരാഞ്ജനം സിനിമാസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ഷാനു എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിൽ നടമാടുന്ന സംഭവ ബഹുലമായ മുഹൂർത്തങ്ങളെ കോർത്തിണക്കിക്കൊണ്ടാണ് ‘ഒരു കടത്ത് നാടൻ കഥ’ ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ കുഴൽപണ മാഫിയയുമായി ബന്ധത്തിലേർപ്പെട്ട ഒരു ചെറുപ്പക്കാരനെ ജീവിത കഥയാണ് ചിത്രം പറഞ്ഞുവയ്ക്കുന്നത്. നവാഗത പീറ്റർ സാജനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.പൂർണമായും ഒരു ത്രില്ലർ സ്വഭാവമുള്ള സിനിമ ഒരു തീയേറ്റർ എക്സ്പീരിയൻസ് ചിത്രമാണ്. ജീവിത സാഹചര്യം മൂലം കേരളത്തിലെ കുഴൽപ്പണ മാഫിയയുടെ കണ്ണി ആകേണ്ടി വരുന്ന യുവാവിന്റെ കഥ പറയുന്ന ചിത്രം നിർമ്മിക്കുന്നത് റിതേഷ് കണ്ണനാണ്. ഷഹീൻ സിദ്ദിഖിനൊപ്പം പ്രേക്ഷകരുടെ പ്രീയതാരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. പ്രദീപ് റാവത്, സലിം കുമാർ, സുധീർ കരമന, ബിജു കുട്ടൻ, നോബി, ശശി കലിംഗ, കോട്ടയം പ്രദീപ്, സാജൻ പള്ളുരുത്തി, എഴുപുന്ന ബൈജു, അബു സലിം, പ്രശാന്ത് പുന്നപ്ര, അഭിഷേക്, രാജ്‌കുമാർ, ജയാ ശങ്കർ, ആര്യ അജിത്, പ്രസീദ, സാവിത്രി ശ്രീധരൻ, സരസ ബാലുശ്ശേരി, അഞ്ജന അപ്പുക്കുട്ടൻ, രാംദാസ് തിരുവില്വാമല, ഷഫീക് എന്നി ജനപ്രിയ താരങ്ങൾ കൂടി എത്തുന്നതോടെ ‘ഒരു കടത്ത് നാടൻ കഥ’ മികച്ചൊരു എന്റർടൈൻമെന്റ് അനുഭവമാണ് പ്രേക്ഷകർക്ക് നൽകുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകൻ അൽഫോൻസ് ജോസഫ് ആണ് ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നത്. ചിത്രത്തിൽ നായികയായി അഭിനയിച്ചിരിക്കുന്നത് ഷഹീൻ സിദ്ദിഖ് മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ആക്ഷൻ രംഗങ്ങളും അഭിനയപ്രാധാന്യമുള്ള മുഹൂർത്തങ്ങളും സിനിമയ്ക്ക് മാറ്റുകൂട്ടുന്നു. ചിത്രത്തിലെ മുഖ്യ ആകർഷണം തിരക്കഥ തന്നെയാണ്. മികച്ച ദൃശ്യ അനുഭവത്തിലൂടെ ഒരുക്കിയിരിക്കുന്ന തിരക്കഥയാണ് സിനിമയുടെ നട്ടെല്ല്. ത്രില്ലർ ഗണത്തിൽപ്പെട്ട സിനിമകൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് തീർച്ചയായും മികച്ച ഒരു അനുഭവം തന്നെയായിരിക്കും ഈ ചിത്രം നൽകുക. കൂടാതെ കുടുംബ പ്രേക്ഷകർക്കും കണ്ടിരിക്കാവുന്ന രീതിയിൽ തന്നെയാണ് ഈ സിനിമ ചിട്ടപ്പെടുത്തിയിട്ടുള്ളത്. കേരളത്തിലെ ഒരു ചെറുപ്പക്കാരൻ നേരിടാവുന്ന പ്രതിസന്ധികളും ചെന്നെത്താവുന്ന ചതിക്കുഴികളും ആണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്.

അതുകൊണ്ടുതന്നെ കുടുംബപ്രേക്ഷകർക്ക് ഒരു ചെറിയ ബോധവൽക്കരണം കൂടി സിനിമ നൽകുന്നുണ്ട്. പണത്തിനുവേണ്ടി കുറുക്കുവഴികൾ തേടുന്ന യുവതലമുറയ്ക്ക് ഒരു ഉത്തമ ഗുണപാഠം എന്ന നിലയിലും ചിത്രം തെളിഞ്ഞുനിൽക്കുന്നു. ഷഹീൻ സിദ്ദിഖ് മലയാള മുഖ്യധാരാ നായകനിരയിലേക്ക് ഈ ചിത്രത്തിലൂടെ തന്റെതായ ഒരു സ്ഥാനം പിടിച്ചിരിക്കുകയാണ്. ചിത്രത്തിലെ ഗാനങ്ങൾ ഏറെ ശ്രദ്ധേയമായ ഘടകമാണ്.മനോഹരമായ ഗാനങ്ങൾക്ക് വരികൾ എഴുതുന്നത് ഹരീഷ് നാരായണനും ജോബി തരകനും ചേർന്നാണ്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സംവിധായകൻ പീറ്റർ സാജനോടൊപ്പം അനൂപ് മാധവും ചേർന്നാണ്. എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു കംപ്ലീറ്റ് എന്റർടൈൻമെന്റ് തന്നെയായ ‘ഒരു കടത്ത് നാടൻ കഥ’ മികച്ച വിജയം നേടും തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്.