ഉദ്ഘാടനത്തിനെത്തിയ നടി നൂറിന്‍ ഷെരീഫിന് നേരെ കൈയ്യേറ്റ ശ്രമം, മൂക്കിന് പരിക്ക് !!!

ഒമര്‍ലുലു സംവിധാനം ചെയ്ത അഡാര്‍ ലൗ എന്ന ഒരൊറ്റ ചിത്രം കൊണ്ട് പ്രേക്ഷക ശ്രദ്ദ പിടിച്ചു പറ്റിയ താരമാണ് നൂറിന്‍ ഷെരീഫ്. പ്രിയവാര്യരോടൊപ്പം നായിക കഥാപാത്രം പങ്കിട്ട നൂറിന്റെ ഗാഥ എന്ന കഥാപാത്രം ഏറെ ശ്രദ്ദിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ നൂറിന്റെ അഭിനയത്തിന് നിരവധി കൈയ്യടികളാണ് ആരാധകര്‍ നല്‍കിയത്. അഡാര്‍ ലൗവ്വിന്റെ വിജയത്തിന് ശേഷം താരത്തെ തേടി നിരവധി ഓഫറുകളാണ് വന്നിരിക്കുന്നത്. ഉണ്ണി മുകുന്ദന്റെ ഏറ്റെവും പുതിയ ചിത്രത്തില്‍ നൂറിനാണ് നായികയായി എത്തുന്നത്.

ഇപ്പോഴിതാ മഞ്ചേരിയില്‍ ഒരു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനത്തിനെത്തിയ നൂറിന്‍ ഷെരീഫിന് നേരെ കൈയേറ്റശ്രമം നടന്നതായി റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്. സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോയും ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലാണ്. തിരക്കുള്ള ഉദ്ഘാടന പരിസരത്ത് വച്ചാണ് ജനങ്ങളുടെ കൈ തട്ടി നൂറിന് മൂക്കിന് പരിക്കേറ്റത്. വേദനയോടു കൂടിയാണ് താരം ഉദ്ഘാടനത്തിന് എത്തിയ ജനങ്ങളോട് സംസാരിച്ചത്. മൂക്കിന്റെ ഉള്‍വശത്ത് ക്ഷതം ഏറ്റതായി താരത്തിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. വൈകീട്ട് നാലു മണിക്ക് സംഘടിപ്പിക്കേണ്ട ചടങ്ങ് ജന തിരക്ക് കൂടട്ടെ എന്നുപറഞ്ഞ് നീട്ടി വച്ചതാണ് ജനങ്ങളെ പ്രകോപിപ്പിക്കാന്‍ ഇടയാക്കിയത്. നൂറിന്‍ ജനക്കൂട്ടത്തിനിടയിലേക്ക് വരുന്ന വഴിയാണ് ആളുകളുടെ കൈതട്ടി മൂക്കിന് പരുക്കേറ്റത്. ജനക്കൂട്ടം ബഹളം വച്ചപ്പോള്‍ നൂറിന്‍ തന്നെ മൈക്കെടുത്ത് കാര്യങ്ങള്‍ വിശദമായി പറഞ്ഞു. താനല്ല വൈകിച്ചതിന് കാരണമെന്നും തനിക്ക് നേരെ കൈയ്യേറ്റശ്രമം നടന്നിട്ടുണ്ടെന്നും താരം ജനങ്ങളോടായി പറഞ്ഞു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.