“നർമ്മം വഴങ്ങുന്നവർക്കെല്ലാം വഴങ്ങും” എടക്കാട് ബറ്റാലിയൻ06ലെ മികച്ച പ്രകടനത്തിന് കൈയ്യടി നേടി നിർമ്മൽ പാലാഴി !! മിമിക്രി രംഗത്ത് നിന്നും കടന്നു വന്ന ഈ അതുല്യപ്രതിഭ തന്റെ അഭിനയ ജ്ഞാനം കൊണ്ട്…..

ടോവിനോ തോമസ് നായകനായി അഭിനയിക്കുന്ന എടക്കാട് ബറ്റാലിയൻ 06 എന്ന ചിത്രം തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ കഥയ്ക്കും കഥാപാത്രങ്ങൾക്കും എല്ലാം മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. അതിൽ പ്രേക്ഷകർ ഏറ്റവും എടുത്തു പറയുന്ന ഒരു താരം നിർമ്മൽ പാലാഴിയാണ്. ചിത്രത്തിൽ വളരെ മികച്ച രീതിയിൽ തന്നെയാണ് നിർമ്മൽ തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. നാട്ടിൻപുറത്തെ ഒരു ചെറിയ പലചരക്കുകട നിർമ്മലിന്റെ കഥാപാത്രം സിനിമയിലുടനീളം വന്നു പോകുന്നു. ചെറിയ വേഷങ്ങൾ ചെയ്ത് മലയാള സിനിമയിൽ കാര്യമായ ചലനങ്ങളൊന്നും ഉണ്ടാകാതെ നിർമലിന്റെ കരിയർ മുന്നോട്ട് പോവുകയായിരുന്നു. എന്നാൽ എടക്കാട് ബറ്റാലിയൻ06 എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ മികച്ച പ്രകടനം കൂടുതൽ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ അദ്ദേഹത്തെ തേടി വരുമെന്ന് തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്. കാരണം അത്രയ്ക്കും മികച്ചതായി വൈകാരികമായ മുഹൂർത്തങ്ങളും തമാശ രംഗങ്ങളിലും കൃത്യതയോടെ മികച്ച പ്രകടനം കാഴ്ചവച്ച അദ്ദേഹത്തിന്റെ അഭിനയ ജ്ഞാനത്തെ എല്ലാ മലയാളി പ്രേക്ഷകരും ഇതിനോടകം അംഗീകരിച്ചു കഴിഞ്ഞു. മിമിക്രി രംഗത്ത് നിന്നും മിനിസ്ക്രീനിലേയ്ക്ക് കടന്നു വരികയും കോമഡി സ്കിറ്റ്കളിലൂടെ പ്രേക്ഷകപ്രീതി നേടിയ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നിർമൽ ഇപ്പോൾ സജീവമായി തന്നെ സിനിമാ രംഗത്തുണ്ട്. ‘നർമ്മം വഴങ്ങുന്നവർക്ക് എല്ലാം വഴങ്ങും’ എന്ന പഴഞ്ചൊല്ല് നിർമൽ പാലാഴിയുടെ കാര്യത്തിൽ അന്വർത്ഥമാക്കുകയാണ്.

മികച്ച വേഷങ്ങൾ ഈ കലാകാരനെ തേടിയെത്തട്ടെ എന്നാണ് ഏവരും ആശംസിക്കുന്നത്.എടക്കാട് ബറ്റാലിയൻ06 മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുകയാണ്.ഒരു ആർമി ഉദ്യോഗസ്ഥനായി ചിത്രത്തിൽ ടോവിനോ തോമസ് തന്റെ കരിയറിലെ തന്നെ മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. നവാഗതനായ സ്വപ്‌നേഷ് കെ നായർ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനും പ്രശസ്ത എഴുത്തുകാരനുമായ പി ബാലചന്ദ്രൻ ആണ്.ശ്രീകാന്ത് ഭാസി, ജോസെഫ് പട്ടത്താനം, ജയന്ത് മാമ്മൻ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിൽ ടോവിനോയുടെ നായികയായെത്തുന്നത് മലയാളികളുടെ പ്രിയതാരം സംയുക്തയാണ്.