“Best Actor Award” നൽകി മെഗാസ്റ്റാറിനെ ആദരിച്ച് തമിഴ് ജനത !! ദേശീയ അവാർഡ് ഒക്കെ എന്തിന്? ഇതല്ലേ ഏറ്റവും വലിയ അംഗീകാരം !! #MagudamAwards. #MammoottyForPeranbu.

“മമ്മൂട്ടി സാർ നിങ്ങൾ എന്തുകൊണ്ടാണ് ഈ സിനിമയിൽ പ്രതിഫലം വാങ്ങാതെ അഭിനയിച്ചത്? ” ഒരു പരിപാടിക്കിടെ അവതാരിക മമ്മൂട്ടിയോട് ഇങ്ങനെയായിരുന്നു അതിന് മമ്മൂട്ടി നൽകിയ മറുപടി കേട്ട് സദസ്സ് എല്ലാം കയ്യടിച്ചു.”എല്ലാ കാര്യവും നമുക്ക് പണത്തിനുവേണ്ടി ചെയ്യാൻ കഴിയില്ലല്ലോ” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അപ്പോൾ അവതാരക പറഞ്ഞു എന്തുകൊണ്ടാണ് സാർ ആളുകൾ താങ്കളെ മെഗാസ്റ്റാർ എന്ന് വിളിക്കുന്നത് എന്ന് ഇപ്പോൾ മനസ്സിലായി. പേരന്പ് എന്ന ചിത്രത്തിലൂടെ വീണ്ടും തമിഴ് സിനിമയിൽ മമ്മൂട്ടി വലിയ ചർച്ചാ വിഷയമായി. ഇപ്പോഴിതാ മെഗാസ്റ്റാറിനെ പേരിന്റെ എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴ്നാട് വലിയ അംഗീകാരം നൽകിയിരിക്കുകയാണ്. തമിഴ്നാട് മകുടം അവാർഡിൽ മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്കാരമാണ് ലഭിച്ചിരിക്കുന്നത്. ഒരു മലയാളി നടന്ന സംഭവം സംബന്ധിച്ച് ഇത് ഒരു അപൂർവ്വ നേട്ടമാണ്. പേരന്പ് എന്ന ചിത്രത്തിലെ അച്ഛനെയും മകളെയും തമിഴ്നാട് പ്രേക്ഷകർ ഒരിക്കലും മറക്കില്ല. ചിത്രം രാജ്യത്തിനകത്തും പുറത്തും വലിയ തരംഗമാണ് സൃഷ്ടിച്ചത്. തമിഴ് സിനിമയെ ലോക നിലയിലെത്തിച്ച മെഗാസ്റ്റാറിന് കൊടുക്കുന്ന ഒരു നന്ദി പറച്ചിൽ കൂടിയാണ് ഈ അവാർഡ് എന്ന് കരുതപ്പെടുന്നു. മലയാളികൾക്ക് ഏറെ അഭിമാനമായി മാറിയ ഈ മുഹൂർത്തം വലിയ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് മമ്മൂട്ടി ആരാധകർ. “തമിഴ്നാട്ടിൽ ചെന്ന് അവിടെയുള്ള അവിടെയുള്ള നടന്മാരെ പിന്തള്ളി മികച്ച നടനുള്ള അവാർഡ് കരസ്ഥമാക്കിയ മമ്മൂട്ടിയുടെ റേഞ്ച് മനസ്സിലാക്കണം”. എന്ന എന്ന തരത്തിലുള്ള ക്യാപ്ഷനുകളും ഫേസ്ബുക്ക് പോസ്റ്റുകളും കൊണ്ട് സംഭവം വലിയ ആഘോഷമാക്കി മാറ്റുകയാണ്.

തമിഴ്നാട്ടിലെ ഏറ്റവും വലിയ പ്രമുഖ ചാനലായNews18ന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അവാർഡ് നിശയാണ് മകുടം അവാർഡ്. ഉലകനായകൻ കമൽഹാസൻ ആണ് മമ്മൂട്ടിക്ക് അവാർഡ് നൽകിയത് ഏറെ ശ്രദ്ധേയമായി. മമ്മൂട്ടി എന്ന നടൻ അവരുടെ മനസ്സിൽ എത്രയോ ഉയരങ്ങളിൽ ആണെന്ന് ഇത് തെളിയിക്കുന്നു.നീണ്ട ഇടവേളയ്ക്കുശേഷമാണ് പേരന്പ് പോലുള്ള ഒരു മുഴുനീള ഫീച്ചർ ഫിലിമിൽ മമ്മൂട്ടി നായകനായി അഭിനയിക്കുന്നത്. അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ സൗത്ത് ഇന്ത്യയുടെ യശസ്സ് ഉയർത്തിപ്പിടിച്ച ചിത്രമായിരുന്നു പേരൻപ്.

റാം എന്ന സംവിധായകൻ വർഷങ്ങളോളം മമ്മൂട്ടിയുടെ ഡേറ്റിനായി കാത്തിരുന്ന് എടുത്ത ചിത്രം മമ്മൂട്ടിയുടെ കരിയറിൽ വച്ച് തന്നെയുള്ള മികച്ച സിനിമകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ദേശീയ അവാർഡിനായി ധാരാളം നോമിനേഷനുകൾ ചിത്രം നേടിയെങ്കിലും ഒരു ജൂറി പരാമർശം പോലും ചിത്രത്തിന് ലഭിച്ചില്ല എന്നത് മലയാളി-തമിഴ്‌ പ്രേക്ഷകരിൽ ഏറെ നിരാശ ഉളവാക്കിയിരുന്നു. എന്നാൽ ചിത്രം രാജ്യാന്തരതലത്തിൽ മികച്ച പ്രതികരണം നേടിയത് ഏതു വലിയ അവാർഡുകൾ ലഭിക്കുന്നതിനേക്കാൾ വലിയ കാര്യമായി പ്രേക്ഷകർ കരുതുന്നു.