പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ തീരുമാനങ്ങൾ വിജയിച്ചു !! “ബിഗിൽ” കേരളത്തിൽ വമ്പിച്ച കളക്ഷൻ നേടി മുന്നേറുന്നു !! ചിത്രത്തിന്റെ ആദ്യദിന കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത് !!

ദീപാവലി റിലീസായി ഇന്ത്യയൊട്ടാകെ പ്രദർശനത്തിനെത്തിയ ബീഗിൾ എന്ന ചിത്രം കളക്ഷൻ റെക്കോർഡുകൾ അക്കാര്യത്തിൽ പുതിയ റെക്കോർഡുകൾ തന്നെ തീർക്കുകയാണ്. മികച്ച അഭിപ്രായത്തോടെ ചിത്രം മികച്ച പ്രദർശനവിജയം തുടരുകയാണ്.
വിജയ് ആരാധകര്‍ കാത്തിരിക്കുന്ന മാസ്സ് സിനിമ ഒക്ടോബര്‍ 25നാണ് റിലീസ് ചെയ്തത്. കേരളത്തില്‍ 250 സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. കേരളത്തില്‍ ആദ്യ ദിനം 300 ഫാന്‍സ് ഷോകളും ഉണ്ടായിരുന്നു. തമിഴ്നാട്ടില്‍ ഏകദേശം 700 സ്ക്രീനുകളിലും, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ 650 ലും, കര്‍ണാടകയില്‍ 400 ലും, നോര്‍ത്ത് ഇന്ത്യയില്‍ 250 സ്ക്രീനുകളിലും ചിത്രം പ്രദര്‍ശനത്തിനെത്തി. ഇന്ത്യയൊട്ടാകെ റിലീസ് ചെയ്ത ചിത്രത്തിന്റെ ടോട്ടൽ കളക്ഷൻ റിപ്പോർട്ട് ഇതുവരെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. എന്നാൽ കേരളത്തിലെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ ആകെ 143 തീയേറ്ററുകളിലായിരുന്നു ‘ബിഗിലി’ന്റെ റിലീസ്. ഒപ്പം അങ്ങേളമിങ്ങോളമുള്ള വിവിധ കേന്ദ്രങ്ങളിലായി 308 ഫാന്‍സ് ഷോകളും നടന്നു. ബിഗില്‍ കേരളത്തില്‍ വിതരണത്തിനെടുക്കാനുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ തീരുമാനം വിജയിച്ചോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കോളിവുഡിലെ പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ രമേശ് ബാലയുടെ വിലയിരുത്തൽ അനുസരിച്ച്
ചിത്രം കേരളത്തിൽ നിന്ന് 148 തിയേറ്ററുകളിൽ നിന്ന് ആദ്യ ദിവസം 4.80 കോടി രൂപയാണ് ബിഗിൽ കളക്ട് ചെയ്തു എന്നാണ് അറിയാൻ കഴിയുന്നത്. യുഎസിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മൂന്നു മണിക്കൂറോളം ദൈർഘ്യമുള്ള ചിത്രത്തിൽ വിജയുടെ ഏറ്റവും മികച്ച എന്റർടൈൻമെന്റായി തന്നെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്.