ഇത് അത്ര മോശപ്പെട്ട സിനിമയല്ല !! വമ്പൻ ചിത്രങ്ങൾക്കൊപ്പം എത്തിയ വട്ടമേശസമ്മേളനത്തിന് മികച്ച പ്രതികരണം !! ചിത്രത്തിന്റെ റിവ്യൂ വായിക്കാം !! #VattameshaSammelanam #Review

വമ്പൻ ചിത്രങ്ങൾക്കൊപ്പം എത്തിയ കുഞ്ഞൻ ചിത്രം. വട്ടമേശ സമ്മേളന ചിത്രം വിതരണം ചെയ്യുകയുണ്ടായി. ഒരു മോശപ്പെട്ട സിനിമ എന്ന് ടാഗ്‌ലൈനോടെ പുറത്തിറങ്ങിയ ചിത്രം ഒരു ആക്ഷേപ ഹാസ്യ ചിത്രമാണ്. കേരളത്തിലെ രാഷ്ട്രീയ സാമൂഹിക സിനിമ മേഖലയിലുള്ള ചിലരേയും ചില സംഭവങ്ങളെയും ചിത്രത്തിൽ പലയിടത്തും പ്രതീകാത്മകമായും നേരിട്ടും വിമർശിക്കുന്നുണ്ട്. വലിയ അവകാശവാദങ്ങളൊന്നും ഇല്ലാതെ തിയേറ്ററിലെത്തി ചിത്രം ഒരു പ്രത്യേകതരം അനുഭവമാണ് പ്രേക്ഷകർ നൽകുന്നത്.
എട്ടു സംവിധായകര്‍ ചേര്‍ന്ന് ഒരുക്കുന്ന ഒരു പരീക്ഷണ ചിത്രമാണ് വട്ടമേശ സമ്മേളനം. എട്ടു കഥകള്‍ പറയുന്ന എട്ടു ചിത്രങ്ങള്‍ ചേര്‍ത്ത് ഒരുക്കിയ ഒറ്റ സിനിമയായ വട്ടമേശ സമ്മേളനം പ്രദേശത്തിന് എത്തിയ ചിത്രം ഒരു മോശം ചിതമാണ് എന്ന പ്രചാരണമാണ് പ്രവർത്തകർ നടത്തിയത്. അമരേന്ദ്രന്‍ ബൈജു ആണ് ഈ എട്ടു ചിത്രങ്ങളുടെയും നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നതു. സംവിധാന കൂട്ടായ്മയില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ രസകരമായ ട്രെയിലർ മലയാള സിനിമ വീണ്ടും മറ്റൊരു വിപ്ലവ ചരിത്രം കുറിക്കുകയാണ് എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ആയിരുന്നു. നിരവധി സംവിധായകരുടെ കൂട്ടായ്മയിൽ പുറത്തിറങ്ങുന്ന ഒരു സിനിമ. മുൻപും മലയാളത്തിൽ ഇത്തരം സിനിമകൾ കണ്ടിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമായി മറ്റൊരു ചിത്രം കൂടി എത്തുകയാണ്. ട്രെയിലറിന് മികച്ച അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്.

ഹോംലി മീൽസ് എന്ന ചിത്രത്തിലെ നായകനായി പ്രേക്ഷകരെ രസിപ്പിച്ച വിപിന്‍ ആറ്റ്ലിയാണ് ആക്ഷേപ ഹാസ്യരൂപത്തിലുള്ള വട്ടമേശ സമ്മേളനം എന്ന ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. സമകാലിക രാഷ്ട്രീയ സിനിമ സാംസ്കാരിക മേഖലകളിൽ നടമാടിയ പ്രശ്നങ്ങൾ എല്ലാം ചിത്രത്തിലെ ട്രെയിലറിൽ ഹാസ്യ രൂപത്തിൽ വിമർശിക്കുന്നുണ്ട്. വിപിൻ ആറ്റ്‌ലിയുടെ ‘പർ‌ർ’, വിജീഷ് എ.സി.യുടെ ‘സൂപ്പർ ഹീറോ’, സൂരജ് തോമസിന്‍റെ ‘അപ്പു’, സാഗർ വി.എ.യുടെ ‘ദൈവം നമ്മോടു കൂടെ’, ആന്‍റോ ദേവസ്യയുടെ ‘മേരി’, അനിൽ ഗോപിനാഥിന്‍റെ ‘ടൈം’, അജു കുഴിമലയുടെ ‘കൂട്ടായി ആരായി’, നൗഫാസ് നൗഷാദിന്‍റെ ‘മാനിയാക്ക്’ എന്നീ ചിത്രങ്ങളാണ് ‘വട്ടമേശസമ്മേളന‘ത്തിലുള്ളത്. തീർത്തും വ്യത്യസ്തമായ ചിത്രത്തിന്റെ സിനിമ ഭാഷ്യം ഒരു പരീക്ഷണ ചിത്രമാണ് വട്ടമേശസമ്മേളനം എന്ന് തെളിയിക്കുന്നു. ട്രെയിലനു നൽകാൻ കഴിഞ്ഞിരിക്കുന്ന ആസ്വാദനം ഈ ചിത്രത്തിനും നൽകാൻ കഴിഞ്ഞാൽ പ്രേക്ഷകർ ചിത്രം ഏറ്റെടുക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

8 ചെറിയ ചിത്രങ്ങളും പേരുകൾ കൊണ്ടും അവതാരങ്ങൾ കൊണ്ടും ഏറെ വ്യത്യസ്തത പുലർത്തി. കേരള കഫെ, അഞ്ചു സുന്ദരികൾ, സോളോ തുടങ്ങിയ ആന്തോളജി സിനിമകൾ മലയാളത്തിൽ മുൻപ് സംഭവിച്ചിട്ടുണ്ടെങ്കിലും വട്ടമേശസമ്മേളനം അവയിൽ നിന്നൊക്കെ വളരെ വ്യത്യസ്തത പുലർത്തുന്നു. ചിത്രത്തിൽ പിർ എന്ന ചെറു ചിത്രമാണ് മിക്ക പ്രേക്ഷകർക്കും കൂടുതൽ ഇഷ്ടമായത്. മലയാളത്തിൽ ഇതിനു മുമ്പ് സംഭവിച്ചിട്ടുള്ള മറ്റ് ആന്തോളജി സിനിമകളെല്ലാം വൈകാരികമായ മനുഷ്യബന്ധങ്ങളുടെ സംഗീതം നിറഞ്ഞ ജീവിതമാണ് പ്രേക്ഷകന് മുമ്പിൽ എത്തിച്ചെങ്കിൽ വട്ടമേശ സമ്മേളനം മുഴുനീള കോമഡി ചിത്രങ്ങളുടെ ഒരു സമാഹാരമാണ്.
കുറെ നർമ്മ മുഹൂർത്തങ്ങൾ നൽകി പ്രേക്ഷകനെ ചിരിപ്പിച്ചുകൊണ്ട് എന്നാൽ ചിന്തിക്കാനുള്ള കുറെ വാകകൾ നൽകിക്കൊണ്ട് പുതിയൊരു സിനിമ അനുഭവമാണ് വട്ടമേശ സമ്മേളനം നടന്നത്.