പ്രേക്ഷകരുടെ മനം കവർന്ന ഗാനഗന്ധർവ്വനിലെ ഗാനം പുറത്തുവിട്ട് അണിയറ പ്രവർത്തകർ !! മമ്മൂട്ടി എന്ന നടനെ കൃത്യമായി ഉപയോഗിച്ച ഗാനത്തിന് മികച്ച പ്രതികരണം !! #GanagandharvanMovieSong

നടനും മിമിക്രി താരവുമായ രമേശ് പിഷാരടി രണ്ടാമതായി സംവിധാനം ചെയ്ത ചിത്രമാണ് ഗാനഗന്ധർവ്വൻ. മെഗാസ്റ്റാർ മമ്മൂട്ടി ഒരു സാധാരണക്കാരനായി എത്തുന്ന ചിത്രം മികച്ച വിജയം നേടി പ്രദർശനം തുടരുകയാണ്. ചിത്രത്തിലെ ഒരു വീഡിയോ സോങ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.’വീഥിയിൽ മൺ വീഥിയിൽ’ എന്നു തുടങ്ങുന്ന മനോഹരമായ ഗാനത്തിന് യൂട്യൂബിൽ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകൻ ദീപക് ദേവാണ് ഈ മനോഹര ഗാനം ചിട്ടപ്പെടുത്തിയത്. ചിത്രത്തിലെ ഗാനങ്ങളെല്ലാം ഒന്നിനൊന്ന് മികച്ച അനുഭവമാണ് പ്രേക്ഷകന് നൽകുന്നത്. ഉണ്ണിമേനോൻ ആലപിച്ചിരിക്കുന്ന ഈ ഗാനം ചിത്രത്തെ അതിവൈകാരിക മുഹൂർത്തത്തിലേക്ക് കടത്തിവിടുന്നതാണ്. കുടുംബവും അഭിമാനവും നഷ്ടപ്പെട്ട മമ്മൂട്ടിയുടെ കഥാപാത്രം ഉല്ലാസിന്റെ നിസ്സഹായാവസ്ഥയാണ് ഗാനത്തിൽ ഉള്ളത്. മമ്മൂട്ടി എന്ന നടനെ മികവാർന്ന രീതിയിൽ ഉപയോഗിക്കാൻ രമേശ് പിഷാരടി കഴിഞ്ഞു എന്ന് തെളിയിക്കാൻ ഈ ഗാനം തന്നെ മതിയാവും. ഇതുവരെ പ്രേക്ഷകർ കാണാത്ത ഒരു എനർജിലുള്ള മികവാർന്ന പ്രകടനം ഗാനഗന്ധർവ്വനിലെ ഉല്ലാസ് എന്ന കഥാപാത്രത്തിലൂടെ അദ്ദേഹം കാഴ്ചവെക്കുന്നു.

ഏറെ നാളുകൾക്കു ശേഷം മമ്മൂട്ടി എന്ന നടൻ കുടുംബപ്രേക്ഷകർക്ക് മുമ്പിൽ വലിയ ഒരു ദൃശ്യവിരുന്ന് തന്നെയാണ് ഈ ചിത്രത്തിലൂടെ നൽകുന്നത്. വലിയ ഹൈപ്പുകളോ അവകാശവാദങ്ങളോ ബ്രഹ്മാണ്ഡ റിലീസിംഗുകളോ ഒന്നും തന്നെ ഇല്ലാതെ വന്ന ഒരു സാധാരണ ചിത്രം കുടുംബപ്രേക്ഷകരെ ഏറ്റെടുത്തത് ഗംഭീര വിജയം ആക്കിയിരിക്കുകയാണ്. മിക്ക തിയേറ്ററുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏറെ നാളുകൾക്കു ശേഷമാണ് ഒരു കുടുംബ പ്രേക്ഷകർക്ക് ഏറ്റവും പ്രീതികരമായ ഒരു മമ്മൂട്ടി ചിത്രം ഉണ്ടാകുന്നത്.
മുൻപ് ഇറങ്ങിയ മമ്മൂട്ടി ചിത്രങ്ങൾ യുവജനങ്ങളെയും ഫാൻസിനെയും തൃപ്തിപ്പെടുത്തി കൊണ്ടാണ് വിജയിച്ചത് എങ്കിൽ ഗാനഗന്ധർവ്വൻ അതിൽ നിന്നുമൊക്കെ വ്യത്യസ്തമാകുന്നു.

This site is protected by wp-copyrightpro.com