“മാണിക്യ മലര്..,ഫ്രീക്ക് പെണ്ണെ., ഒന്നുമല്ല,ഇത് വേറെ മൂഡ് പാട്ട്”!! ധമാക്കയിലെ “Happy Happy നമ്മള് Happy “എന്ന ഗാനത്തിന് മികച്ച പ്രതികരണം! #Watch#DhamakkaMovieSong

യുവജനങ്ങളെ കൈയ്യിലെടുത്തു കൊണ്ട് ധമാക്ക എന്ന ചിത്രത്തിലെ ഗാനം തരംഗമാകുന്നു. “ഹാപ്പി ഹാപ്പി നമ്മളെ ഹാപ്പി ബ്യൂട്ടി ബ്യൂട്ടി ഇവളൊരു ബ്യൂട്ടി” എന്ന ഒരു തകർപ്പൻ അടിച്ചുപൊളി പാട്ട് തന്നെയാണ്.യുവസംവിധായകൻ ഇടയിൽ ഏറ്റവും ജനശ്രദ്ധ ആകർഷിച്ച സംവിധായകൻ ഒമർ ലുലുവിന്റെ പുതിയ ചിത്രമാണ് ധമാക്ക. ഹാപ്പി വെഡിങ് ചങ്ക്സ് ഒരു അഡാർ ലവ് എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഒമർ ലുലു ഒരുക്കുന്ന നാലാമത്തെ ചിത്രത്തിൽ നായകനായി എത്തുന്നത് യുവനടൻ അരുനാണ്. ഒളിമ്പ്യൻ അന്തോണി ആദം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ബാലതാരമായി അരങ്ങേറ്റം കുറിച്ച അരുൺ പിന്നീട് സിനിമയിൽ സജീവമായി തുടർന്നു എങ്കിലും മികച്ച വേഷങ്ങൾ നല്ല സിനിമകൾ അദ്ദേഹത്തെ തേടിയെത്തി ഇല്ല. എന്നാൽ നീണ്ട വർഷത്തെ കാത്തിരിപ്പിനു ശേഷം ഒരു സിനിമയിൽ മുഴുനീള നായക നടനായ അദ്ദേഹം അഭിനയിക്കുകയാണ്. ചിത്രത്തിന്റെ പുറത്തിറങ്ങിയ ഈ ഗാനത്തിൽ മുകേഷ്, ഉർവ്വശി, ഇന്നസെന്റ് തുടങ്ങിയ സീനിയർ അഭിനേതാക്കളുടെ വളരെ എനർജിയായിട്ടുള്ള ആയിട്ടുള്ള പ്രകടനം പ്രേക്ഷകർക്ക് വളരെ കൗതുകമുണർത്തുന്നു. സീനിയർ ആയുള്ള അഭിനേതാക്കളെ ഇത്തരത്തിൽ പരീക്ഷണാർഥത്തിൽ ഉപയോഗിച്ച ഒമർ ലുലു വലിയ അഭിനന്ദനമർഹിക്കുന്നു. തെന്നിന്ത്യൻ സൂപ്പർ നടി നിക്കി ഗൽറാണി ആണ് ചിത്രത്തിലെ നായിക അഭിനയിക്കുന്നത്.

നവംബർ 15 ന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രം മുകേഷിന്റെ ശക്തിമാൻ വിഷയത്തെ ചൊല്ലി അല്പം വിവാദങ്ങളിൽ പെട്ടിരുന്നു. എന്നാൽ മിക്ക പ്രതിസന്ധികളെയും അതിജീവിച്ചു കൊണ്ട് ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. യുവജനങ്ങളുടെ പൾസ് അറിഞ്ഞ് സിനിമ ചെയ്യുന്ന ഒമർ ലുലു ധമാക്ക ഒരു മികച്ച entertainment ചിത്രമായി തന്നെയാണ് ഒരുക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റർ തന്നെ അതാണ് സൂചിപ്പിക്കുന്നത്.
മലയാളികളുടെ പ്രിയ നടി ഉർവ്വശിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഒമർ ലുലു തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടത്. മികച്ച ഗാനങ്ങളും ധാരാളം കോമഡി നമ്പരുകൾ കൊണ്ടും ചിത്രം വലിയൊരു ആഘോഷം ആയിരിക്കും എന്നു തന്നെ ഏവരും കരുതുന്നു.

യൂട്യൂബിൽ റിലീസ് ചെയ്ത ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനുമുമ്പ് ഒമർ ലുലുവിന്റെ ചിത്രങ്ങളിലെ ഗാനങ്ങൾ മിക്കതും യൂട്യൂബിൽ വലിയ തരംഗമാണ് സൃഷ്ടിക്കപ്പെട്ടു. അതുപോലെതന്നെ ധമാക്കയുടെ ആദ്യ ഗാനവും വലിയ രീതിയിൽ വൈറലായിരിക്കുകയാണ്. ഒരു അടാർ ലവ് എന്ന ചിത്രത്തിലെ ഗാനത്തിന് യൂട്യൂബിൽ വലിയ റെക്കോർഡും പ്രതികരണമാണ് ലഭിച്ചത്. അത്തരത്തിൽ ഈ ഗാനവും വലിയ വിജയമായി തീരും എന്ന് തന്നെയാണ് അണിയറപ്രവർത്തകരും പ്രേക്ഷകരും കരുതുന്നത്.