സമാനതകളില്ലാത്ത അപൂർവ റെക്കോർഡ് നേടി നടനവിസ്മയം മോഹൻലാൽ !! ഇന്ത്യൻ സിനിമയിൽ മറ്റൊരു താരത്തിനും അവകാശപ്പെടാൻ കഴിയാത്ത നേട്ടം കൈവരിച്ച് ബോക്സ് ഓഫീസ് രാജാവ് !!

നേട്ടങ്ങളുടെ മോഹൻലാൽ അഥവാ റെക്കോഡുകളുടെ മോഹൻലാൽ. സിനിമാരംഗത്ത് അത്യപൂർവ്വമായ തരംഗം സൃഷ്ടിച്ചുകൊണ്ട് മോഹൻലാൽ എന്ന നടൻ തന്റെ സിനിമ ജീവിതം കൊണ്ട് ഏവരേയും അത്ഭുതപ്പെടുത്തുന്നു. ഒരു സിനിമയുടെ വിജയത്തിന്റെ അഭിവാജ്യഘടകം എന്ന് പറയുന്നത് ആ ചിത്രത്തിലെ സാമ്പത്തിക വിജയം തന്നെയാണ്. ഭേദപ്പെട്ട നിലയിൽ ഒരു ചിത്രം കളക്ഷൻ നേടി വിജയിക്കുമ്പോൾ മോഹൻലാൽ ചിത്രങ്ങൾ അസാമാന്യ പ്രകടനം കാഴ്ചവച്ച് ബ്രഹ്മാണ്ട വിജയങ്ങളായി മാറുന്നു.
അത്തരത്തിൽ വിവിധ ഭാഷകളിലായി ബ്രഹ്മാണ്ഡ വിജയം നേടിയ അപൂർവ താരമെന്ന നേട്ടമാണ് മോഹൻലാൽ എന്ന നടൻ ഇപ്പോൾ കൈവരിച്ചിരിക്കുന്നത്. മലയാള സിനിമകളുടെ വാണിജ്യ സാധ്യതകളുടെ അതിർത്തികൾ നിർണയിക്കപ്പെട്ട കാലഘട്ടത്തിലാണ് പുലിമുരുകൻ എന്ന ചിത്രത്തിലൂടെ 150 കോടി നേട്ടവുമായി ചരിത്രം കുറിച്ച് മോഹൻലാൽ താരമായത്. അതേ വർഷം തന്നെ അദ്ദേഹം അഭിനയിച്ച ജനതാ ഗ്യാരേജ് എന്ന തെലുങ്ക് ചിത്രവും 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരുന്നു.
ശേഷം ഈ വർഷം പുറത്തിറങ്ങിയ ലൂസിഫർ 200 കോടി രൂപ കളക്ട് ചെയ്തു. ഇപ്പോഴിതാ അദ്ദേഹം പ്രധാന കഥാപാത്രമായി എത്തിയ കാപ്പാൻ എന്ന തമിഴ് ചിത്രവും 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുകയാണ്. ഇപ്പോൾ വിവിധ ഭാഷകളിൽ നൂറു കോടി ക്ലബ്ബിൽ ഇടം പിടിക്കുന്ന താരം എന്ന അപൂർവ നേട്ടം കൈവരിച്ചിരിക്കുകയാണ് മലയാളികളുടെ സ്വന്തം നടന വിസ്മയം. ഏതുകാലത്തും മലയാള സിനിമയുടെ അഭിമാനമായി മാറിയ താരമാണ് മോഹൻലാൽ. ഇന്ത്യയിലെ മറ്റൊരു താരത്തിനും അവകാശപ്പെടാൻ കഴിയാത്ത ഒരു റെക്കോർഡ് നേട്ടമാണ് മോഹൻലാൽ കൈവരിച്ചിരിക്കുന്നത്.

ഈ സാഹചര്യത്തിൽ മലയാളം, തമിഴ്, തെലുങ്ക് ഭാഷകൾക്കും അതിർത്തികൾക്കും അപ്പുറത്തായി മോഹൻലാൽ എന്ന നടന്റെ താരമൂല്യം വെളിപ്പെടുകയാണ്. ജനത ഗ്യാരേജ് എന്ന തെലുങ്ക് ചിത്രത്തിൽ നായക തുല്യ കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. മികച്ച പ്രതികരണം ലഭിച്ച ചിത്രത്തിലെ മോഹൻലാലിന്റെ പ്രകടനം തെലുങ്ക് ജനതയ്ക്കും ഏറെ പ്രിയപ്പെട്ടതായിരുന്നു. നടിപ്പിൻ നായകൻ സൂര്യ നായകനായ കാപ്പാൻ എന്ന ചിത്രത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി ആയിയാണ് മോഹൻലാൽ എത്തിയത്. ചിത്രം 100 കോടി ക്ലബ്ബിൽ കയറി ഗംഭീര വിജയം നേടിയതോടെ അവന്റെ അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസമാണ് അതിന്റെ ആഘോഷം നടത്തിയത്.പ്രധാനമന്ത്രിയായുള്ള മോഹൻലാലിന്റെ പ്രകടനത്തിന് വളരെ മികച്ച പ്രതികരണമാണ് ലഭിച്ചത്. കാപ്പാൻ എന്ന ചിത്രത്തിന്റെ പ്രചരണ പരിപാടിക്കിടെ നടൻ സൂര്യ ‘മോഹൻലാൽ സാർ ഇന്ത്യൻ സിനിമയുടെ നാഴികക്കല്ല്’എന്നാണ് വിശേഷിപ്പിച്ചത്. സൂര്യയുടെ ആ പ്രസ്താവന ഈ സാഹചര്യത്തിൽ ഇവിടെ അന്വർത്ഥമാക്കുകയാണ്. സമാനതകളില്ലാത്ത നേട്ടങ്ങൾ കൊണ്ട് മോഹൻലാൽ ഇന്ത്യൻ സിനിമയുടെ നാഴികക്കല്ലായി മാറുകയാണ്.

This site is protected by wp-copyrightpro.com