മോഹൻലാലും “ഒടിയനും” ഇത്തവണ ഗോവൻ ചലച്ചിത്രമേളയിൽ സാന്നിധ്യം അറിയിക്കുന്നു !! ഒടിയൻ പ്രഭാവം അവസാനിക്കുന്നില്ല…

“ഇരവിലും പകലിലും ഒടിയൻ ” എന്ന ഞാൻ സംവിധാനം ചെയ്ത ഡോക്യുമെൻററി ഇന്ത്യൻ പനോരമയിലേക്ക്.നോൺ ഫീച്ചർ വിഭാഗത്തിൽ മലയാളത്തിൽ നിന്നുള്ള രണ്ട് ഡോക്യുമെന്ററികളിൽ ഒന്നാണ് നമ്മുടെ ചിത്രം. അടുത്ത മാസം നവംബറിൽ 20 മുതൽ 28 വരെ ഗോവയിൽ വച്ച് നടക്കുന്ന IFFI ൽ ഈ ചിത്രം പ്രദർശിപ്പിക്കും. ഈ ചിത്രത്തിന്റെ ആദ്യ പ്രദർശനം തന്നെ IFFI യുടെ ഗോൾഡൻ ജൂബിലി എഡിഷനിൽ തന്നെയെന്നത് സന്തോഷം നൽകുന്നു. ആധുനികത മായ്ച്ചു കളഞ്ഞ ഒടിയൻ എന്ന സങ്കൽപത്തിലേക്ക് മോഹൻലാൽ എന്ന നടൻ നടത്തുന്ന യാത്രയാണ് ഈ ചിത്രം.ഒടിയൻ സങ്കൽപ്പത്തിന്റെ രാഷ്ട്രീയവും സാംസ്കാരികവും സാമൂഹികവും മനശാസ്ത്രപരവുമായ പ്രസക്തിയിലേക്ക് ആഴത്തിലന്വേഷിക്കുന്നു ഈ ഡോക്യുമെൻററി. ഒന്നര വർഷം നീണ്ടു നിന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം വാരണാസി, പാലക്കാട്, നിലമ്പൂർ, കോഴിക്കോട്, തൃശൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് നടന്നത്. ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്ന ഒടിയൻമാരുടെ ജീവിതവും അവരുടെ തലമുറകളെയും ഈ ചിത്രത്തിൽ ക്രിയാത്മകമായും വസ്തുതാപരമായും ചിത്രീകരിച്ചിട്ടുണ്ട്. ചരിത്രകാരൻ എം ജി എസ് നാരായൺ, അഭിനേത്രി മഞ്ജു വാരിയർ ഉൾപ്പടെയുള്ള പ്രമുഖർ ഇതിൽ പങ്കാളികളായിരിക്കുന്നു.”ഇരവിലും പകലിലും ഒടിയൻ ” അതിന്റെ ഗോവയിൽ നടക്കാനിരിക്കുന്ന IFFI യിലെ ആദ്യ പ്രദർശനത്തിനായി കാത്തിരിക്കുന്നു.”. യുവ സംവിധായകൻ നോവിൻ വാസുദേവ് തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണിത്. ഒടിയൻ മാണിക്യൻ ആയി മലയാളികളെ വിസ്മയിപ്പിച്ച മോഹൻലാലിന്റെ ഒടിയൻ പ്രഭാവം അവസാനിക്കുന്നില്ല.

ഈ വർഷം ഗോവയിൽ വച്ച് നടക്കാൻ പോകുന്ന രാജ്യാന്തരചലച്ചിത്രമേളയിൽ നടനവിസ്മയം മോഹൻലാലിന്റെ സാന്നിദ്ധ്യമുണ്ടാകും. നോവിൻ വാസുദേവ് സംവിധാനം നിർവഹിച്ച ‘ ഇരവിലും പകലിലും ഒടിയൻ’ എന്ന ഡോക്യുമെന്ററിയിലൂടെയാവും മോഹൻലാലിന്റെ സാന്നിധ്യം രാജ്യാന്തര ചലച്ചിത്ര മേളയിൽ ഉണ്ടാവുക. സംവിധായകൻ ശ്രീകുമാർ മേനോന്റെ ഒടിയൻ എന്ന സിനിമയിലൂടെ ഒടിയൻ മാണിക്യം എന്ന കഥാപാത്രത്തിൽ എത്തിയ മോഹൻലാൽ മലയാളികളെ വിസ്മയിപ്പിച്ചു. വലിയ വിജയം കൈവരിച്ച ആ ചിത്രത്തിന്റെ മറ്റൊരു ബാക്കിപത്രം ഇവിടെ രൂപപ്പെടുന്നു. മൺമറഞ്ഞ ഒടിയൻ എന്ന സങ്കൽപത്തിലേക്ക് മോഹൻലാൽ നടത്തുന്ന യാത്ര രൂപത്തിലാണ് ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്.

This site is protected by wp-copyrightpro.com