വരുന്നു…ബിഗ് ബോസ് സീസൺ 2 !!അവതാരകനായി നടനവിസ്മയം മോഹൻലാൽ തന്നെ !! മലയാളി പ്രേക്ഷകർ ഏറെ കാത്തിരുന്ന ടെലിവിഷൻ പ്രോഗ്രാം സംരക്ഷണം ഉടൻ…

മോഹൻലാൽ അവതാരകനായി മിനിസ്ക്രീനിൽ നിറഞ്ഞുനിൽക്കുന്ന ബിഗ് ബോസ് എന്ന മലയാളം ടെലിവിഷൻ പ്രോഗ്രാം ഒരു വർഷം പൂർത്തിയാക്കുകയാണ്. മലയാളികൾക്ക് സുപരിചിതമായ പ്രോഗ്രാം വളരെ വലിയ വിജയമാണ് നേടിയത്. പരിപാടിയുടെ ഒന്നാം പതിപ്പ് വലിയ വിജയം ആയതുകൊണ്ട് പോയി വരുന്ന കാര്യം അണിയറ പ്രവർത്തകർ തന്നെ വ്യക്തമാക്കിയിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ബിഗ് ബോസ് മലയാളം സീസൺ 2 പരസ്യം ഏഷ്യാനെറ്റ് ചാനൽ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. കഴിഞ്ഞ തവണത്തെ മത്സരാർത്ഥികളും മോഹൻലാലിന്റെ അവതാരക മികവും കൊണ്ട് ഏറെ ശ്രദ്ധേയമായ പ്രോഗ്രാമിന്റെ രണ്ടാംഭാഗത്തിൽ മത്സരാർത്ഥികൾ ആരൊക്കെയാണെന്നുള്ള വിവരങ്ങൾ ഇതുവരെയും അണിയറപ്രവർത്തകർ കൊടുത്തിട്ടില്ല. വരും ദിവസങ്ങളിൽ മത്സരാർത്ഥികൾ ആരൊക്കെ ആയിരിക്കുമെന്ന് പൂർണ വിവരങ്ങൾ പുറത്തു വിടുന്നതായിരിക്കും. എന്തായാലും ഉടൻ തന്നെ സംരക്ഷണം ആരംഭിക്കാൻ പോകുന്ന പ്രോഗ്രാമിന്റെ കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ. നൂറു ദിവസം പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഒരു വീട്ടിൽ താമസിച്ചുകൊണ്ട് വിവിധ മത്സരങ്ങളിൽ പങ്കെടുത്തു കൊണ്ടും പ്രേക്ഷകർ നൽകുന്ന വോട്ടിന് അടിസ്ഥാനത്തിൽ അവസാന ദിവസം വരെ മുൻപിൽ നിൽക്കുന്ന വ്യക്തിയെ ആയിരിക്കുമല്ലേ വിജയിയായി കണക്കാക്കുക. കുട്ടികളുടെ ഓരോ ചലനങ്ങളും നിരീക്ഷണ ക്യാമറയിൽ പകർത്തി പുറം ലോകത്തെ അറിയിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

സിനിമ, സീരിയൽ, സാമൂഹ്യ പ്രവർത്തനം എന്നീ മേഖലകളിൽ ശ്രദ്ധേയരായ താരങ്ങൾക്കൊപ്പം ഇത്തവണ tik tok താരങ്ങളും ഉണ്ടാകും എന്നാണ് സൂചനകൾ. ബിഗ് ബോസിന്റെ തമിഴ് പതിപ്പിൽ കമൽഹാസൻ ആണ് അവതാരകരായി എത്തുന്നത്. ഈ വർഷം ചെന്നൈയിൽ വെച്ചായിരിക്കും രണ്ടാം പതിപ്പ് നടക്കുക. കേരളത്തിൽ നിന്നും മലയാളി സാന്നിധ്യങ്ങൾ ഏറെയുണ്ടെങ്കിലും അന്യ ഭാഷയിൽ നിന്നുള്ള പ്രമുഖർ പരിപാടിയിൽ ഉണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. മോഹൻലാലിന്റെ  അവതാരക മികവ് തന്നെയാണ്  പരിപാടിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്.