ഇതിഹാസ കഥാപാത്രം “രാവണൻ” ആവാൻ നടനവിസ്മയം മോഹൻലാൽ !! വിനയന്റെ സംവിധാനം ചെയ്യുന്ന ഈ ബ്രഹ്മാണ്ഡചിത്രം ത്രീഡിയിലാണ് ഒരുങ്ങുന്നത് !!

സിനിമാലോകത്തു നിന്ന് നേരിട്ട് നിരവധി പ്രതിസന്ധികളെ അതിജീവിച്ചു കൊണ്ട് മലയാള സിനിമയിലേക്ക് വീണ്ടും സജീവമായി വലിയ തിരിച്ചുവരവിനൊരുങ്ങുന്ന സംവിധായകൻ വിനയന്റെ പുതിയ മോഹൻലാൽ ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ നടന്നു വരികയാണ്. നടനവിസ്മയം മോഹൻലാലിനെയും ജനപ്രിയ നടൻ ജയസൂര്യയെയും നായകനാക്കി അദ്ദേഹം പുതിയ ചിത്രങ്ങൾ പ്ലാൻ ചെയ്യുന്നു എന്ന് വിനയൻ തന്നെയാണ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയത്. ചിത്രത്തെക്കുറിച്ച് കൃത്യമായ സൂചനകൾ നൽകിക്കൊണ്ട് കഴിഞ്ഞ ദിവസം അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ: “ആകാശഗംഗ 2” നവംബർ ഒന്നിന് റിലീസിന് ഒരുങ്ങുകയാണ്. അറ്റ്മോസ് സൗണ്ട് മിക്സിങ്ങിൻെറയും ഗ്രാഫിക്സിൻെറയും ജോലികൾ അവസാനഘട്ടത്തിലാണ്.ജയസൂര്യയെ നായകനാക്കി ഒരു ചിത്രവും മോഹൻലാൽ നായകനായ ഒരു സിനിമയും “നങ്ങേലി”യും ആണ് പ്ലാനിംഗിലുള്ള പ്രോജക്ടുകൾ. ഇതിനിടയിൽ 3d ചിത്രത്തിൻെറ സംവിധാനം കൂടി ശ്രീ മോഹൻലാലിനു നിർവ്വഹിക്കാനുള്ളതു കൊണ്ടു തന്നെ ആ സംരംഭം അടുത്തവർഷം അവസാനമേ നടക്കാൻ ഇടയുള്ളു എന്നാണു തോന്നുന്നത്.” വിനയന്റെ ഈ ഫേസ്ബുക്ക് കുറുപ്പിനെ വലിയ ആവേശത്തോടെയാണ് മോഹൻലാൽ ആരാധകർ ഏറ്റെടുത്തത്. മാസങ്ങൾക്കുമുമ്പ് ഇതിഹാസ കഥാപാത്രം രാവണന് മോഹൻലാലിന്റെ രൂപംനൽകി അദ്ദേഹം ഒരു ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. മോഹൻലാലിനെ നായകനാക്കി ഒരു സിനിമയെക്കുറിച്ച് ചർച്ച ചെയ്തു കൊണ്ടിരുന്നപ്പോൾ തന്റെ സഹപ്രവർത്തകൻ ആ കഥാപാത്രത്തെ അദ്ദേഹത്തിന്റെ ഭാവനയിൽ വരച്ച ചിത്രമാണ് താൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് എന്ന് പിന്നീട് വിനയൻ പറയുകയുണ്ടായി.

വിനയൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം.

എന്നാൽ ഇപ്പോൾ കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വന്നിരിക്കുകയാണ്. ഇതിഹാസ കഥാപാത്രം രാവണനായി മോഹൻലാൽ വിനയൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ എത്തുന്നു എന്നും ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം ഒരു ത്രീഡി സിനിമയായിരിക്കുമെന്നുമാണ് പുതിയ റിപ്പോർട്ടുകൾ. ഈ ചിത്രത്തെക്കുറിച്ച് വിവിധ സാഹചര്യത്തിൽ സംവിധായകൻ വിനയൻ പല സൂചനകളും നൽകിയിട്ടുണ്ട്. ഔദ്യോഗികമായ പല വിശദീകരണങ്ങളും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളത് കൊണ്ട് ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷയിലാണ് ഏവരും.