“മഞ്ജു വാര്യർ സത്യങ്ങൾ തുറന്നു പറയാൻ തയ്യാറാകണം… ദിലീപിനെതിരെയുള്ള കേസിന് പിന്നിലും ശ്രീകുമാർ മേനോനാണെന്ന് സംശയിക്കുന്നു” തുറന്നടിച്ച് പിസി ജോർജ്ജ്.

മലയാള സിനിമ ലോകം ഇപ്പോൾ പുതിയൊരു വിവാദത്തിന് പിന്നാലെയാണ്. മഞ്ജു വാര്യർ ശ്രീകുമാർ മേനോൻ വിവാദം ആണ് ഇപ്പോൾ വലിയ രീതിയിൽ സിനിമാലോകത്തെ വിഷയമായി ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ആ വിഷയത്തെപ്പറ്റി സുപ്രധാന വിവരങ്ങൾ നൽകി പ്രതികരിക്കുകയാണ് പൂഞ്ഞാർ എംഎൽഎ പി സി ജോർജ്. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പി സി ജോർജ്ജ് എനിക്കറിയാവുന്ന വലിയ സുപ്രധാന വിവരങ്ങൾ തുറന്ന് പറഞ്ഞത്. ദിലീപ് വിഷയത്തിൽ ഇടപെട്ടു കൊണ്ട് ശ്രീകുമാർ മേനോനും മഞ്ജു വാര്യരും തമ്മിൽ ബന്ധമുണ്ടെന്ന് പിസി ജോർജ് അഭിപ്രായപ്പെട്ടപ്പോൾ വലിയ പ്രതിഷേധം ആയിരുന്നു ആ പ്രസ്താവനയ്ക്കെതിരെ അദ്ദേഹം നേരിടേണ്ടിവന്നത്. ശക്തമായ പ്രതിഷേധങ്ങൾക്ക് നടുവിലും അദ്ദേഹം ദിലീപിന്റെ പക്ഷം നിൽക്കുകയായിരുന്നു. ശ്രീകുമാർ മേനോൻ മഞ്ജു വാര്യരും തമ്മിലുള്ള ബന്ധമാണ് ദിലീപും മഞ്ജുവും പിരിയാൻ കാരണമായതെന്ന് പിസി ജോർജ് തുറന്നു പറഞ്ഞിരിക്കുകയാണ്. ഇതിന്റെ കാരണം ദിലീപിന്റെ മകൾ മീനാക്ഷി എന്തുകൊണ്ടാണ് ദിലീപിനൊപ്പം നിൽക്കുന്നത് എന്ന് അന്വേഷിച്ചാൽ മനസ്സിലാകും എന്നും പി സി പറഞ്ഞു. അക്രമണത്തിന് ഇരയായ നടിക്ക് നീതി ലഭിക്കുക തന്നെ വേണമെന്നും പക്ഷേ ആ സംഭവത്തിലും ശ്രീകുമാര് മേനോന് പങ്കുണ്ടെന്ന് താൻ സംശയിക്കുന്നതായി പിസി തുറന്നു പറഞ്ഞു. ദിലീപിന് അത്തരമൊരു പ്രവർത്തിയുടെ ആവശ്യമില്ലെന്നും മഞ്ജു വാരിയർ സത്യങ്ങൾ തുറന്നു പറയണമെന്നും പി.സി. പറഞ്ഞു.

ദിലീപിന് എതിരായി കോടതിയിൽ സമർപ്പിച്ചിട്ടുള്ള മെമ്മറി കാർഡിലെ തെളിവുകൾ നിർമ്മിച്ചെടുത്തതാണെന്നും
അതിന്റെയൊക്കെ പിന്നെ ശ്രീകുമാർ മേനോൻ ആണെന്ന് താൻ സംശയിക്കുന്നതായും പിസി ജോർജ് അഭിപ്രായപ്പെട്ടു. ശ്രീകുമാർ മേനോൻ വ്യക്തമായി നിരീക്ഷിച്ച ശേഷമാണ് താനിത് പറയുന്നതെന്നും സിനിമാലോകവും പ്രേക്ഷകരും ഏറെ ആദരിക്കുന്ന നടിയായ മഞ്ജു വാര്യർ സത്യങ്ങൾ മറച്ചു വെക്കാതെ തുറന്നു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിവാദങ്ങൾക്ക് അവസാനമില്ലാതെ തുടരുകയാണ് ആരോപണങ്ങൾക്കും പ്രത്യാരോപണങ്ങളും നടുവിൽ സത്യം എന്തെന്ന് അറിയാതെ പൊതുജനമാണ് വലയുന്നത്. വരും നാളുകളിൽ കൂടുതൽ സത്യങ്ങൾ പുറത്തു വരുമെന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.