മെഗാസ്റ്റാറിന്റെ ഗാനഗന്ധർവ്വൻ വിജയിച്ചോ?? ചിത്രം എത്ര കോടി കളക്ട് ചെയ്തു എന്ന് സൂചിപ്പിക്കുന്ന പുതിയ റിപ്പോർട്ടുകൾ പുറത്ത്…

മലയാളി കുടുംബ പ്രേക്ഷകർ ഏറ്റെടുത്തു വിജയിപ്പിച്ച മറ്റൊരു മമ്മൂട്ടി ചിത്രം കൂടി എണ്ണപ്പെടുന്നു. രസകരമായ നർമ്മ മുഹൂർത്തങ്ങളിലൂടെ കടന്നു പോകുന്ന ചിത്രം ഗൗരവകരമായ വിഷയം കൂടി കൈകാര്യം ചെയ്യുന്നുണ്ട്. സാമൂഹ്യ പ്രസക്തിയുള്ള മികച്ചൊരു സന്ദേശം ചിത്രത്തിലൂടെ പറഞ്ഞിരിക്കുന്നതിൽ രമേശ് പിഷാരടി എന്ന സംവിധായകന് കഴിഞ്ഞിട്ടുണ്ട്.
ഹരി പി നായരും രമേശ് പിഷാരടിയും ചേർന്ന് എഴുതിയ തിരക്കഥ മികച്ച മുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്നു. ചിത്രത്തെക്കുറിച്ചുള്ള കളക്ഷൻ റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. ഭേദപ്പെട്ട വിജയം നേടിയ ചിത്രം ലാഭകരമായി പ്രദർശനം പൂർത്തിയാക്കുന്നു എന്നാണ് സൂചനകൾ. 12 കോടിയോളം ആഗോളതലത്തിൽ ചിത്രത്തിന് കളക്ട് ചെയ്യാൻ കഴിഞ്ഞിട്ടുണ്ട് എന്നാണ് പുതിയ റിപ്പോർട്ടുകൾ. അഞ്ചു കോടിക്ക് തീയേറ്റർ കണക്ഷൻ നിന്നും നിർമ്മാതാക്കൾക്ക് ലഭിച്ചു. എട്ടു കോടിക്ക് മുകളിലാണ് കേരളത്തിൽ നിന്നുമാത്രം ചിത്രം കളക്ട് ചെയ്തത്. അഞ്ച് കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ബഡ്ജറ്റ്. വിവിധ വൈറസുകളുടെ വിതരണത്തിലൂടെ ആറുകോടിയോളം രൂപ റിലീസിന് മുമ്പേ ചിത്രം നേടിയിരുന്ന മികച്ച ലാഭം നേടി എന്ന് ഉറപ്പിച്ചിരുന്നു.ആകെയുള്ള ബിസിനസിൽ നിന്നും ലാഭകരമായ ഒരു തുകയാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത്.
‘മമ്മൂട്ടി എന്ന നടനെ മാത്രമേ ഞാൻ ഉപയോഗിച്ചിട്ടുള്ളൂ അദ്ദേഹത്തിന്റെ സ്റ്റാടത്തെ ഞാൻ ഉപയോഗിച്ചിട്ടില്ല’. ഗാനഗന്ധർവ്വൻ കണ്ടിറങ്ങിയ രമേഷ് പിഷാരടി പറഞ്ഞ വാക്കുകളാണിത്. എന്നാൽ മെഗാസ്റ്റാറിന്റെ സ്റ്റാർഡം തന്നെയാണ് ഗാനഗന്ധർവ്വൻ എന്ന ചിത്രത്തിലെ വിജയത്തിന് കാരണം.

വലിയ ഹൈപ്പുകളോ അവകാശവാദങ്ങളോ ബ്രഹ്മാണ്ഡ റിലീസിംഗുകളോ ഒന്നും തന്നെ ഇല്ലാതെ വന്ന ഒരു സാധാരണ ചിത്രം കുടുംബപ്രേക്ഷകരെ ഏറ്റെടുത്തത് ഗംഭീര വിജയം ആക്കിയിരിക്കുകയാണ്. ഏറെ നാളുകൾക്കു ശേഷമാണ് ഒരു കുടുംബ പ്രേക്ഷകർക്ക് ഏറ്റവും പ്രീതികരമായ ഒരു മമ്മൂട്ടി ചിത്രം ഉണ്ടാകുന്നത്.
മുൻപ് ഇറങ്ങിയ മമ്മൂട്ടി ചിത്രങ്ങൾ യുവജനങ്ങളെയും ഫാന്സിനെയും തൃപ്തിപ്പെടുത്തി കൊണ്ടാണ് വിജയിച്ചത് എങ്കിൽ ഗാനഗന്ധർവ്വൻ അതിൽ നിന്നുമൊക്കെ വ്യത്യസ്തമാകുന്നു. പത്ര മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ചിത്രത്തിലെ വിജയകരമായ വാർത്തകളും വീഡിയോകളും ഒക്കെയായി ചിത്രത്തെ ഗംഭീര വിജയമായി മാറ്റിയിരിക്കുകയാണ്. നിലവിലെ റിപ്പോർട്ടുകളനുസരിച്ച് ഉറപ്പായും എല്ലാ മമ്മൂട്ടി ആരാധകർക്കും ഉച്ചത്തിൽ പറയാം ഗാനഗന്ധർവ്വൻ സൂപ്പർഹിറ്റ്‌ ആണെന്ന്. മമ്മൂട്ടി എന്ന നടനിൽ ഇതുവരെ പ്രേക്ഷകർ കാണാത്ത ഒരു എനർജിലുള്ള മികവാർന്ന പ്രകടനം ഗാനഗന്ധർവ്വനിലെ ഉല്ലാസ് എന്ന കഥാപാത്രത്തിലൂടെ അദ്ദേഹം കാഴ്ചവെക്കുന്നു. ഏറെ നാളുകൾക്കു ശേഷം മമ്മൂട്ടി എന്ന നടൻ കുടുംബപ്രേക്ഷകർക്ക് മുമ്പിൽ വലിയ ഒരു ദൃശ്യവിരുന്ന് തന്നെയാണ് ഈ ചിത്രത്തിലൂടെ നൽകുന്നത്.