പുതിയ ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തുവിട്ട് മെഗാസ്റ്റാർ മമ്മൂട്ടി !! ഉറ്റ സുഹൃത്തും സഹപ്രവർത്തകനുമായ സിദ്ദിഖിന്റെ മകൻ നായകനാകുന്ന ചിത്രത്തിന് പ്രോത്സാഹനം നൽകി മമ്മൂട്ടി…

പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന ഒരു കടത്ത് നാടൻ കഥ എന്ന ചിത്രത്തിലെ ആദ്യ ടീസർ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ. മെഗാസ്റ്റാർ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസർ പുറത്തുവിട്ടത്. പ്രേക്ഷകരിൽ വളരെ ആകാംക്ഷയും ഉദ്വേഗവും ജനിപ്പിക്കുന്ന രംഗങ്ങളാൽ കോർത്തിണക്കിയുള്ള ടീസറിനു മികച്ച പ്രതികരണമാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. മമ്മൂട്ടിയുടെ സ്നേഹിതനും സഹപ്രവർത്തകനുമായ സിദ്ദിഖിന് മകൻ ആണ് ചിത്രത്തിൽ നായകനായി അഭിനയിക്കുക. സുഹൃത്തിന്റെ മകന് അദ്ദേഹം നൽകുന്ന പ്രോത്സാഹനം പ്രശംസനീയമാണ്. നീരാഞ്ജനം സിനിമാസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ഷാനു എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിൽ നടമാടുന്ന സംഭവ ബഹുലമായ മുഹൂർത്തങ്ങളെ കോർത്തിണക്കിക്കൊണ്ടാണ് ‘ഒരു കടത്ത് നാടൻ കഥ’ ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ കുഴൽപണ മാഫിയയുമായി ബന്ധത്തിലേർപ്പെട്ട ഒരു ചെറുപ്പക്കാരനെ ജീവിത കഥയാണ് ചിത്രം പറഞ്ഞുവയ്ക്കുന്നത്. നവാഗത പീറ്റർ സാജനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ജീവിത സാഹചര്യം മൂലം കേരളത്തിലെ കുഴൽപ്പണ മാഫിയയുടെ കണ്ണി ആകേണ്ടി വരുന്ന യുവാവിന്റെ കഥ പറയുന്ന ചിത്രം നിർമ്മിക്കുന്നത് റിതേഷ് കണ്ണനാണ്. ഷഹീൻ സിദ്ദിഖിനൊപ്പം പ്രേക്ഷകരുടെ പ്രീയതാരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. പ്രദീപ് റാവത്, സലിം കുമാർ, സുധീർ കരമന, ബിജു കുട്ടൻ, നോബി, ശശി കലിംഗ, കോട്ടയം പ്രദീപ്, സാജൻ പള്ളുരുത്തി, എഴുപുന്ന ബൈജു, അബു സലിം, പ്രശാന്ത് പുന്നപ്ര, അഭിഷേക്, രാജ്‌കുമാർ, ജയാ ശങ്കർ, ആര്യ അജിത്, പ്രസീദ, സാവിത്രി ശ്രീധരൻ, സരസ ബാലുശ്ശേരി, അഞ്ജന അപ്പുക്കുട്ടൻ, രാംദാസ് തിരുവില്വാമല, ഷഫീക് എന്നി ജനപ്രിയ താരങ്ങൾ കൂടി എത്തുന്നതോടെ ‘ഒരു കടത്ത് നാടൻ കഥ’ മികച്ചൊരു എന്റർടൈൻമെന്റ് ആയിരിക്കും.

മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകൻ അൽഫോൻസ് ജോസഫ് ആണ് ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നത്. മനോഹരമായ ഗാനങ്ങൾക്ക് വരികൾ എഴുതുന്നത് ഹരീഷ് നാരായണനും ജോബി തരകനും ചേർന്നാണ്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സംവിധായകൻ പീറ്റർ സാജനോടൊപ്പം അനൂപ് മാധവും ചേർന്നാണ്.ഉടൻ തന്നെ റിലീസിനൊരുങ്ങുന്ന ചിത്രത്തിന് തയ്യാറെടുക്കുന്ന ചിത്രം ഇതിനോടകം വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്.