വമ്പൻ ചിത്രങ്ങൾക്കൊപ്പം മത്സരിച്ച് വലിയ വിജയം നേടി “മനോഹരം”. തുടർച്ചയായ വിജയങ്ങൾ നേടി കുടുംബ പ്രേക്ഷകരുടെ പ്രിയതാരം വിനീത് ശ്രീനിവാസൻ !!

അരവിന്ദന്റെ അതിഥികൾ, തണ്ണീർമത്തൻ ദിനങ്ങൾ, ഇപ്പോഴിതാ മനോഹരമെന്ന ചിത്രം വരെ എത്തിനിൽക്കുന്നു വിനീത് ശ്രീനിവാസൻ എന്ന നടന്റെ പ്രകടനം. തുടർച്ചയായ വിജയങ്ങൾ കൊണ്ട് കുടുംബ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയിരിക്കുകയാണ് വിനീത്. മനോഹരം എന്ന ചിത്രത്തിൽ വിനീത് മികച്ച പ്രകടനം തന്നെയാണു കാഴ്ച വെച്ചിരിക്കുന്നത്.ആദ്യ ചിത്രം പരാജയപ്പെട്ടെങ്കിലും മറ്റൊരു ചിത്രത്തിലൂടെ വിജയം കൈവരിച്ച അൻവർ സിദ്ദിഖ് എന്ന സംവിധായകനാണ് മനോഹരം എന്ന ചിത്രത്തിലെ യഥാർത്ഥ ഹീറോ. വിനീത് ശ്രീനിവാസൻ നായകനായി അഭിനയിച്ച മനോഹരം എന്ന ചിത്രം മികച്ച ജനപ്രിയ അഭിപ്രായത്തോടെ തിയേറ്ററുകളിൽ പ്രദർശനവിജയം തുടരുകയാണ്. പ്രേക്ഷകർ ഈ ചിത്രത്തിലെ തലക്കെട്ട് സൂചിപ്പിക്കുന്നതുപോലെ തന്നെ മനോഹരമായി ഉള്ള ഒരു ദൃശ്യ അനുഭവമാണ് ചിത്രം നൽകുന്നത്. ചിത്രത്തിന്റെ അണിയറ വിശേഷങ്ങളെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കുകയാണ് നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസൻ. വർഷങ്ങൾക്കു മുമ്പ് പുറത്തിറങ്ങിയ ഓർമ്മയുണ്ടോ ഈ മുഖം എന്ന ചിത്രത്തിലെ അതേ ടീം തന്നെയാണ് മനോഹരം എന്ന ചിത്രം അണിയിച്ചൊരുക്കിയത്. ഓർമ്മയുണ്ടോ ഈ മുഖം എന്ന ചിത്രം അന്ന് രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. വലിയ നിരാശയാണ് ആ ചിത്രത്തിന്റെ വിജയം സംവിധായകൻ അൻവറിനു ലഭിച്ചത്. ഒരു ഹിറ്റ് ചിത്രം വിനീത് ശ്രീനിവാസനെ ഒരുക്കണമെന്ന ആഗ്രഹത്തോടെ ഓർമ്മയുണ്ടോ ഈ മുഖം എന്ന സിനിമയുടെ സംവിധായകൻ പിന്നീട് വലിയ കഠിനാധ്വാനത്തിലൂടെ നീണ്ട അഞ്ചു വർഷത്തെ തയ്യാറെടുപ്പുകളാണ് ശേഷമാണ് മനോഹരം എന്ന ചിത്രം ഒരുക്കിയത്.

ഒരു ചിത്രത്തിന് വേണ്ടി ഒരു സംവിധായകൻ നടത്തുന്ന ഈ കരുതലും തയ്യാറെടുപ്പുകളും വളരെ പ്രശംസനീയമാണ്. മനോഹരം എന്ന ചിത്രം അണിയിച്ചൊരുക്കിയതിന്റെ ദൃശ്യങ്ങളുടെ നിലവാരം തന്നെ അതിന്റെ പിന്നിലുള്ള തയ്യാറെടുപ്പുകൾ എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കി തരുന്നതാണ്. പാലക്കാടിന്റെ മനോഹാരിതയിൽ അണിയിച്ചൊരുക്കിയ ചിത്രം
വിനീത് ശ്രീനിവാസന്റെ കരിയറിലെ ഹാട്രിക് വിജയം നേടിക്കൊടുക്കാൻ പോകുന്ന ചിത്രം എന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.