ബ്രഹ്മാണ്ഡചിത്രം ലൂസിഫറിന്റെ ‘തെലുങ്ക് റീമേക്കിൽ’ നായികയായി മഞ്ജു വാര്യർ ?? പ്രിയദർശിനി രാംദാസ് ആയി പ്രേക്ഷകരെ വിസ്മയിപ്പിച്ച മഞ്ജുവാര്യർ തെലുങ്കിലേക്ക് ??.

മലയാളം കണ്ട എക്കാലത്തെയും വാണിജ്യ വിജയം നേടി നേടിയ ചിത്രമാണ് ലൂസിഫർ. മലയാള സിനിമയ്ക്ക് ഒരു കാലത്ത് സ്വപ്നം പോലും കാണാൻ കഴിയാത്ത കളക്ഷൻ റെക്കോർഡുകൾ ആണ് ലൂസിഫർ വാരിക്കൂട്ടിയത്. ദേശങ്ങൾക്കും രാജ്യങ്ങൾക്കും അപ്പുറം ലൂസിഫർ വൻവിജയം ആവുകയായിരുന്നു. പൃഥ്വിരാജ് എന്ന നടന്റെ സംവിധാന മികവുകൊണ്ടും മോഹൻലാൽ എന്ന താരത്തിന്റെ പ്രഭ കൊണ്ടും വലിയ രീതിയിൽ ശോഭിച്ച ചിത്രം എന്ന നിലയിലായിരിക്കും ചിരഞ്ജീവികൾ ലൂസിഫറിൽ തെലുങ്കിലേക്ക് റീമേക്ക് ചെയ്യാൻ തോന്നിയത് എന്ന് കരുതപ്പെടുന്നു. മറ്റൊരു സൂപ്പർതാര സിനിമ അവകാശപ്പെടാൻ കഴിയാത്ത വലിയൊരു മാർക്കറ്റാണ് മോഹൻലാൽ എന്ന നടന് ഉള്ളതെന്ന് ഇതിലൂടെ തെളിയിക്കപ്പെടുന്നു
അന്യഭാഷാ സിനിമകളിൽ മലയാള സിനിമകൾക്ക് തലയെടുപ്പ് നൽകുന്നതിൽ ഏറെ സംഭാവനകൾ നൽകിയിട്ടുള്ള താരമാണ് മോഹൻലാൽ.തെന്നിന്ത്യൻ സൂപ്പർ താരം ചിരഞ്ജീവി സ്റ്റീഫൻ നെടുമ്പള്ളി ആകുന്നു എന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ കുറച്ചുനാളുകളായി വലിയ വാർത്തയായി കഴിഞ്ഞിരിക്കുകയാണ്. ബ്രഹ്മാണ്ട വിജയമായി മാറിയ ലൂസിഫർ എന്ന ചിത്രത്തിലെ തെലുങ്ക് പതിപ്പിൽ നായകനായി തന്നെ ചിരഞ്ജീവി അഭിനയിക്കുമെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. മലയാളി പ്രേക്ഷകരെ ഏവരെയും ഞെട്ടിച്ചു കൊണ്ടാണ് അദ്ദേഹത്തിന്റെ ഈ പ്രഖ്യാപനം പുറത്തു വിട്ടത്. തെലുങ്ക് പതിപ്പിൽ പൃഥ്വിരാജ് തന്നെയാണോ സംവിധാനം ചെയ്യുന്നത്? തെലുങ്ക് പതിപ്പിൽ മോഹൻലാൽ അതിഥിതാരമായി എത്തുന്നുണ്ടോ? ചിരഞ്ജീവിയുടെ ലൂസിഫർ വാർത്തയെ ചുറ്റിപ്പറ്റി നിരവധി ഊഹാപോഹങ്ങളും വലിയ ചർച്ചകളും ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നത്.

ചിത്രത്തിന്റെ കാസ്റ്റിംഗ് ചുറ്റിപ്പറ്റിയാണ് ഇപ്പോൾ പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ചിത്രത്തിൽ മഞ്ജു വാര്യറിന്റെ കഥാപാത്രമായ പ്രിയദർശിനി രാംദാസ് ആയി തെലുങ്ക് ലൂസിഫറിൽ ഏതു നടിയെ തിരഞ്ഞെടുക്കണം എന്നതിലാണ് ഇപ്പോൾ ചർച്ചകൾ പുരോഗമിക്കുന്നത്. തമിഴിൽ നിന്നും തൃഷയെയും പരിഗണിക്കുന്നുണ്ട് എന്നാണ് സൂചനകൾ. എന്നാൽ പ്രിയദർശിനി രാംദാസ് ആയി മലയാളികളെ ഏവരെയും ഞെട്ടിച്ച മഞ്ജു വാരിയർ തന്നെ തെലുങ്കിലും ആ കഥാപാത്രത്തെ വീണ്ടും അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. മലയാളത്തിൽനിന്നും തെലുങ്കിലേക്ക് പരിഗണിക്കപ്പെടുന്ന മലയാളി താരമാകാൻ മഞ്ജുവാര്യർക്കും സാധ്യത കൽപ്പിക്കുന്നുണ്ട്. ഔദ്യോഗികമായ കൂടുതൽ വിശദീകരണങ്ങൾക്ക് കാത്തിരിക്കുകയാണ് മലയാള സിനിമ പ്രേക്ഷകർ.ലൂസിഫർ എന്ന മലയാളം ചിത്രം ഇത്രയും വലിയ വിജയം ആയതാണ് തെലുങ്കിലേക്ക് ചിത്രത്തെ റീമേക്ക് ചെയ്യാൻ ചിരഞ്ജീവിയുടെ പ്രേരിപ്പിച്ചത്.