തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാറുകൾക്ക് ഭീഷണിയവുമോ മലയാളത്തിലെ ഈ ലേഡി സൂപ്പർ സ്റ്റാർ ?? അസുരന്റെ വലിയ വിജയത്തിന് ശേഷം തമിഴിൽ വലിയ താരമൂല്യം നേടി മലയാളത്തിന്റെ മഞ്ജുവാര്യർ !!

കേരളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ തെന്നിന്ത്യൻ സിനിമാലോകം കീഴടക്കാൻ പോവുകയാണ്. നിലവിൽ തെന്നിന്ത്യൻ ലേഡീസ് സൂപ്പർസ്റ്റാറുകൾ ആയി അറിയപ്പെടുന്നത് നയൻതാര,തൃഷ,അനുഷ്ക തുടങ്ങിയ നടിമാരാണ്. വർഷങ്ങളോളം ഇൻഡസ്ട്രിയിൽ വലിയ ചിത്രങ്ങളുടെയും ചെറിയ ചിത്രങ്ങളുടെയും ഭാഗമായി പതിയെ വളർന്നുവന്ന ഒരു ഗ്രാഫ് ആണ് ഇവർക്കെല്ലാം പറയാനുള്ളത്. എന്നാൽ ഒറ്റ ചിത്രം കൊണ്ട് തന്നെ തമിഴ് സിനിമാ ലോകം കീഴടക്കി ലേഡി സൂപ്പർസ്റ്റാർ പദവിയിലേക്ക് എത്തിപ്പെടാൻ ഒരുങ്ങുകയാണ് മലയാളികളുടെ സ്വന്തം മഞ്ജു വാര്യർ.അസുരൻ എന്ന ധനുഷ് ചിത്രത്തിലൂടെ തമിഴ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച മഞ്ജു അപൂർവമായൊരു നേട്ടത്തോടെ തമിഴ് സിനിമയിലേക്ക് സജീവമായ മറ്റുള്ള നടിമാരിൽ നിന്നും വ്യത്യസ്തയാവുകയാണ് ആണ്. മഞ്ജു വാര്യർ അഭിനയിച്ച ആദ്യ ചിത്രം തന്നെ 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുകയാണ്. ഇതോടെ തമിഴിൽ വലിയ ഒരു താരമൂല്യം തന്നെയാണ് മലയാളികളുടെ പ്രിയപ്പെട്ട നടിക്ക് ലഭിച്ചിരിക്കുന്നത്. ഇന്ത്യൻ സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ നായികയായി മഞ്ജു വാര്യർ എത്തുന്നു എന്ന് റിപ്പോർട്ടുകൾ നിലനിൽക്കുമ്പോൾ തെന്നിന്ത്യയിൽ ഇപ്പോൾ സജീവമായി തന്നെ ലേഡി സൂപ്പർ സ്റ്റാറുകൾ ആയി അറിയപ്പെടുന്ന നടിമാർക്ക് മഞ്ജു വാര്യർ വലിയൊരു വെല്ലുവിളി തന്നെ ആകും എന്ന് കരുതപ്പെടുന്നു. മറ്റുള്ള നടിമാരുടെ സ്റ്റാർ അതിന് കോട്ടം വരുത്തുന്ന തരത്തിലൊരു ഇടപെടലും നടത്താൻ കഴിയില്ലെങ്കിലും തെന്നിന്ത്യൻ സിനിമാലോകത്ത് മഞ്ജുവാര്യർക്ക് തനതായ ഒരു തരംഗം സൃഷ്ടിക്കാൻ കഴിയുമെന്ന് തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്. വെട്രിമാരൻ സംവിധാനം ചെയ്ത ധനുഷ് നായകനായി അഭിനയിച്ച അസുരൻ എന്ന ചിത്രത്തിലെ അതി ശക്തമായ ഒരു കഥാപാത്രത്തമായി മഞ്ജു എത്തിയതാണ് തമിഴിലെ മഞ്ജുവിനെ ലഭിക്കുന്ന ഈ വലിയ സ്വീകാര്യത കാരണം.

അസുരൻ എന്ന ചിത്രത്തിൽ പൂർണമായും ഒരു ഗ്രാമീണ സ്ത്രീയായി എത്തുന്ന മഞ്ജുവാര്യർ തന്റെ അഭിനയ ജ്ഞാനം കൊണ്ട് തമിഴ് പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. തമിഴ്നാട്ടിലെ ഒരു ലേഡി സൂപ്പർസ്റ്റാർ നിലനിൽക്കുകയാണ് മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർ സ്റ്റാർ തമിഴ് ജനതയെ ഒന്നടങ്കം കയ്യിലെടൂത്ത്. വിവാഹത്തിന് ശേഷം വലിയ തിരിച്ചുവരവ് നടത്തിയ മഞ്ജുവാരിയർ നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ മികച്ച നായിക നടിയായി നിലകൊള്ളുന്നു.

ഒടിയൻ എന്ന ബ്രഹ്മാണ്ട ചിത്രത്തിലെ പ്രകടനത്തിന് താരത്തിന് വളരെയേറെ ആക്ഷേപങ്ങളും ട്രോളുകളും നേരിടേണ്ടി വന്നിരുന്നു. എന്നാൽ ആ വിമർശനങ്ങൾക്ക് എല്ലാം തക്ക മറുപടി കൊടുത്തിരിക്കുകയാണ് അസുരൻ എന്ന ചിത്രത്തിലെ മഞ്ജുവാര്യരുടെ കഥാപാത്രം. തമിഴ് സിനിമയിൽ സ്ഥിരം കണ്ടുവരാറുള്ള വെറും നായികയായിയല്ല നായകനൊപ്പം മാസ്സ് കാണിക്കുന്ന ഒരു ലേഡി സൂപ്പർസ്റ്റാറായി തന്നെയാണ് മഞ്ജുവാര്യർ അഭിനയിച്ചിട്ടുള്ളത്. ചിത്രത്തിലെ മഞ്ജുവിനെ പുരയിടത്തിൽ മലയാളി പ്രേക്ഷകർ ഒരേസമയം ആശ്വാസവും അഭിമാനവും കൊള്ളുകയാണ്.