മെഗാസ്റ്റാറും ലേഡീസ് സൂപ്പർസ്റ്റാറും ആദ്യമായി ഒന്നിക്കുന്നു ?? സിബിഐ അഞ്ചാം ഭാഗത്തിൽ മഞ്ജുവാര്യർ നായികയായി എത്തുന്നു !! ആകാംക്ഷയോടെ മലയാളി പ്രേക്ഷകർ…

മലയാള സിനിമയിൽ ചരിത്രം കുറിച്ച സിബിഐ പരമ്പര സിനിമയിലെ അഞ്ചാമത്തെ ഭാഗം ഒരുങ്ങുന്നതായി സ്ഥിരീകരിച്ച റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ചിത്രത്തിന്റെ അണിയറപ്രവർത്തനങ്ങൾ ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു എന്നാണ് സൂചനകൾ. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന സിബിഐ പരമ്പരയിലെ അഞ്ചാമത്തെ ഭാഗമായ ചിത്രം ‘ബാസ്ക്കറ്റ് കില്ലിംഗ്’ എന്ന രീതിയെപ്പറ്റി പ്രതിപാദിക്കുന്ന സിനിമയാണ് അഞ്ചാം ഭാഗത്തിൽ പറയുന്നത്.
മെഗാസ്റ്റാറിനെ ഒപ്പം ലേഡി സൂപ്പർസ്റ്റാറും മഞ്ജു വാര്യറും ചിത്രത്തിൽ എത്തുന്നത് എന്നാണ് പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. സിബിഐ സിനിമകളുടെ രീതി അനുസരിച്ച് മഞ്ജുവാര്യരുടെ കഥാപാത്രം സിനിമയിൽ സീരിയൽ കില്ലർ ആകാനാണ് സാധ്യതയായി കണക്കാക്കപ്പെടുന്നത്. കൂടുതൽ റിപ്പോർട്ടുകൾ വരും ദിവസങ്ങളിൽ പ്രവർത്തകർ പുറത്തു വിടുന്നതാണ്. മമ്മൂട്ടിയുടെ നായികയായി മഞ്ജു വാര്യർ എത്തുന്നു ഒരു സിനിമയ്ക്കായി മലയാളി പ്രേക്ഷകർ വർഷങ്ങളായി കാത്തിരിക്കുകയാണ്. സിബിഐ അഞ്ചാം ഭാഗത്തിലൂടെ താര സംഗമത്തിന് സാക്ഷിയാകാൻ സാധിക്കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. മമ്മൂട്ടിയും സംവിധായകൻ കെ മധുവും മുമ്പ് ഒന്നിച്ചപ്പോൾ നാല് സിബിഐ ചിത്രങ്ങളാണ് മലയാളസിനിമയുടെ ചരിത്രത്തിലെ തന്നെ വലിയ വിജയമായി മാറിയത്. 1988ൽ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറിക്കുറിപ്പ് വലിയ വിജയമായിരുന്നു.

ചിത്രത്തിലെ വലിയ വിജയവും മമ്മൂട്ടിയുടെ കഥാപാത്രമായ സേതുരാമയ്യറിന്റെ ജനസ്വീകാര്യതയും കണക്കിലെടുത്ത് 1989ൽ പുറത്തിറങ്ങിയ ജാഗ്രതക്ക് ശേഷം സിബിഐ ചിത്രത്തിന്റെ മൂന്നാമതൊരു ഭാഗം കൂടി ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചില്ല. എന്നാൽ വർഷങ്ങൾ പിന്നിട്ട 2004ൽ നേരറിയാൻ സിബിഐ എന്ന ചിത്രത്തിലൂടെ സിബിഐ പരമ്പര വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചു. പിറ്റേവർഷം 2005ൽ നേരറിയാൻ സിബിഐ എന്നാൽ നാലാമത്തെ സിബിഐ സീരീസും ഇറങ്ങിയതോടെ മലയാളസിനിമയ്ക്ക് സമാനതകളില്ലാത്ത റെക്കോർഡും സ്വന്തമാക്കാൻ കഴിഞ്ഞു. നാല് പരമ്പര ചിത്രങ്ങൾ നാലും സൂപ്പർഹിറ്റുകൾ.

മറ്റെല്ലാ ഇൻഡസ്ട്രികളിൽ നിന്നും മലയാള സിനിമ വേറിട്ടു നിന്ന നിമിഷം. എന്നാൽ ചരിത്രം വീണ്ടും തിരുത്തിക്കുറിക്കാൻ സിബിഐ ടീം വീണ്ടും ഒന്നിക്കുകയാണ്. സംവിധായകൻ കെ മധുവും തിരക്കഥാകൃത്ത് എസ് എൻ സ്വാമി സംഗീത സംവിധായകൻ ശ്യാം തുടങ്ങിയവർ തന്നെയാവും അഞ്ചാം ഭാഗം സിബിഐ ചിത്രവും അണിയിച്ചൊരുക്കുക. മരണ ദുരൂഹതകളുടെ ചുരുളഴിക്കാൻ തന്ത്രങ്ങളുടെ പുതിയ ഭാവവുമായി ബുദ്ധിരാക്ഷസൻ സേതുരാമയ്യർ സിബിഐ വീണ്ടും പ്രേക്ഷകരെ വീണ്ടും വിസ്മയിപ്പിക്കും എന്നു തന്നെയാണ് അണിയറപ്രവർത്തകർ വിശ്വസിക്കുന്നത്.