ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യറും യൂത്ത് സ്റ്റാർ സണ്ണിവെയ്നും ആദ്യമായി ഒന്നിക്കുന്നു !! അണിയറയിൽ ഒരുങ്ങുന്നത് ഒരു പരീക്ഷണ ചിത്രമെന്ന് റിപ്പോർട്ടുകൾ !!

മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാറും യൂത്ത് സ്റ്റാർ സണ്ണി വെയിനും ഒന്നിക്കുന്നതായി റിപ്പോർട്ടുകൾ. ഇതാദ്യമായാണ് സണ്ണി വെയ്നും മഞ്ജു വാര്യരും ഒരുമിച്ച് ഒരു ചിത്രത്തിൽ അഭിനയിക്കാൻ പോകുന്നത്. ഇരുവരും ഒന്നിക്കുന്ന ആദ്യ ചിത്രത്തിന്റെ വിവരമറിയിച്ചത് സണ്ണിവെയിൻ തന്നെയാണ്. താരം തന്റെ ഫെയ്സ്ബുക്കിലൂടെയാണ് വിവരം പ്രേക്ഷകരെ അറിയിച്ചത്. ചിത്രത്തിന്റെ സംവിധാനം നവാഗതരായ സലിൽ-രഞ്ജിത് എന്നിവർ ചേർന്നാണ് നിർവഹിക്കുന്നത്. ചിത്രത്തെ കുറിച്ച് മറ്റു വിവരങ്ങളൊന്നും അണിയറ പ്രവർത്തകരോട സണ്ണിവെയിനോ പുറത്തുവിട്ടിട്ടില്ല. “മഞ്ജു വാര്യരുമൊത്തുള്ള അടുത്ത ചിത്രത്തിൽ ധാരണയായി കഴിഞ്ഞു” എന്ന വിവരം മാത്രമാണ് സണ്ണിവെയിൻ ഫേസ്ബുക്കിൽ കുറിച്ചത്. ജിസ് തോമസാണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയാൻ മലയാളി പ്രേക്ഷകർ കാത്തിരിക്കുകയാണ്. മഞ്ജുവിനൊപ്പം നിൽക്കുന്ന സണ്ണി വെയിന്റെ ചിത്രം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. അണിയറയിൽ സണ്ണി വെയിൻ അഭിനയിക്കുന്ന നിരവധി ചിത്രങ്ങളാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. മലയാള സിനിമയിൽ നിന്നും ചെറിയ ഇടവേള എടുത്ത പ്രതീതിയാണ് സണ്ണിവെയിൻ കാര്യത്തിൽ ഉള്ളത്. എന്നാൽ ഈ സാഹചര്യത്തിന് വരും വർഷങ്ങളിൽ വലിയ മാറ്റം ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. കാരണം നായകനായും മുഖ്യകഥാപാത്രമായും എത്തുന്ന
നിരവധി ചിത്രങ്ങളാണ് പുറത്തിറങ്ങാനുള്ളത്. ഒടുവിലായി ലഭിച്ച റിപ്പോർട്ടുകൾ അനുസരിച്ച് ദുൽഖർ സൽമാൻ നായകനാകുന്ന കുറുപ്പ് എന്ന ചിത്രത്തിൽ സണ്ണിവെയ്നും മുഖ്യ കഥാപാത്രമായി എത്തുന്നുണ്ട്.

സണ്ണിവെയിൻ ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രം.

ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ തന്റെ കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. ബ്രഹ്മാണ്ട വിജയം നേടിയ ലൂസിഫർ എന്ന ചിത്രത്തിലെ മികച്ച പ്രകടനം നടത്തി പ്രേക്ഷക പ്രശംസ നേടിയ മഞ്ജു തമിഴിൽ ധനുഷിനൊപ്പം നായികയായി അസുരൻ എന്ന ചിത്രത്തിലൂടെ തമിഴ് പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു. ഇപ്പോഴും മികച്ച കളക്ഷൻ നേടി വിജയക്കുതിപ്പ് തുടരുന്ന ചിത്രത്തിന് ശേഷം ധാരാളം തമിഴ് സിനിമകളിൽ നിന്നാണ് മഞ്ജുവാര്യർക്ക് ഓഫറുകൾ വന്നിട്ടുള്ളത്. സൂപ്പർസ്റ്റാർ രജനീകാന്തിന്റെ നായികയായി വരെ സിനിമകൾ ഉണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇരു താരങ്ങളും ഒന്നിക്കുന്ന പുതിയ ചിത്രം നിരാശപ്പെടുത്തില്ല എന്നു തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്.