ലോകത്തെ തന്നെ പ്രധാനപ്പെട്ട രണ്ട് ചലച്ചിത്രമേളകളിൽ സ്ഥാനംപിടിച്ച് രണ്ട് മമ്മൂട്ടി ചിത്രങ്ങൾ !! മെഗാസ്റ്റാർ മമ്മൂട്ടി ഇന്ത്യൻ സിനിമയുടെ മുഖമുദ്രയെന്ന് വീണ്ടും തെളിയിക്കുന്നു !! മലയാളികൾക്ക് ഇത് അഭിമാന നിമിഷം…

മലയാള സിനിമയ്ക്ക് വീണ്ടും അഭിമാനം നേടി തന്നു കൊണ്ട് മെഗാസ്റ്റാർ മമ്മൂട്ടി. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധയാർജിച്ച രണ്ട് ചലച്ചിത്രമേളകളിലും രണ്ട് മമ്മൂട്ടി ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. കൊറിയൻ ഫിലിം ഫെസ്റ്റിവലിൽ തിരഞ്ഞെടുക്കപ്പെട്ട മൂന്ന് ഇന്ത്യൻ സിനിമകളിൽ ഒരു ചിത്രമായി മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരൻപ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. IFFK രാജ്യാന്തര ചലച്ചിത്ര മേളയിൽ 14 മലയാള ചിത്രങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതിൽ മമ്മൂട്ടിയുടെ ഉണ്ടാ എന്ന ചിത്രവും സ്ഥാനം പിടിച്ചിട്ടുണ്ട്. ഒരു താരത്തിന്റെ രണ്ട് ചിത്രങ്ങൾ ഒരേ വർഷം ലോകത്തെ തന്നെ മികച്ച ചലച്ചിത്രമേളകളിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുമ്പോൾ അക്ഷരാർഥത്തിൽ മമ്മൂട്ടി എന്ന നടൻ ഇന്ത്യൻ സിനിമയുടെ മുഖമുദ്ര തന്നെ ആവുകയാണ്. നീണ്ട ഇടവേളയ്ക്കു ശേഷമാണ് പേരന്പ് പോലുള്ള ഒരു മുഴുനീള ഫീച്ചർ ഫിലിമിൽ മമ്മൂട്ടി നായകനായി അഭിനയിക്കുന്നത്. അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ സൗത്ത് ഇന്ത്യയുടെ യശസ്സ് ഉയർത്തിപ്പിടിച്ച ചിത്രമായിരുന്നു പേരൻപ്.റാം എന്ന സംവിധായകൻ വർഷങ്ങളോളം മമ്മൂട്ടിയുടെ ഡേറ്റിനായി കാത്തിരുന്ന് എടുത്ത ചിത്രം മമ്മൂട്ടിയുടെ കരിയറിൽ വച്ച് തന്നെയുള്ള മികച്ച സിനിമകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.
ദേശീയ അവാർഡിനായി ധാരാളം നോമിനേഷനുകൾ ചിത്രം നേടിയെങ്കിലും ഒരു ജൂറി പരാമർശം പോലും ചിത്രത്തിന് ലഭിച്ചില്ല എന്നത് മലയാളി-തമിഴ്‌ പ്രേക്ഷകരിൽ ഏറെ നിരാശ ഉളവാക്കിയിരുന്നു.എന്നാൽ ചിത്രം രാജ്യാന്തരതലത്തിൽ മികച്ച പ്രതികരണം നേടിയത് ഏതു വലിയ അവാർഡുകൾ ലഭിക്കുന്നതിനേക്കാൾ വലിയ കാര്യമായി പ്രേക്ഷകർ കരുതുന്നു.

പോലീസ് ഓഫീസറായി നിരവധി കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള മമ്മൂട്ടി തികച്ചും വ്യത്യസ്തമായ ഒരു പൊലീസ് ഓഫീസറായാണ് ഉണ്ടാ എന്ന ചിത്രത്തിൽ എത്തിയത്. വാണിജ്യപരമായി ചിത്രം വളരെ മികച്ച പ്രകടനമാണ് ബോക്സോഫീസിൽ കാഴ്ചവച്ചത്. എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്താൻ കഴിഞ്ഞ ചിത്രത്തിന് IFFK രാജ്യാന്തര മേളയിൽ സ്ഥാനം കിട്ടിയിരിക്കുകയാണ്. മലയാളസിനിമയ്ക്ക് അഭിമാനിക്കാവുന്ന ഒരു പിടി നല്ല ചിത്രങ്ങളാണ് ഈ വർഷം പുറത്തിറങ്ങിയത്. മലയാളത്തിലെ മുൻനിര നായകൻ എന്ന നിലയ്ക്ക് മമ്മൂട്ടിയുടെ ഈ ചിത്രങ്ങളെല്ലാം മികച്ച സംഭാവന തന്നെയാണ് മലയാളം ഇൻഡസ്ട്രിക്ക് നൽകിയിരിക്കുന്നത്. ചിത്രം കൂടുതൽ അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടുന്നതും കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ.

This site is protected by wp-copyrightpro.com