മെഗാസ്റ്റാർ കേരളത്തിന്റെ മുഖ്യമന്ത്രിയാവുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞിരിക്കുന്നു !! ആരാധകർ കാത്തിരുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ജോലികൾ പുരോഗമിക്കുന്നു…

മെഗാസ്റ്റാർ മമ്മൂട്ടിയുടെ കേരള മുഖ്യമന്ത്രിയായി ഉള്ള സിനിമയെ കുറിച്ചുള്ള വാർത്തകൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയകളിൽ വലിയ ചർച്ചയായിരുന്നു. ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ വാർത്തയെ സ്വീകരിച്ചത്. ഇപ്പോഴിതാ ആരാധകർക്ക് ഇരട്ടി ആവേശം നൽകി കൊണ്ട് ചിത്രത്തിന്റെ പൂജ കഴിഞ്ഞിരിക്കുകയാണ്. വളരെ ലളിതമായ ചടങ്ങിലാണ് പൂജാകർമ്മങ്ങൾ പൂർത്തിയായത്. കേരള രാഷ്ട്രീയത്തിലെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്തെ ഒരു വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. കഴിഞ്ഞദിവസം മമ്മൂട്ടിയും സിനിമയുടെ അണിയറ പ്രവർത്തകരും ഉമ്മൻ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ലഭ്യമായ റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഉമ്മൻചാണ്ടിയെ പോലെ ആയിരിക്കും മമ്മൂട്ടി സ്ക്രീനിൽ പ്രത്യക്ഷപ്പെടുക എന്ന് വിലയിരുത്തപ്പെടുന്നു. ചിത്രത്തിന് പേര് ‘one’ എന്നാണ്ചുരുങ്ങിയ സിനിമകൾ കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ നടി സംയുക്ത മേനോൻ മമ്മൂട്ടിയുടെ നായികയായി എത്തുന്നു എന്നും മറ്റൊരു പ്രധാനപ്പെട്ട സ്ത്രീ കഥാപാത്രമായി ജനപ്രിയ പരമ്പരയായ പരസ്പരം സീരിയലിലെ ദീപ്തി ഐപിഎസ് കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ ഗായത്രി അരുൺ എത്തുന്നു എന്നാണ് സൂചന.
തീവണ്ടി എന്ന എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് സംയുക്ത മേനോൻ. അന്യഭാഷാ സിനിമകളിലും തന്റെ സാന്നിധ്യമറിയിച്ച് മലയാളത്തിലെ ഏറ്റവും തിരക്കുള്ള നായികമാരിൽ ഒരാളായി മാറിയിരിക്കുകയാണ് സംയുക്ത മേനോൻ.

സീരിയൽ നായിക ആണെങ്കിലും കേരളത്തിലെ എല്ലാ പ്രേക്ഷകർക്കും സുപരിചിതയാണ് ഗായത്രി. കേരളക്കരയാകെ വളരെ വലിയ ജനപ്രീതിയാർജിച്ച സീരിയൽ ആയിരുന്നു പരസ്പരം. ചിത്രത്തിലെ കഥാപാത്രത്തെയും ദീപ്തി ഐപിഎസ് നെയും അത് അവതരിപ്പിച്ച ഗായത്രിയും മലയാളികൾ ഒരിക്കലും മറക്കുകയില്ല.മലയാള സിനിമയിലെ എണ്ണം പറഞ്ഞ ഹിറ്റ് തിരക്കഥാകൃത്തുക്കളിൽ പ്രധാന താരങ്ങളായ ബോബി-സഞ്ജയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ചിറകൊടിഞ്ഞ കിനാവുകൾ എന്ന ചിത്രത്തിലൂടെ ജനപ്രീതിയാർജ്ജിച്ച സംവിധായകൻ സന്തോഷ് വിശ്വനാഥ് ആണ് ചിത്രത്തിലെ സംവിധാനം.

നിലവിൽ ‘വൺ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത് എന്ന സൂചനകൾ ഉണ്ട്. ഇച്ചായിൻ ഫിലിംസിന്റെ  ബാനറിൽ നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം ആരംഭിക്കും. തിരുവനന്തപുരം പ്രധാന ലൊക്കേഷനായ ചിത്രത്തിൽ രഞ്ജി പണിക്കർ, വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനിവാസൻ തുടങ്ങിയ താരങ്ങളാവും മറ്റ് മുഖ്യ കഥാപാത്രങ്ങളായി എത്തുക. ചിത്രത്തിന്റെ പുതിയ റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്ന ഒരു വിവരങ്ങളും അണിയറപ്രവർത്തകർ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. ചിത്രത്തെക്കുറിച്ച് ഔദ്യോഗികമായ പ്രഖ്യാപനത്തിന് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ.