മമ്മൂട്ടി ആരാധകരെ ഞെട്ടിച്ചുകൊണ്ട് സിബിഐ അഞ്ചാം ഭാഗത്തിന്റെ പോസ്റ്റർ പുറത്ത് ?? ഒഫീഷ്യലാണോ ഫാൻ മെയിഡാണോ ഈ പോസ്റ്റർ ?? പ്രേക്ഷകരിൽ ആവേശമുള്ളവാക്കിയ പോസ്റ്റർ വൈറൽ !!

ഏതൊരു വമ്പൻ ചിത്രങ്ങൾ പ്രഖ്യാപിച്ചാലും പ്രഖ്യാപന വേളയ്ക്കു ശേഷം ആ ചിത്രത്തിന്റെ ഫാൻസ് മെയ്ഡ് പോസ്റ്ററുകൾ ഇറങ്ങാറുണ്ട്.
തീവ്രമായ താരാരാധനയും വലിയ ക്രിയേറ്റിവിറ്റിയും കൂടിച്ചേരുമ്പോൾ സിനിമയെ വെല്ലുന്ന പോസ്റ്ററുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അത്തരത്തിൽ ഒരു പോസ്റ്റ് ഇടുമ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ ചിത്രമാണിത്.അദ്ദേഹം സിബിഐയായി വീണ്ടും അഭിനയിക്കുന്നു എന്ന വാർത്ത പുറത്തുവന്നതോടെ ആ ചിത്രത്തിലെ ഒരു ഫാൻസ് മേക്ക് പോസ്റ്റർ ഇപ്പോൾ പുറത്തു വന്നിരിക്കുന്നു. എന്നാൽ ഈ ചിത്രത്തിന്റെ സൃഷ്ടിക്കു പിന്നിൽ ആരാണ് എന്ന കാര്യത്തിൽ വ്യക്തതയില്ല. ഔദ്യോഗികമായ ഒരു പോസ്റ്റർ ആണെന്ന് പോലും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ആണ് ഈ ഫാൻ മേഡ് പോസ്റ്റിന്റെ നിലവാരം. മലയാള സിനിമയിൽ ചരിത്രം കുറിച്ച സിബിഐ പരമ്പര സിനിമയിലെ അഞ്ചാമത്തെ ഭാഗം ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. മെഗാസ്റ്റാർ മമ്മൂട്ടിയും സംവിധായകൻ കെ മധുവും മുമ്പ് ഒന്നിച്ചപ്പോൾ നാല് സിബിഐ ചിത്രങ്ങളാണ് മലയാളസിനിമയുടെ ചരിത്രത്തിലെ തന്നെ വലിയ വിജയമായി മാറിയത്. 1988ൽ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറിക്കുറിപ്പ് വലിയ വിജയമായിരുന്നു. ചിത്രത്തിലെ വലിയ വിജയവും മമ്മൂട്ടിയുടെ കഥാപാത്രമായ സേതുരാമയ്യറിന്റെ ജനസ്വീകാര്യതയും കണക്കിലെടുത്ത് 1989ൽ പുറത്തിറങ്ങിയ ജാഗ്രതക്ക് ശേഷം സിബിഐ ചിത്രത്തിന്റെ മൂന്നാമതൊരു ഭാഗം കൂടി ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചില്ല. എന്നാൽ വർഷങ്ങൾ പിന്നിട്ട 2004ൽ നേരറിയാൻ സിബിഐ എന്ന ചിത്രത്തിലൂടെ സിബിഐ പരമ്പര വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചു.

പിറ്റേവർഷം 2005ൽ നേരറിയാൻ സിബിഐ എന്നാൽ നാലാമത്തെ സിബിഐ സീരീസും ഇറങ്ങിയതോടെ മലയാളസിനിമയ്ക്ക് സമാനതകളില്ലാത്ത റെക്കോർഡും സ്വന്തമാക്കാൻ കഴിഞ്ഞു. നാല് പരമ്പര ചിത്രങ്ങൾ നാലും സൂപ്പർഹിറ്റുകൾ. മറ്റെല്ലാ ഇൻഡസ്ട്രികളിൽ നിന്നും മലയാള സിനിമ വേറിട്ടു നിന്ന നിമിഷം. എന്നാൽ ചരിത്രം വീണ്ടും തിരുത്തിക്കുറിക്കാൻ സിബിഐ ടീം വീണ്ടും ഒന്നിക്കുകയാണ്. സംവിധായകൻ കെ മധുവും തിരക്കഥാകൃത്ത് എസ് എൻ സ്വാമി സംഗീത സംവിധായകൻ ശ്യാം തുടങ്ങിയവർ തന്നെയാവും അഞ്ചാം ഭാഗം സിബിഐ ചിത്രവും അണിയിച്ചൊരുക്കുക. മരണ ദുരൂഹതകളുടെ ചുരുളഴിക്കാൻ തന്ത്രങ്ങളുടെ പുതിയ ഭാവവുമായി ബുദ്ധിരാക്ഷസൻ സേതുരാമയ്യർ സിബിഐ വീണ്ടും പ്രേക്ഷകരെ വീണ്ടും വിസ്മയിപ്പിക്കും എന്നു തന്നെയാണ് അണിയറപ്രവർത്തകർ വിശ്വസിക്കുന്നത്.