ഈ പ്രായത്തിലും ഇത്രയും സൗന്ദര്യം !! ഇന്ത്യയിൽ മറ്റേത് താരമാണ് ഇങ്ങനെ ഉള്ളത്?? മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ തരംഗമായി മാറിയിരിക്കുന്നു…

ലുക്ക് കൊണ്ട് മലയാളികളെ ഞെട്ടിക്കുക മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഒരു ശീലമാണ്. ദാ ഇപ്പോഴും അത് സംഭവിച്ചിരിക്കുന്നു. മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുതിയ ലുക്ക് കണ്ട് പ്രേക്ഷകർ ഒന്നടങ്കം ഞെട്ടിരിക്കുകയാണ്. മാമാങ്കം എന്ന പുതിയ ചിത്രത്തിലെ ഓഡിയോ ലോഞ്ചിന് എത്തിയ മമ്മൂട്ടി തന്റെ ലുക് കൊണ്ട് ഏറെ ശ്രദ്ധേയനായി. തരത്തിലെ ഇന്നുവരെ ആരും കാണാത്ത ഒരു പുതിയ ഭാവം. നവമാധ്യമങ്ങളിൽ വമ്പൻ തരംഗം തന്നെയാണ് മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. ഈ പ്രായത്തിലും അദ്ദേഹത്തിന്റെ ആകാരവടിവും പ്രസന്നതയും ഊർജ്ജസ്വലതയും ഏവരേയും അത്ഭുതപ്പെടുത്തുന്നു. ഒട്ടനവധി സിനിമാ താരങ്ങൾ പങ്കെടുത്ത ചടങ്ങ് ആണെങ്കിൽ കൂടി മമ്മൂട്ടി എന്ന ഒറ്റ തരത്തിലേക്ക് എല്ലാവരും ശ്രദ്ധിച്ചു. ഹരിഹരൻ, അനുസിത്താര, സണ്ണി വെയിൻ, ടോവിനോ തോമസ്, തുടങ്ങി നിരവധി താരങ്ങളാണ് പരിപാടിയിൽ പങ്കെടുത്തത്. സംവിധായകൻ ഹരിഹരൻ വേദിയിൽവച്ച് മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വലിയ വാർത്തയായിരിക്കുന്നത്. മധുര രാജ എന്ന സിനിമയിലെ മമ്മൂട്ടിയുടെ ആക്ഷൻ രംഗം കണ്ടു താൻ ഞെട്ടിപ്പോയെന്നും ചിത്രം കണ്ടതിനു ശേഷം താൻ മമ്മൂട്ടിയെ വിളിച്ച് എന്തിനാടാ ഈ 68 വയസ്സായി ഇല്ലെടോ ഡ്യൂപ്പില്ലാതെ ഇങ്ങനെ കിടന്ന് ചെയ്യുന്നത് എന്തിനാണെന്ന് ചോദിച്ചപ്പോൾ ‘ഇപ്പോഴത്തെ പിള്ളേരുടെ ഒപ്പം പിടിച്ചു നിൽക്കണ്ടേ സാർ’ എന്നാണ് മമ്മൂട്ടി മറുപടി പറഞ്ഞുതെന്ന് ഹരിഹരൻ പറഞ്ഞു.

ഈ സംഭവവികാസങ്ങൾ എല്ലാം വലിയ ആഘോഷമാക്കി മാറ്റുകയാണ് മമ്മൂട്ടി ആരാധകർ. താരത്തിന്റെ കിടിലൻ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞിരിക്കുകയാണ്. ഈ പ്രായത്തിലും ഇത്രയും ഊർജ്ജസ്വലമായി തന്നെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന ഇന്ത്യയിൽ ഒരു നടനും ഇല്ലന്നാണ് ആരാധകരുടെ അവകാശവാദം. ബ്രഹ്മാണ്ഡ ചിത്രം മാമാങ്കവും അതിനുശേഷം ഡിസംബറിൽ റിലീസ് ചെയ്യുന്ന ഷൈലോക്കുമാണ് മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങൾ.