മൂന്നു ഭാഷകൾ, 6 ചിത്രങ്ങൾ, തുടർച്ചയായ വിജയങ്ങൾ, മെഗാസ്റ്റാർ മമ്മൂട്ടി പുതിയ ചരിത്രം കുറിക്കുകയാണ് !! ഇന്ത്യൻ സിനിമയിലെ അപൂർവ താരങ്ങളിൽ ഒരാളായി മാറുകയാണ് മമ്മൂട്ടി !! #MammottyFaceOfIndianCinema

മെഗാസ്റ്റാർ മമ്മൂട്ടി ആ പേരിന് ഇന്ത്യൻ സിനിമയുടെ മുഖമുദ്ര എന്ന വിശേഷണം കൂടി ഉണ്ട്. പ്രായം തളർത്താത്ത നടന വിസ്മയം അതാണ് മമ്മൂട്ടി.ദേശങ്ങൾക്കും ഭാഷകൾക്കും അതിർത്തികൾക്കുമപ്പുറം നായകനായി തന്നെ അദ്ദേഹം വാഴ്ത്തപ്പെടുകയാണ്.അദ്ദേഹം അഭിമാനമാകുന്നത് മലയാളി പ്രേക്ഷകർക്ക് മാത്രമല്ല ഇന്ത്യയിലെ ഓരോ പ്രേക്ഷകനും അഭിമാനത്തോടെ നോക്കി കാണുന്ന വലിയൊരു താരം അതാണ് മെഗാസ്റ്റാർ.2019ൽ ആറ് മമ്മൂട്ടി ചിത്രങ്ങളാണ് ഇതുവരെ റിലീസ് ചെയ്തത്. മൂന്ന് ഭാഷകളിൽ ആറ് ചിത്രങ്ങൾ.തെലുങ്ക്, മലയാളം,തമിഴ് ഇന്ത്യയിലെ പ്രധാനപ്പെട്ട ഈ മൂന്നു ഭാഷകളിൽ അദ്ദേഹം സിനിമകൊണ്ട് പുതിയ ചരിത്രം കുറച്ചു.അതിൽ മലയാളത്തിൽ നാലു സിനിമകളും മറ്റു രണ്ടു ഭാഷകളിൽ ഓരോരോ സിനിമകൾ വീതമാണ് പുറത്തിറങ്ങിയത്.ആറു ചിത്രങ്ങളിലും ഭാഷകൊണ്ടും ഭാഷാ പ്രയോഗം കൊണ്ടും അഭിനയം കൊണ്ടും വേഷപകർച്ച കൊണ്ടും 6 മമ്മൂട്ടി ഭാവങ്ങൾക്കാണ് പ്രേക്ഷകർ സാക്ഷ്യം വഹിച്ചത്.

ഇന്ത്യയിലെ മറ്റൊരു താരത്തിനും ഇത്തരത്തിലുള്ള ഒരു അപൂർവ്വ നേട്ടം അവകാശപ്പെടാൻ കഴിയില്ല എന്നതാണ് യാഥാർത്ഥ്യം.വിവിധ ഭാഷകളിൽ ഇറങ്ങിയ ചിത്രങ്ങളിൽ നായകനായി തന്നെ ഒരു താരം വരികയും ആ ചിത്രങ്ങളെല്ലാം മികച്ച നിരൂപ പ്രശംസയും സാമ്പത്തിക വിജയവും നേടി ലോക ശ്രദ്ധ പിടിച്ചു പറ്റുമ്പോൾ മമ്മൂട്ടി എന്ന നടൻ ഇന്ത്യൻ സിനിമയുടെ മുഖമുദ്രയായി തന്നെ മാറുന്നു. വളരെ ഏറെ വെല്ലുവിളികൾ നേരിടുന്ന, പ്രതിസന്ധികൾ നേരിടുന്ന ഒരു നടനാണ് മമ്മൂട്ടി എന്ന പരക്കെ ആക്ഷേപം അദ്ദേഹം നേരിടുന്ന സാഹചര്യത്തിൽ പോലും ഒരു കൃത്യമായ അഭിനയ മേഖലയിൽ അദ്ദേഹത്തെ തളച്ചിടാൻ കഴിയുന്നില്ല എന്ന വസ്തുതയാണ് തുടർച്ചയായി പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ആറു സിനിമകളും കാണിച്ചുതരുന്നത്.

പേരൻമ്പ് (തമിഴ് ).

അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ സൗത്ത് ഇന്ത്യയുടെ യശസ്സ് ഉയർത്തിപ്പിടിച്ച ചിത്രമായിരുന്നു പേരൻപ്.റാം എന്ന സംവിധായകൻ വർഷങ്ങളോളം മമ്മൂട്ടിയുടെ ഡേറ്റിനായി കാത്തിരുന്ന് എടുത്ത ചിത്രം മമ്മൂട്ടിയുടെ കരിയറിൽ വച്ച് തന്നെയുള്ള മികച്ച സിനിമകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.ദേശീയ അവാർഡിനായി ധാരാളം നോമിനേഷനുകൾ ചിത്രം നേടിയെങ്കിലും ഒരു ജൂറി പരാമർശം പോലും ചിത്രത്തിന് ലഭിച്ചില്ല എന്നത് മലയാളി-തമിഴ്‌ പ്രേക്ഷകരിൽ ഏറെ നിരാശ ഉളവാക്കിയിരുന്നു. എന്നാൽ ചിത്രം രാജ്യാന്തരതലത്തിൽ മികച്ച പ്രതികരണം നേടിയത് ഏതു വലിയ അവാർഡുകൾ ലഭിക്കുന്നതിനേക്കാൾ വലിയ കാര്യമായി പ്രേക്ഷകർ കരുതുന്നു.2019 ഫെബ്രുവരി ഒന്നിന് റിലീസ് ചെയ്ത ചിത്രം എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു മികച്ച സിനിമയായി. വ്യത്യസ്ത സ്വഭാവത്തിലുള്ള അച്ഛൻ മകൾ ബന്ധത്തിന്റെ ആഴവും വൈകാരിക മുഹൂർത്തങ്ങളും വികാരങ്ങളും പ്രകടിപ്പിച്ച ചിത്രം മമ്മൂട്ടിയുടെ കരിയറിലെ തന്നെ മികച്ച ഒരു സിനിമയായി തന്നെ മാറിയിരിക്കുകയാണ്.

യാത്ര (തെലുങ്ക് ).

ആന്ധ്ര രാഷ്ട്രീയം പ്രതിപാദിക്കുന്ന തെലുങ്കു ചിത്രമായിരുന്നു യാത്ര. വൈ എസ് രാജശേഖര റെഡ്ഢിയിലേയ്ക്ക് മമ്മൂട്ടി എന്ന നടന്റെ പരകായപ്രവേശം ആദ്യം കണ്ട് ബിസ്മി അപരിചിതരായ തെലുങ്ക് ജനത തന്നെയാണ്.വൈ എസ് രാജശേഖരറെഡ്ഢി നടത്തിയ പദയാത്രയെ പ്രമേയമാക്കി ഒരു ചരിത്ര കുറിപ്പ് തയ്യാറായ യാത്ര എന്ന ചിത്രം പിന്നീട് തെലുങ്ക് രാഷ്ട്രീയത്തിൽ ശക്തമായ സ്വാധീനം ചെലുത്താൻ കഴിഞ്ഞിരിക്കുന്നു എന്നാണ് തെളിവുകൾ കാണിച്ചു തരുന്നത്. ചിത്രം റിലീസ് ചെയ്ത കഴിഞ്ഞ ലോക്സഭ ഇലക്ഷനിൽ വൈഎസ്ആർ കോൺഗ്രസ് മികച്ച വിജയമാണ് കൈവരിച്ചത്. രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായത്തിൽ യാത്ര എന്ന സിനിമ ജനങ്ങളിൽ ആഴമായി സ്വാധീനിച്ചിട്ടുണ്ട് എന്ന് തന്നെയാണ് പറയുന്നത്. ഫെബ്രുവരി എട്ടിന് റിലീസ് ചെയ്ത ഈ ചിത്രം മമ്മൂട്ടി എന്ന നടന്റെ അഭിനയ മികവിനെ മറ്റു ഭാഷയിൽ ഉള്ള ജനങ്ങൾ പാടി പുകഴ്ത്തുന്ന കാഴ്ചയാണ് മലയാളി പ്രേക്ഷകർ കണ്ടത്.

മധുരരാജാ (മലയാളം ).

കട്ട ക്ലാസിക്കൽ നിന്നും കൊലമാസിലേയ്ക്ക് അതായിരുന്നു വൈശാഖ് സംവിധാനം ചെയ്ത മധുര രാജ എന്ന ചിത്രത്തിലെ രാജ എന്ന മമ്മൂട്ടി. ആക്ഷനും കോമഡിയും ഏറെ പ്രാധാന്യമുള്ള ഒരു മുഴുനീള മമ്മൂട്ടി ചിത്രമായ മധുരരാജ മമ്മൂട്ടിയുടെ കരിയറിലെ ആദ്യത്തെ 100 കോടി ക്ലബ് നേടിക്കൊടുത്ത ചിത്രമാണ്.വൈശാഖിന്റെ സംവിധാനത്തിൽ 2010 പുറത്തിറങ്ങിയ പോക്കിരിരാജ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് മധുരരാജ വൈശാഖ് ഒരുക്കിയത്.പ്രായത്തെ വെല്ലുവിളിച്ചുകൊണ്ട് മമ്മൂട്ടി എന്ന 68കാരൻ സംഘട്ടന രംഗങ്ങളിൽ അഴിഞ്ഞാടിയപ്പോൾ മമ്മൂട്ടി ആരാധകർക്ക് ഒരിക്കലും കാണാനാവാത്ത അനുഭവം തന്നെ മധുരരാജ നൽകി. ഏപ്രിൽ 12ന് പുറത്തിറങ്ങിയ ചിത്രത്തിന്റെ മൂന്നാം ഭാഗം ഉണ്ടാകുമെന്ന് സൂചന നൽകിക്കൊണ്ടാണ് വൈശാഖ് പൂർത്തിയാക്കിയത്.

പതിനെട്ടാം പടി (മലയാളം ).

എഴുപതോളം പുതുമുഖങ്ങളെ മുഖ്യ കഥാപാത്രങ്ങളാക്കി കൊണ്ട് ശങ്കർ രാമകൃഷ്ണൻ ഒരുക്കിയ ചിത്രമാണ് പതിനെട്ടാം പടി. മമ്മൂട്ടിയെ കൂടാതെ പൃഥിരാജ്, ആര്യ തുടങ്ങി നിരവധി നടന്മാരാണ് ചിത്രത്തിൽ അതിഥി താരമായി എത്തിയത്.തൊണ്ണൂറ് കാലഘട്ടത്തിലെ കഥ പറയുന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ സാന്നിധ്യം ഏറെ പ്രശംസിക്കപ്പെട്ടു.
ചിത്രത്തിന്റെ രണ്ടാം പകുതിയിൽ ജോൺ പാലയ്ക്കൽ എന്ന കഥാപാത്രമായി മമ്മൂട്ടി പ്രേക്ഷകരെ ലുക്ക് കൊണ്ടും അഭിനയ മികവുകൊണ്ടും കയ്യിലെടുത്തു. അതിരപ്പിള്ളിയുടെ പശ്ചാത്തലത്തിൽ മമ്മൂട്ടിയുടെ ഇൻട്രോ സീനും ആക്ഷൻ രംഗങ്ങളും വലിയ കയ്യടിയാണ് നേടിയത്.

ഉണ്ട (മലയാളം).

പോലീസ് ഓഫീസറായി നിരവധി കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള മമ്മൂട്ടി തികച്ചും വ്യത്യസ്തമായ ഒരു പൊലീസ് ഓഫീസറായാണ് ഉണ്ടാ എന്ന ചിത്രത്തിൽ എത്തിയത്. വാണിജ്യപരമായി ചിത്രം വളരെ മികച്ച പ്രകടനമാണ് ബോക്സോഫീസിൽ കാഴ്ചവച്ചത്. എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്താൻ കഴിഞ്ഞ ചിത്രത്തിന് IFFK രാജ്യാന്തര മേളയിൽ സ്ഥാനം പങ്കെടുക്കാനുള്ള അവസരം കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. ഏറെ നാളുകൾക്ക് ശേഷമാണ് ഖാലിദ് റഹ്മാൻ എന്ന യുവസംവിധായകനിലൂടെ മമ്മൂട്ടി എന്ന നടന്റെ സ്വാഭാവിക അഭിനയത്തിന് മികവ് പ്രേക്ഷകർക്ക് കാണാൻ കഴിഞ്ഞത്. ഈ നടന്റെ സാധ്യതകൾ ഒരിക്കലും അവസാനിക്കുന്നില്ല എന്ന വെളിവാക്കുന്ന തരത്തിലുള്ള മികച്ച പ്രകടനമാണ് ചിത്രത്തിൽ മണിയൻ എന്ന പോലീസ് ഓഫീസറായി മമ്മൂട്ടി തകർത്ത് അഭിനയിച്ചത്.

ഗാനഗന്ധർവ്വൻ (മലയാളം).

വലിയ ഹൈപ്പുകളോ അവകാശവാദങ്ങളോ ബ്രഹ്മാണ്ഡ റിലീസിംഗുകളോ ഒന്നും തന്നെ ഇല്ലാതെ വന്ന ഒരു സാധാരണ ചിത്രമാണ് ഗാനഗന്ധർവ്വൻ എന്ന ചിത്രം. എന്നാൽ ഈ കൊച്ചു ചിത്രത്തെ കുടുംബപ്രേക്ഷകർ ഏറ്റെടുത്തത് ഗംഭീര വിജയം ആക്കിയിരിക്കുകയാണ്. ഏറെ നാളുകൾക്കു ശേഷമാണ് ഒരു കുടുംബ പ്രേക്ഷകർക്ക് ഏറ്റവും പ്രീതികരമായ ഒരു മമ്മൂട്ടി ചിത്രം ഉണ്ടാകുന്നത്.
മുൻപ് ഇറങ്ങിയ മമ്മൂട്ടി ചിത്രങ്ങൾ യുവജനങ്ങളെയും ഫാന്സിനെയും തൃപ്തിപ്പെടുത്തി കൊണ്ടാണ് വിജയിച്ചത് എങ്കിൽ ഗാനഗന്ധർവ്വൻ അതിൽ നിന്നുമൊക്കെ വ്യത്യസ്തമാകുന്നു. പത്ര മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ചിത്രത്തിലെ വിജയകരമായ വാർത്തകളും വീഡിയോകളും ഒക്കെയായി ചിത്രത്തെ ഗംഭീര വിജയമായി മാറ്റിയിരിക്കുകയാണ്. നിലവിലെ റിപ്പോർട്ടുകളനുസരിച്ച് ഉറപ്പായും എല്ലാ മമ്മൂട്ടി ആരാധകർക്കും ഉച്ചത്തിൽ പറയാം ഗാനഗന്ധർവ്വൻ സൂപ്പർഹിറ്റ്‌ ആണെന്ന്. മമ്മൂട്ടി എന്ന നടനിൽ ഇതുവരെ പ്രേക്ഷകർ കാണാത്ത ഒരു എനർജിലുള്ള മികവാർന്ന പ്രകടനം ഗാനഗന്ധർവ്വനിലെ ഉല്ലാസ് എന്ന കഥാപാത്രത്തിലൂടെ അദ്ദേഹം കാഴ്ചവെക്കുന്നു.ഏറെ നാളുകൾക്കു ശേഷം മമ്മൂട്ടി എന്ന നടൻ കുടുംബപ്രേക്ഷകർക്ക് മുമ്പിൽ വലിയ ഒരു ദൃശ്യവിരുന്ന് തന്നെയാണ് ഈ ചിത്രത്തിലൂടെ നൽകുന്നത്.