ബുദ്ധിരാക്ഷസൻ സേതുരാമയ്യർ സിബിഐ വീണ്ടുമെത്തുന്നു !! സിബിഐ പരമ്പരയുടെ അഞ്ചാം ഭാഗം ചിത്രം പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ !! മെഗാസ്റ്റാറിന് ഇത് ചരിത്ര നേട്ടം !!

മലയാള സിനിമയിൽ ചരിത്രം കുറിച്ച സിബിഐ പരമ്പര സിനിമയിലെ അഞ്ചാമത്തെ ഭാഗം ഒരുങ്ങുന്നതായി റിപ്പോർട്ട്. മെഗാസ്റ്റാർ മമ്മൂട്ടിയും സംവിധായകൻ കെ മധുവും മുമ്പ് ഒന്നിച്ചപ്പോൾ നാല് സിബിഐ ചിത്രങ്ങളാണ് മലയാളസിനിമയുടെ ചരിത്രത്തിലെ തന്നെ വലിയ വിജയമായി മാറിയത്. 1988ൽ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറിക്കുറിപ്പ് വലിയ വിജയമായിരുന്നു. ചിത്രത്തിലെ വലിയ വിജയവും മമ്മൂട്ടിയുടെ കഥാപാത്രമായ സേതുരാമയ്യറിന്റെ ജനസ്വീകാര്യതയും കണക്കിലെടുത്ത് 1989ൽ പുറത്തിറങ്ങിയ ജാഗ്രതക്ക് ശേഷം സിബിഐ ചിത്രത്തിന്റെ മൂന്നാമതൊരു ഭാഗം കൂടി ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചില്ല. എന്നാൽ വർഷങ്ങൾ പിന്നിട്ട 2004ൽ നേരറിയാൻ സിബിഐ എന്ന ചിത്രത്തിലൂടെ സിബിഐ പരമ്പര വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചു. പിറ്റേവർഷം 2005ൽ നേരറിയാൻ സിബിഐ എന്നാൽ നാലാമത്തെ സിബിഐ സീരീസും ഇറങ്ങിയതോടെ മലയാളസിനിമയ്ക്ക് സമാനതകളില്ലാത്ത റെക്കോർഡും സ്വന്തമാക്കാൻ കഴിഞ്ഞു. നാല് പരമ്പര ചിത്രങ്ങൾ നാലും സൂപ്പർഹിറ്റുകൾ. മറ്റെല്ലാ ഇൻഡസ്ട്രികളിൽ നിന്നും മലയാള സിനിമ വേറിട്ടു നിന്ന നിമിഷം. എന്നാൽ ചരിത്രം വീണ്ടും തിരുത്തിക്കുറിക്കാൻ സിബിഐ ടീം വീണ്ടും ഒന്നിക്കുകയാണ്. സംവിധായകൻ കെ മധുവും തിരക്കഥാകൃത്ത് എസ് എൻ സ്വാമി സംഗീത സംവിധായകൻ ശ്യാം തുടങ്ങിയവർ തന്നെയാവും അഞ്ചാം ഭാഗം സിബിഐ ചിത്രവും അണിയിച്ചൊരുക്കുക. മരണ ദുരൂഹതകളുടെ ചുരുളഴിക്കാൻ തന്ത്രങ്ങളുടെ പുതിയ ഭാവവുമായി ബുദ്ധിരാക്ഷസൻ സേതുരാമയ്യർ സിബിഐ വീണ്ടും പ്രേക്ഷകരെ വീണ്ടും വിസ്മയിപ്പിക്കും എന്നു തന്നെയാണ് അണിയറപ്രവർത്തകർ വിശ്വസിക്കുന്നത്.

മാമാങ്കം ചിത്രത്തിന്റെ ഡബ്ബിങ് ജോലികളിൽ ജോലികളിൽ ആയിരുന്ന മമ്മൂട്ടിയെ സംവിധായകൻ കെ മധുവും തിരക്കഥാകൃത്ത് എസ്എൻ സ്വാമിയും സമീപിക്കുകയായിരുന്നു. മലയാള സിനിമയിൽ ചരിത്രം കുറിച്ച ചിത്രത്തിന്റെ അഞ്ചാം ഭാഗവും ഒരുക്കുന്നതിന്റെ പ്രാഥമിക ചർച്ചകൾ നടത്തിയും കഥ കേട്ടപ്പോൾ തന്നെ ചിത്രം ചെയ്യാൻ തയ്യാറാവുകയായിരുന്നു മമ്മൂട്ടി.
2020ൽ തന്നെ ചിത്രീകരണം തുടങ്ങാനാണ് അണിയറപ്രവർത്തകരുടെ നീക്കം. മെഗാസ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളാണ് സി ബി ഐ സീരിയസുകൾ. ഒരു നടൻ ഒരേ കഥാപാത്രമായി 5 ചിത്രങ്ങളിലൂടെ തുടർച്ചയായി എത്തുന്നത് ലോകസിനിമയിൽ തന്നെ അപൂർവമായ ഒരു കാഴ്ചയാണ്. ഔദ്യോഗികമായി സ്ഥിരീകരിച്ചത് ഈ വാർത്ത പുറത്തുവന്നതോടെ മമ്മൂട്ടി ആരാധകരും മലയാളി പ്രേക്ഷകരും ഏറെ ആവേശത്തിലായിരിക്കുകയാണ്.